Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ ബഹുസ്വരത തകർക്കാനുള്ള ശ്രമിനെതിരേ എഴുത്തുകാർ സർഗ്ഗാത്മക പോരാട്ടം നടത്തണം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

ഇന്ത്യയുടെ ബഹുസ്വരത തകർക്കാനുള്ള ശ്രമിനെതിരേ എഴുത്തുകാർ സർഗ്ഗാത്മക പോരാട്ടം നടത്തണം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംവാദ ത്തിന്റെ സാദ്ധ്യതകൾ പുരാണങ്ങളിൽ നിന്നുതന്നെ ആരംഭിച്ച രാജ്യത്താണ ്സംസ്‌ക്കാരെത്ത ഏകപക്ഷീയമായി പെട്ടിയിലടയ്ക്കാനുള്ള ശ്രമംനടക്കുന്നതെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.വിവിധ മേഖലകളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തികൾക്കുള്ള കേരളകലാകേന്ദ്രം കമലാ സുരയ്യ എക്‌സലൻസ് അവാർഡുകളും എഴു ത്തുകാരികൾക്കുള്ളകമലാ സുരയ്യ ചെറുകഥ അവാർഡുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.

വൈവിദ്ധ്യങ്ങളുടെ ഉത്സവമായ ഇന്ത്യയുടെ ബഹുസ്വരത തകർക്കാൻ ബോധപൂർവമായശ്രമം നടക്കുന്നു. ഇതിനെതിരായ സർഗ്ഗാത്മക പോരാട്ട ത്തിന്റെ ഉത്സവമാകണംഎഴുെത്തന്ന് സ്പീക്കർ ഓർ്മ്മിപ്പിച്ചു.കലാകേന്ദ്രം രക്ഷാധികാരിയായിരുന്ന ടി.എൻ ശേഷനെ അനുസ്മരിച്ചു കൊണ്ട്ആരംഭിച്ചചടങ്ങിൽ കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, അൽ സാഫി ട്രേഡിങ്കമ്പനി മാനേജിങ് ഡയറക്ടർ ദിവ്യ ഹരി എന്നിവർക്ക് എക്‌സലൻസ് അവാർഡുകൾസ്പീക്കർ സമ്മാനിച്ചു.

10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന എട്ടാമത് കമലാ സുരയ്യചെറുകഥ അവാർഡ് ഡോ. അജിതാ മേനോനും, സ്‌പെഷ്യൽ ജൂറി അവാർഡുകൾരേഖ ആനന്ദ്, സൂസൻജോഷി, ലിജിഷ ഏ.റ്റി, വി.വി. ധന്യ എന്നിവരും ഏറ്റുവാങ്ങി.ഇൻഫർമേഷ3 ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ,് നിംസ് മെഡിസിറ്റി, യു.ഏ.ഇ ആസ്ഥാനമായ അറയ്ക്കൽ ഗ്രൂ പ്പ് എന്നിവയുടെ സഹകരണേത്താടെ സംഘടിപ്പിച്ച പരിപാടിയിൽഡോ. ജോർജ്ജ് ഓണക്കൂർ അദ്ധ്യക്ഷത വഹിച്ചു.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറിസ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നട ത്തി. നവകേരളംകർമ്മപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലി പ്പ് പ്രസംഗിച്ചു. കേരള കലാകേന്ദ്രംജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ സ്വാഗതവും സംഗീത കൃഷ്ണകുമാർകൃതജ്ഞതയും പ്രകാശി പ്പി ച്ചു. ആതിര പി.ജെ, ആതിര ജി.എസ്, ബീന കിരൺ,
എസ്.അഞ്ജന, പ്രസീദ, ജോവാ3, കണ്ണ3 തുടങ്ങിയവർ പങ്കെടു ത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP