Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തെ തുടർന്ന് പതിനഞ്ചുകാരിയുടെ ആത്മഹത്യ: പിതാവിനെ കസ്റ്റഡിയിൽ വിട്ടു; അറസ്റ്റ് പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ

പീഡനത്തെ തുടർന്ന് പതിനഞ്ചുകാരിയുടെ ആത്മഹത്യ: പിതാവിനെ കസ്റ്റഡിയിൽ വിട്ടു; അറസ്റ്റ് പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: പീഡനത്തെ തുടർന്ന് പതിനഞ്ചുകാരി ആത്മഹത്യ ചെയ്ത കേസിൽ പിതാവിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയായ ഡൽഹി സ്വദേശിയും ഇപ്പോൾ പൂജപ്പുര നിവാസിയുമായ നസീമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് ഒരു ദിവസത്തെ കസ്റ്റഡി നൽകിയത്.

ഒരാഴ്ച മുമ്പാണ് പൂജപ്പുര ഭാഗത്ത് കളിമൺ പ്രതികൾ നിർമ്മിച്ചു വിൽക്കുന്ന ഡൽഹി സ്വദേശികളായ നാടോടി സംഘത്തിലെ പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്തത്. അത്യാസന്നനിലയിൽ മെഡിക്കൽ കോളേജ് ബേൺ ഐ സി യു വിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ സംബന്ധിച്ച് ഡോക്ടർ പൊലീസ് സ്റ്റേഷനിൽ ഇന്റിമേഷൻ നൽകുകയായിരുന്നു. തുടർന്ന് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആശുപത്രിയിൽ ചെന്ന് പെൺകുട്ടിയുടെ മരണ മൊഴി രേഖപ്പെടുത്തി. മൊഴിയിൽ അഞ്ചും ആറും ഏഴും വയസ്സുകൾക്കിടയിൽ തന്നെ പിതാവും പിതാവിന്റെ സഹോദരനും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മൊഴി നൽകി.

മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെയും സഹോദരനെയും പ്രതിചേർത്ത് പോക്‌സോ കേസും ഏടുത്തിട്ടുണ്ട്. അതേ സമയം പിതാവിനെ അറസ്റ്റ് ചെയ്ത സമയം പൊലീസ് ചോദിച്ചതിൽ മകൾ മൊബൈൽ ഫോണിൽ രാത്രി വൈകിയും ചാറ്റ് ചെയ്തതിനെ താൻ വഴക്ക് പറയാറുണ്ടെന്നും വിസമ്മതിച്ച മകളോട് 'നീ ചത്താൽ മതിയായിരുന്നു ' എന്ന് പറഞ്ഞിരുന്നെന്നും അതിൽ മനംനൊന്തായിരിക്കാം മകൾ ആത്മഹത്യ ചെയ്തതെന്നുമാണ് മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP