Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഭാവനക്കാരുടെ ഇഷ്ടപാർട്ടി ബി.ജെപി തന്നെ; ഇലകട്‌റൽ ഫണ്ടിൽ 472കോടി ബിജെപിക്ക്; ടാറ്റ മാത്രം നൽകിയത് 356 കോടി

സംഭാവനക്കാരുടെ ഇഷ്ടപാർട്ടി ബി.ജെപി തന്നെ; ഇലകട്‌റൽ ഫണ്ടിൽ 472കോടി ബിജെപിക്ക്; ടാറ്റ മാത്രം നൽകിയത് 356 കോടി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തിരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് ബിജെപിക്ക് ഒഴുകിയെത്തിയത് കോടികൾ.2018-19 ൽ ഇലക്ടറൽ ട്രസ്റ്റുകളിലൂടെ കോർപ്പറേറ്റ് ഇന്ത്യ 472 കോടി രൂപ ബിജെപിക്ക് സംഭാവന ചെയ്തു. ബിജെപിക്ക് ലഭിച്ചതിൽ 356 കോടി രൂപ, അല്ലെങ്കിൽ 75 ശതമാനം ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റിൽ (പിഇടി) നിന്ന് മാത്രമുള്ളതാണ്.

നാല് ഇലക്ടറൽ ട്രസ്റ്റുകളിൽ നിന്ന് കോൺഗ്രസിന് 99 കോടി രൂപയും ലഭിച്ചു, അതിൽ 55.6 കോടി രൂപ അല്ലെങ്കിൽ ആകെ ലഭിച്ചതിന്റെ 56 ശതമാനം പിഇടിയാണ് നൽകിയത്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ വാർഷിക സംഭാവന റിപ്പോർട്ടുകൾ പ്രകാരമുള്ള കണക്കുകളാണിത്.

വ്യക്തികളിൽ നിന്നും കോർപ്പറേറ്റുകളിൽ നിന്നും 20,000 രൂപയ്ക്ക് മുകളിലുള്ള തുകയായി 2018-19 ൽ ബിജെപിക്ക് ലഭിച്ച സംഭാവന 741.98 കോടി രൂപയാണ്. 2017-18 ൽ ലഭിച്ച 437.69 കോടിയിൽ നിന്ന് 69.5 ശതമാനം വർധന. 2018-19ൽ കോൺഗ്രസിന് മൊത്തം സംഭാവനയായി ലഭിച്ചത് 146.8 കോടി രൂപയായിരുന്നു, 2017-18 ൽ ഇത് 26.66 കോടി രൂപയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP