Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ചുമട്ടുതൊഴിലാളികൾ അമിതഭാരം താങ്ങണ്ട; ജനീവാ രാജ്യാന്തര തൊഴിൽ സമ്മേളനം അംഗീകരിച്ച ശുപാർശകൾ നടപ്പിലാക്കി കേരള സർക്കാർ; 75 കിലോ ചുമട് ഇനി താങ്ങണ്ട; പരമാവധി ചുമട് ഭാരം 55 കിലോയാക്കി കുറച്ച് മന്ത്രിസഭ കരടുബിൽ;സ്ത്രികളും കുട്ടികളും എടുക്കുന്ന ചുമടിന്റെ ഭാരം ഇനി 35 കിലോ മാത്രം

ഇനി ചുമട്ടുതൊഴിലാളികൾ അമിതഭാരം താങ്ങണ്ട; ജനീവാ രാജ്യാന്തര തൊഴിൽ സമ്മേളനം അംഗീകരിച്ച ശുപാർശകൾ നടപ്പിലാക്കി കേരള സർക്കാർ; 75 കിലോ ചുമട് ഇനി താങ്ങണ്ട; പരമാവധി ചുമട് ഭാരം 55 കിലോയാക്കി കുറച്ച് മന്ത്രിസഭ കരടുബിൽ;സ്ത്രികളും കുട്ടികളും എടുക്കുന്ന ചുമടിന്റെ ഭാരം ഇനി 35 കിലോ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നു. ഇതിനായി കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. കരടുബിൽ മന്ത്രിസഭ അംഗീകരിച്ചു. 15 18 പ്രായപരിധിയിലുള്ളവരും സ്ത്രീകളും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജനീവ രാജ്യാന്തര തൊഴിൽ സമ്മേളനം അംഗീകരിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണു ഭാരം കുറയ്ക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിനെ ജി.എസ്.ടി കമ്മീഷണറായി മാറ്റി നിയമിക്കും. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടർന്നും വഹിക്കും. ജി.എസ്.ടി കമ്മീഷണർ ടിങ്കു ബിസ്വാളിനെ പാർലമെന്ററി അഫയേഴ്സ് സെക്രട്ടറിയായി മാറ്റി നിയമിക്കും. മലബാർ സിമന്റ്സിന്റെ മാനേജിങ് ഡയരക്ടറായി മുഹമ്മദലിയെ (ആനന്ദ് നഗർ, തൃശ്ശിനാപ്പള്ളി) നിയമിക്കാൻ തീരുമാനിച്ചു. കൊച്ചി മെട്രോയിലെ 12 തസ്തികകൾക്ക് 2019 ഏപ്രിൽ 1 മുതൽ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴിൽ ഫോർട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഓരോ റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കും. അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴിൽ ഫോർട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഓരോ റീജിയണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കും. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മാനേജിങ് ഡയരക്ടറായി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപറേഷൻസ്) കെ.സി.ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതി അംഗീകരിച്ച വിവിധ പദ്ധതി നിർദ്ദേശങ്ങൾ ലോക ബാങ്കിന്റെ വികസന നയവായ്പയിൽനിന്ന് തുക കണ്ടെത്തി നടപ്പിലാക്കാൻ തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP