Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിക്കളത്തിൽ നസിം പന്തെറിഞ്ഞത് മാതാവ് മരിച്ചതിന്റെ തീരാദുഃഖത്തിലും നെഞ്ചുതകർന്ന്; പതറിപ്പോകാതെ പിടിച്ചു നിന്ന പ്രാക്ടീസ് മത്സരത്തിലും ഒരു വിക്കറ്റ് വീഴ്‌ത്തി; നസീമിനോടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജണിഞ്ഞ് കളത്തിലിറങ്ങി ഓസ്‌ട്രേലിയൻ താരങ്ങളും; പാക്കിസ്ഥാന്റെ യുവതുർക്കി നസിം ഷായെ ചേർത്ത് നിർത്തി ലോക ക്രിക്കറ്റ് ആരാധകർ

കളിക്കളത്തിൽ നസിം പന്തെറിഞ്ഞത് മാതാവ് മരിച്ചതിന്റെ തീരാദുഃഖത്തിലും നെഞ്ചുതകർന്ന്; പതറിപ്പോകാതെ പിടിച്ചു നിന്ന പ്രാക്ടീസ് മത്സരത്തിലും ഒരു വിക്കറ്റ് വീഴ്‌ത്തി; നസീമിനോടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജണിഞ്ഞ് കളത്തിലിറങ്ങി ഓസ്‌ട്രേലിയൻ താരങ്ങളും; പാക്കിസ്ഥാന്റെ യുവതുർക്കി നസിം ഷായെ ചേർത്ത് നിർത്തി ലോക ക്രിക്കറ്റ് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

സിഡ്നി: ഓസ്‌ട്രേലിയക്കെതിരെ പോരാടാൻ കൡക്കളത്തിലിറങ്ങുന്ന പാക്കിസ്ഥാന്റെ യുവതുർക്കിയാണ് പതിനാറുകാരൻ പേസർ നസിം ഷാ. ഈ മാസം അവസാനം ഓസ്ട്രേലിയക്കെതിരായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ നസീം ഷാ പാക് ജഴ്സിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ഇന്നലെ താരത്തിന്റെ മാതാവ് മരിച്ച വാർത്തയെത്തിയത്.

നസീമിന്റെ മാതാവ് മരണപ്പെട്ടത് തിങ്കളാഴ്‌ച്ചയാണ്. . നിലവിൽ പെർത്തിലുള്ള നസീമിന് മരണാനന്തര ചടങ്ങുകൾ കഴിയും മുമ്പ് നാട്ടിലെത്താനാകില്ല എന്നതാണ് തീരുമാനത്തിന് പിന്നിൽ. നസീമിന്റെ മാതാവിനോടുള്ള ആദരസൂചകമായി പ്രാക്ടീസ് മത്സരത്തിൽ ഓസ്ട്രേലിയ എ ടീമിന്റെ താരങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ബുധനാഴ്‌ച്ച കളിച്ചത്. പ്രാക്ടീസ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ നസീം ഒരു വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഇന്നിങ്സിൽ നസീം ബോൾ ചെയ്തിരുന്നില്ല.

രാജ്യം മുഴുവൻ തന്റെ അരങ്ങേറ്റം കാത്തിരിക്കുമ്പോൾ കളിക്കളത്തിൽ നിന്ന് പിൻവാങ്ങണോ എന്ന ആശങ്കയായിരുന്നു യുവതാരം നേരിട്ടത്. എന്നാൽ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ് ആദ്യമായി കളത്തിലിറങ്ങാൻ ഒരുങ്ങുമ്പോൾ അപ്രതീക്ഷിതമായി മാതാവിന്റെ മരണവാർത്ത കടുത്ത ആഘാതമാണ് ടീം അംഗങ്ങൾക്കിടയിലും സൃഷ്ടിച്ചത്. നാട്ടിലേക്ക് മടങ്ങിയാലും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയായില്ലെന്ന് മനസിലാതോടെ കളിയിൽ നിന്ന വിട്ടുനിൽക്കുന്നില്ലെന്ന് താരം പകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കുകയായിരുന്നു.

ആറു ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. ഇതു തന്നെയാണ് പാക് ടീമിലേക്കുള്ള വഴി തുറന്നതും.തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനായി നസീം ഷായും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ അതിനിടയിൽ നസീം ഷായെത്തേടി ഒരു ദുഃഖ വാർത്തയെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP