Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയത് പോക്കറ്റു റോഡിൽ നിർത്തിയ ശേഷം ഓട്ടോയിൽ വെച്ച് തന്നെ; ഓട്ടോ ഡ്രൈവറുടെ പീഡനത്തിന് വിധേയരായത് പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികൾ; അറസ്റ്റിലായത് ബാബു അസ്ലം എന്ന ഓട്ടോക്കാരൻ

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയത് പോക്കറ്റു റോഡിൽ നിർത്തിയ ശേഷം ഓട്ടോയിൽ വെച്ച് തന്നെ; ഓട്ടോ ഡ്രൈവറുടെ പീഡനത്തിന് വിധേയരായത് പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികൾ; അറസ്റ്റിലായത് ബാബു അസ്ലം എന്ന ഓട്ടോക്കാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത 3 വിദ്യാർത്ഥികളെ ഓട്ടോഡ്രൈവർ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയത് പോക്കറ്റു റോഡിൽ ഓട്ടോ നിർത്തിയ ശേഷം ഓട്ടോയിൽവെച്ച് തന്നെ. പീഡനത്തിന് വിധേയരായത് 13, 15 വയസ്സ് പ്രായമുള്ള കുട്ടികളാണ്.

പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സി ഐ സി അലവി, എസ് ഐ സുമേഷ് സുധാകരൻ എന്നിവർ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 13, 15 പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റു റോഡിലും മറ്റും ഓട്ടോ റിക്ഷയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അതേ സമയം എൽ.പി.സ്‌കൂളിലെ പെൺകുട്ടികളെ മറ്റൊരു സ്‌കൂൾ ഓട്ടോഡ്രൈവർ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയ കേസും മഞ്ചേരിയിൽ നിലവിലുണ്ട്. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് പറഞ്ഞത് കുട്ടികൾ തന്നെയാണ്. അറസ്റ്റിലായത് 58കാരനായ ഓട്ടോഡ്രൈവർ ഹംസ എൽ പി സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗിക താത്പര്യത്തോടെ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഓട്ടോ ഡ്രൈവർ അറസ്റ്റിലായത്.

മഞ്ചേരി വള്ളുവങ്ങാട് കൊണ്ടേങ്ങാടൻ ഹംസ (58)യെയാണ് മഞ്ചേരി എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് പ്രതി. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് കുട്ടികൾ തന്നെ രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതി നൽകുകയായിരുന്നു.

തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസ്സെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമാണ് ഇത്തരത്തിൽ പരാതി നൽകിയത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP