Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലീമായതിന്റെ പേരിൽ രാഷ്ട്രീയ ശത്രുക്കളുടെ അക്രമം പതിവ്; ട്രോളന്മാരുടെ തരംതാണ കമന്റുകൾ മടുത്ത് നടി ഖുഷ്ബു ട്വിറ്റർ ഉപേക്ഷിച്ചു; സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖുഷ്ബുവിന്റെ മറുപടി

മുസ്ലീമായതിന്റെ പേരിൽ രാഷ്ട്രീയ ശത്രുക്കളുടെ അക്രമം പതിവ്; ട്രോളന്മാരുടെ തരംതാണ കമന്റുകൾ മടുത്ത് നടി ഖുഷ്ബു ട്വിറ്റർ ഉപേക്ഷിച്ചു; സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖുഷ്ബുവിന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ട്രോളന്മാരുടേയും വിമർശകരുടേയും തരംതാഴ്ന്ന കമന്റുകൾ സഹിച്ച് മടുത്ത് നടി ഖുഷ്ബു ട്വിറ്റർ ഉപേക്ഷിച്ചു. ട്രോളന്മാരുടെ ആക്രമണവും തരംതാഴ്ന്ന കമന്റുകളും സഹിക്കാൻ വയ്യാതെ താൻ സമൂഹമാധ്യമമായ ട്വിറ്റർ വിടുന്നതായി നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുശ്‌ബു സുന്ദർ വ്യക്തമാക്കുകയായിരുന്നു.

താൻ മുസ്‌ലിമാണെന്ന കാരണത്താൽ രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണം പതിവാണെന്നും ലൈംഗികച്ചുവയുള്ള കമന്റുകൾ കൂടിവരുകയാണെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങൾക്ക് വ്യവസ്ഥാപിതമായ നിയന്ത്രണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ ദേശീയ വക്താവായതോടെയാണ് ഖുശ്‌ബുവിനെതിരെ മതത്തിന്റെ പേരിൽ ആക്രമണം അധികരിച്ചത്. മുംബൈയിലെ മുസ്‌ലിം കുടുംബത്തിൽ ജനിച്ച അവരുടെ യഥാർഥ പേര് നഖാത്ഖാൻ എന്നാണ്. സിനിമയിൽ വന്നശേഷമാണ് ഖുശ്‌ബു എന്ന പേര് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP