Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലായിയിൽ നിന്ന് കുടുംബം കണ്ണൂരിലേക്ക് പോയത് ഇബ്രാഹിമിനെ ഡോക്ടറെ കാണിക്കാൻ; കുറുവയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച ശേഷം നിന്നത് പലതവണ കറങ്ങി; ഇബ്രാഹിമും സാറാബിയും തൽക്ഷണം മരണത്തിന് കീഴടങ്ങി; രണ്ട് പെൺമക്കൾ രക്ഷപ്പെട്ടത് അത്ഭുതകരമായി; ആറുവയസ്സുകാരി കൊച്ചുമകൾ ഗുരുതരാവസ്ഥയിലും; കണ്ണൂരിനെ കരയിപ്പിച്ച് കാർ അപകടം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കുറുവയിൽ കാർ അപകടത്തിൽപ്പെട്ട് ദമ്പതിമാർ മരിച്ചു. സിറ്റി കടലായി സ്വദേശി ഇബ്രാഹിം, ഭാര്യ സാറാബി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തൽക്ഷണം മരിച്ചു.

കണ്ണൂർ കുറുവ റോഡിൽ പള്ളിക്ക് സമീപം ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അപകടം. കാറ് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇബ്രാഹിമിനെ ഡോക്ടറെ കാണിക്കുന്നതിനായി കടലായിയിൽ നിന്നും കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനേടേയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മക്കളായ ഷാസിൽ(19), ഷാനിബ(24), ഷാനിബയുടെ മകൾ ജസ്വ(6) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജസ്വയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. പരിക്കേറ്റവരെ കണ്ണൂർ ചാല ബൈപ്പാസിലുള്ള മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് അഞ്ച് മണിയോടെയാണ് കുറുവയിൽ അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച ശേഷം പലതവണ കറങ്ങിയ ശേഷമാണ് നിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP