Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മസ്‌ക്കറ്റിലെ മദ്യക്കച്ചവടത്തിലെ കുടിപ്പക തീർത്തത് വ്യവസായിയെ നാട്ടിൽ കാറിലിട്ടു വെട്ടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി മൊഴി നൽകിയത് എതിരാളിയായ പ്രതാപ് സിംഗിനെതിരെ; ഹോട്ടൽ മുതലാളിയിൽ നിന്ന് കവർന്ന സിം വഴി കോളുകൾ ചെയ്തതിനാൽ പ്രതികളിലേക്ക് എത്തിപ്പെടാനാകാതെ പൊലീസും; ഒടുവിൽ സിം കേന്ദ്രീകരിച്ച നടന്ന അന്വേഷണത്തിൽ ചാലക്കുടിക്കാരൻ വിരൽചൂണ്ടിയത് പ്രതാപ് സിംഗിന്റെ കൂട്ടാളികളിലേക്ക്; മൂന്ന് പേർ പിടിയിലായെങ്കിലും അറസ്റ്റു ഭയന്ന് ഗൾഫിലേക്ക് നാടുവിട്ടു മറ്റുപ്രതികൾ

മസ്‌ക്കറ്റിലെ മദ്യക്കച്ചവടത്തിലെ കുടിപ്പക തീർത്തത് വ്യവസായിയെ നാട്ടിൽ കാറിലിട്ടു വെട്ടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി മൊഴി നൽകിയത് എതിരാളിയായ പ്രതാപ് സിംഗിനെതിരെ; ഹോട്ടൽ മുതലാളിയിൽ നിന്ന് കവർന്ന സിം വഴി കോളുകൾ ചെയ്തതിനാൽ പ്രതികളിലേക്ക് എത്തിപ്പെടാനാകാതെ പൊലീസും; ഒടുവിൽ സിം കേന്ദ്രീകരിച്ച നടന്ന അന്വേഷണത്തിൽ ചാലക്കുടിക്കാരൻ വിരൽചൂണ്ടിയത് പ്രതാപ് സിംഗിന്റെ കൂട്ടാളികളിലേക്ക്; മൂന്ന് പേർ പിടിയിലായെങ്കിലും അറസ്റ്റു ഭയന്ന് ഗൾഫിലേക്ക് നാടുവിട്ടു മറ്റുപ്രതികൾ

എം മനോജ് കുമാർ

തൃശൂർ: മസ്‌ക്കറ്റിലെ മദ്യവ്യവസായി സന്തോഷിനെ തൃശൂരിൽ വെച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ പ്രതാപ് സിംഗും സംഘവും പൊലീസിനെ കബളിപ്പിച്ച് നിർത്തിയത് അതിസമർത്ഥമായി. ക്വട്ടേഷൻ ടീമിനെ വെച്ച് സന്തോഷിനെ മുണ്ടൂരിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതാപനും സംഘവും അറസ്റ്റിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നെങ്കിലും പേരാമംഗലം പൊലീസ് നടത്തിയ ശക്തമായ നീക്കങ്ങൾക്കൊടുവിൽ പ്രതികൾ വലയിലാവുകയായിരുന്നു. മോഷ്ടിച്ച സിം വഴി ഫോൺ കോളുകൾ നടത്തിയതിനാൽ പൊലീസിന് ഏറെ ദിവസം ഇവരിലേക്ക് എത്താൻ കഴിഞ്ഞില്ല. ക്വട്ടേഷൻ സംഘത്തിന്റെ വധശ്രമത്തിന്നിടയിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സന്തോഷ് വധശ്രമത്തിനു പിന്നിൽ പ്രതാപൻ എന്ന് പൊലീസിന് മൊഴി നൽകിയെങ്കിലും പ്രതാപനിലെക്ക് എത്താനുള്ള ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. ഒടുവിൽ കൊല്ലത്തെ ഹോട്ടൽ മുതലാളിയിൽ നിന്ന് മോഷ്ടിച്ച സിം വഴിയാണ് ഇവർ ആശയവിനിമയം നടത്തുന്നത് എന്ന് കേസ് അന്വേഷിക്കുന്ന പേരാമംഗലം സിഐ രാജേഷ്.ജി.മേനോന് ബോധ്യമായപ്പോഴാണ് പ്രതാപന്റെയും സംഘത്തിന്റെയും ഒളിച്ചു കളിക്ക് അവസാനമായത്. മുരിങ്ങൂർ സ്വദേശി അമലും വെസ്റ്റ് ചാലക്കുടി സ്വദേശി സീജോയും ഇന്നലെ അറസ്റ്റിലാവുകയും ചെയ്തു. ഇനിയും വലയിലാകാൻ പ്രതികളുണ്ട്. ഇവർ ചെന്നൈ എയർപോർട്ട് വഴി ഗൾഫിലേക്ക് കടന്നു എന്നാണ് പേരാമംഗലം പൊലീസ് മറുനാടനോട് പ്രതികരിച്ചത്. വിശാലിന്റെ ജോലിക്കാരായ അൻവർ, ബൈജു, വിശാൽ, ഷാജോൺ എന്നിവരാണ് ഗൾഫിലേക്ക് കടന്നത്. ഇവരെ അറസ്റ്റിലാക്കാൻ ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ് പൊലീസ്.

സന്തോഷ് വധക്കെസിലെ ഒരു പ്രതി കൊല്ലത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. അപ്പോൾ അടിച്ചു മാറ്റിയത് മുതലാളിയുടെ മൊബൈലും പേഴ്‌സും. ഗൾഫിൽ പോകാനുള്ള തിരക്കിൽ പോയത് പോട്ടെ എന്ന് വിചാരിച്ച് മുതലാളി മൊബൈൽ ഫോണും പേഴ്‌സും നഷ്ടമായതിന്റെ പേരിൽ പരാതി നൽകിയില്ല. ഈ സിമ്മിൽ നിന്ന് പോകുന്ന കോളുകൾ എല്ലാം മുതലാളിയുടെ കോളുകൾ എന്ന് പറഞ്ഞാണ് രേഖപ്പെടുത്തപ്പെട്ടതും. മുതലാളി ഗൾഫിൽ എന്ന് ലൊക്കേഷൻ കാണിക്കുകയും ചെയ്തു. മുതലാളി ശരിക്കും ഗൾഫിലുമാണ്. സന്തോഷും പ്രതാപനും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഈ മുതലാളിയുടെ കോളുകൾ പൊലീസിനും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ മറവിൽ തന്നെ പിടിക്കില്ല എന്ന് വിശ്വസിച്ച് പ്രതികളെ രക്ഷിക്കാൻ പ്രതാപ് മുൻനിരയിൽ നിൽക്കുകയും ചെയ്തു. പക്ഷെ മുതലാളിയുടെ സിം മോഷ്ടിക്കപ്പെട്ടതാണ് എന്ന് പൊലീസ് ഉറപ്പിച്ചതോടെ പ്രതാപനും കൂട്ടരും വലയിലാവുകയായിരുന്നു. ഈ സിമ്മിലെ മറ്റു കോളുകൾ നോക്കിയ പൊലീസ് ഒരു ചാലക്കുടിക്കാരനെ പൊക്കി. അയാൾ പ്രതാപന്റെയും കൂട്ടാളികളുടെയും പേര് പൊലീസിന് നൽകുകയും ചെയ്തു. ഷാജോൺ ആണ് ഈ സിം പ്രതാപന് നൽകിയത്. പിന്നെ എല്ലാ ഓപ്പറേഷനും ഇവർ മോഷ്ടിച്ച സിം വഴിയാക്കി. പക്ഷെ സിമ്മിന്റെ കഥ മനസിലാക്കിയ പൊലീസ് പ്രതാപനെയും കൂട്ടരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു,.

മസ്‌ക്കറ്റിലെ മദ്യ വ്യവസായികൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ നാട്ടിൽ നൽകിയ ക്വട്ടേഷനിൽ നിന്ന് മദ്യവ്യവസായി സന്തോഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മസ്‌ക്കറ്റിൽ സന്തോഷിനൊപ്പം മദ്യക്കച്ചവടം നടത്തുന്ന ആറാട്ടുപുഴ സ്വദേശി പ്രതാപ് സിങ് നൽകിയ ക്വട്ടേഷനിൽ നിന്നാണ് സന്തോഷ് ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടത്. ക്വട്ടേഷൻ സംഘം കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ വെട്ടിയത് കാറിനുള്ളിൽ വച്ചായത് കാരണമാണ് സന്തോഷ് രക്ഷപ്പെട്ടത്. അതേസമയം സന്തോഷിനെ കൊല്ലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ പ്രതാപ് സിംഗും. പക്ഷെ ക്വട്ടെഷനുമായി ബന്ധപ്പെട്ടു പേരാമംഗലം പൊലീസ് അന്വേഷിക്കുന്ന വിശാൽ, അൻവർ എന്ന നാസർ, ഷാജോൺ, ബൈജു എന്നിവർ ഇനിയും പൊലീസിന്റെ പിടിയിലായിട്ടില്ല. ചെന്നൈ എയർപോർട്ട് വഴി ഇവർ ഗൾഫ് നാടുകളിലേക്ക് കടന്നു എന്നാണ് കരുതുന്നത്. ഇവരെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിവിദഗ്ദമായാണ് പ്രതാപ് ക്വട്ടേഷന് ശേഷം പിടികൊടുക്കാതെ നിന്നത്. തന്നെ വെട്ടിയത് പ്രതാപന്റെ സംഘമാണ് എന്ന് പേരാമംഗലം പൊലീസിൽ സന്തോഷ് മൊഴി നൽകിയെങ്കിലും പ്രതാപനിലേക്ക് എത്തിക്കുന്ന ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. പ്രതാപൻ ആകട്ടെ പ്രതികളെ സഹായിക്കുന്ന ഉദ്യമങ്ങളുമായി അണിയറയിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. പക്ഷെ ഒടുവിൽ പേരാമംഗലം പൊലീസ് പ്രതാപിനെ കുടുക്കുക തന്നെ ചെയ്തു.

അതിവിദഗ്ദമായ നീക്കങ്ങൾക്കൊടുവിലാണ് പ്രധാന പ്രതികളിൽ ഒരാളായ പ്രതാപ് സിങ് അറസ്റ്റിലാകുന്നത്. കൊല്ലത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് മോഷ്ടിച്ച സിം വഴി ഇവർ ഫോൺ കോളുകൾ നടത്തിയതിനാൽ പ്രതാപനിലേക്ക് നീളുന്ന ഒരു തെളിവും പൊലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വ്യവസായി ആണെങ്കിൽ സിം നഷ്ടമായെന്നു പൊലീസിൽ പരാതിയും നൽകിയില്ല. ഇതുകാരണം പേരാമംഗലം പൊലീസ് ഒരു വേള ചുറ്റിപ്പോവുക തന്നെ ചെയ്തു. ഒടുവിൽ അന്വേഷിച്ച് അന്വേഷിച്ച് പ്രതികളിലെക്ക് തന്നെ അന്വേഷണം എത്തിക്കുകയായിരുന്നു. പ്രതാപനെ പൊലീസ് മൊഴിയെടുപ്പിക്കാൻ മുൻപ് വിളിപ്പിച്ചതായിരുന്നു. പക്ഷെ തെളിവുകൾ ലഭിച്ചില്ല. പ്രതാപനെ സംശയമില്ല എന്ന് വിച്ചാരിച്ച പ്രതാപൻ പൊട്ടത്തരം കാണിക്കുകയും ചെയ്തു. എല്ലാ പ്രതികളെയും രക്ഷിക്കാൻ പ്രതാപൻ മുന്നിൽ നിൽക്കുകയും ചെയ്തു.

സന്തോഷിനെ കൊല്ലണം എന്ന് പറഞ്ഞു ക്വട്ടേഷൻ നൽകിയപ്പോൾ സന്തോഷ് കൊല്ലപ്പെടും എന്ന് തന്നെയായിരുന്നു ക്വട്ടേഷൻ നൽകിയ ആറാട്ടുപുഴ സ്വദേശി പ്രതാപ് സിങ് ഉറപ്പിച്ചത്. എന്നാൽ പ്രതാപ് സിംഗിന്റെ വിശ്വസ്തർ സന്തോഷിന്റെ കാർ വളഞ്ഞുവെച്ച് തുരുതുരെ വെട്ടുമ്പോൾ സന്തോഷ് വെട്ടുകൾക്കൊണ്ട് കാറിനുള്ളിൽ തന്നെ തുടർന്നു. വെട്ടുകൾ പോരാത്തതിനാൽ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയാണ് സംഘാംഗങ്ങൾ മടങ്ങിയത്. മരണകാരണമായേക്കാവുന്ന വെട്ടുകൾ ഏറ്റെങ്കിലും കാറിനകത്ത് ആയതിനാൽ വെട്ടുകൾക്ക് അധികം ആഴം വന്നില്ല. ഉദ്ദേശിച്ച രീതിയിൽ വെട്ടുകൾ സന്തോഷിനു ഏറ്റില്ല. അതേസമയം തങ്ങൾ വെട്ടിയ വെട്ടുകളുടെയും കുത്തുകളുടെയും കണക്കെടുത്ത് സന്തോഷിനെ കൊന്നു എന്ന രീതിയിൽ തന്നെയുള്ള വിവരങ്ങൾ ആണ് ക്വട്ടേഷൻ ടീം പ്രതാപ് സിംഗിന് നൽകിയത്. സംഭവം അറിഞ്ഞു എത്തിയ നാട്ടുകാർ ഉടൻ തന്നെ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

മസ്‌ക്കറ്റിൽ ചേരി തിരിച്ച് മദ്യക്കച്ചവടം നടത്തുന്നവർ നാട്ടിലേക്ക് ഏറ്റുമുട്ടൽ വ്യാപിപ്പിച്ചപ്പോഴാണ് സന്തോഷിനെ വധിക്കാൻ ക്വട്ടേഷനുമായി സംഘം എത്തിയത്. പ്രതാപിന്റെ മദ്യക്കച്ചവടം മസ്‌ക്കറ്റ് പൊലീസിന് സന്തോഷ് ഒറ്റിക്കൊടുത്തു എന്നാണ് പ്രതാപനും സംഘവും പൊലീസിന് നൽകിയ വിശദീകരണം. മദ്യം വിൽക്കാൻ അനുമതിയില്ലാത്ത മസ്‌ക്കറ്റിൽ മദ്യക്കച്ചവടം വൻ ലാഭത്തിലുള്ള ബിസിനസാണ്. തൃശൂരിലുള്ള മലയാളികൾ ആണ് ഇത്തരം മദ്യക്കച്ചവടത്തിൽ ഏർപ്പെടുന്നവരിൽ കൂടുതലും. ഓരോരുത്തർക്കും അതാത് ഏരിയകളുണ്ട്. ഈ ഏരിയകളിൽ ഓരോരുത്തരും ആവശ്യക്കാർക്ക് മദ്യം എത്തിച്ച് നൽകുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള പാരവയ്ക്കലും ഇതിനുള്ളിൽ സജീവമാണ്. ഒരു ഏരിയ നോക്കുന്ന ആൾ ഇല്ലാതായാൽ മറ്റുള്ളവർക്ക് കച്ചവടം കൂടും. അതിനാലാണ് പരസ്പരമുള്ള പാരവയ്ക്കലുകൾ മസ്‌ക്കറ്റിൽ നടക്കുന്നത്. ഇങ്ങിനെ സംഭവിച്ച പാരവയ്ക്കലുകൾക്കൊടുവിലാണ് സന്തോഷിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് എന്നാണ് പ്രതാപ് പൊലീസിനോട് പറഞ്ഞത്. ഇനിയും പ്രതികൾ ഉള്ളതിനാലും ഇവർ ഗൾഫിലേക്ക് കടന്നതിനാലും അവശേഷിക്കുന്ന പ്രതികളെ എങ്ങിനെയും പൊക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

പ്രതാപിന്റെ ശിങ്കിടികളായ ക്വട്ടേഷൻ സംഘം തൃശൂരിൽ റൂം എടുത്ത് താമസിച്ച് സന്തോഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് സന്തോഷ് കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം വളഞ്ഞിട്ട് വെട്ടിയത്. പൈസ കൊടുക്കാം അതേസമയം ഗൾഫിലും കൊണ്ട് പോകാം എന്നു പറഞ്ഞാണ് ക്വട്ടേഷൻ നൽകിയത്. നാല് പേർക്കാണ് ക്വട്ടേഷൻ നൽകിയത്. കഴിഞ്ഞ 27 മുതൽ ഇവർ ലോഡ്ജ് എടുത്ത് സന്തോഷിനെ വധിക്കാനായി കാത്തുകെട്ടിക്കിടക്കുകയായിരുന്നു. സന്തോഷ് കാറിൽ വരുമ്പോഴാണ് ഇവർ വളഞ്ഞിട്ട് വെട്ടിയത്. ക്വട്ടേഷൻ സംഘാംഗങ്ങൾ പലരും മസ്‌ക്കറ്റിൽ ജയിലിൽ കിടന്നതാണ്. വിശാൽ മസ്‌കറ്റ് ജയിലിൽ കിടന്നയാളാണ്. ഇനി പിടികിട്ടാനുള്ളവരിൽ ചിലരും ജയിലിൽ കിടന്നവരാണ്. വിശാലിന്റെ ജോലിക്കാരാണ് പ്രതികളായ അൻവർ, ബൈജു, വിശാൽ, ഷാജോൻ എന്നിവർ. ഇവർക്കാണ് പ്രതാപ്‌സിങ് ക്വട്ടേഷൻ നല്കിയതും. ഗൾഫിലേക്ക് രക്ഷപ്പെട്ട മറ്റു പ്രതികളെ കുടുക്കാനാണ് പൊലീസ് നോക്കുന്നത്. പരുക്കേറ്റ മുണ്ടൂർ സ്വദേശിയായ സന്തോഷ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP