Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളത്തെ രണ്ട് സബ് ഇൻസ്‌പെക്ടർമാരുടെ മരണവും ഈ സർക്കാർ ഭരണകാലത്തിൽ തന്നെ; കായംകുളം സ്വദേശിയായ പൊലീസുകാരൻ ഒളിച്ചോടിയതും മേലുദ്യോഗസ്ഥരുടെ പീഡനം മടുത്ത്; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 50 പൊലീസ് ആത്മഹത്യകൾ; കൂടുതൽ ആത്മഹത്യകൾ തിരുവനന്തപുരം ജില്ലയിലും; എട്ട് ഡി.വൈ.എസ്‌പിമാർ 16 എസ്‌ഐമാർ; 25 സിവിൽ പൊലീസുകാർ എന്നിങ്ങനെ ആത്മഹത്യാ പട്ടിക; പൊലീസ് സേനയിലെ മരണക്കണക്കുമായി മുഖ്യമന്ത്രി സഭയിൽ; ആഭ്യന്തരത്തിലെ വീഴ്ചകൾ ആയുധമാക്കാൻ പ്രതിപക്ഷവും

എറണാകുളത്തെ രണ്ട് സബ് ഇൻസ്‌പെക്ടർമാരുടെ മരണവും ഈ സർക്കാർ ഭരണകാലത്തിൽ തന്നെ; കായംകുളം സ്വദേശിയായ പൊലീസുകാരൻ ഒളിച്ചോടിയതും മേലുദ്യോഗസ്ഥരുടെ പീഡനം മടുത്ത്; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 50 പൊലീസ് ആത്മഹത്യകൾ; കൂടുതൽ ആത്മഹത്യകൾ തിരുവനന്തപുരം ജില്ലയിലും; എട്ട് ഡി.വൈ.എസ്‌പിമാർ 16 എസ്‌ഐമാർ; 25 സിവിൽ പൊലീസുകാർ എന്നിങ്ങനെ ആത്മഹത്യാ പട്ടിക; പൊലീസ് സേനയിലെ മരണക്കണക്കുമായി മുഖ്യമന്ത്രി സഭയിൽ; ആഭ്യന്തരത്തിലെ വീഴ്ചകൾ ആയുധമാക്കാൻ പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 50 പൊലീസ് ആത്മഹത്യകൾ. കഴിഞ്ഞ ദിവസം സഭയിലാണ് മുഖ്യമന്ത്രി സേനവയിലെ ആത്ഹമത്യ ചെയ്തവരുടെ കണക്കുകൾ അവതരിപ്പിച്ചത്. കൂടുതൽ പൊലീസുകാർ ആത്മഹത്യചെയ്തത് തിരുവനന്തപുരം റൂറൽ ജില്ലയിലാണ്.

ഡിവൈ.എസ്‌പി. ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥർ ആലപ്പുഴ ജില്ലയിൽ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാലുവീതം പൊലീസ് ഉദ്യോസ്ഥരും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ആതത്മഹത്യ ചെയ്തവരിൽ ഉൾപ്പെടുന്നു.പൊലീസ് സേനയിലെ ആത്മഹത്യകൾ വർധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് അന്വേഷണ ഉത്തരവിട്ടത്. പൊലീസ് ആതമഹത്യകൾ അന്വേഷിക്കാൻ ഡി.ജി.പിക്ക് ചുമതല നൽകിയ അന്വേഷണ കമ്മീഷനേയും നിയമിച്ചിരുന്നു.

എസ്‌ഐ., എഎസ്ഐ. റാങ്കിലുള്ള പതിനാറും സിവിൽ പൊലീസ് ഓഫിസർ തസ്തികയിലുള്ള 25 പേരും ആത്മഹത്യ ചെയ്തു. നാലു വനിതാ സിവിൽ പൊലീസ് ഓഫീസർമാരും ആത്മഹത്യചെയ്തതായി മഞ്ഞളാംകുഴി അലിയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ധരിപ്പിച്ചത്. പൊലീസ് സേനയിൽ 5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 ഉദ്യോഗസ്ഥരാണെന്നാണ് കണക്ക്. സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ൽ 9, 2015ൽ 5, 2016ൽ 13, 2017ൽ 14, 2018ൽ 2 ഉദ്യോഗസ്ഥർ വീതമാണ് ജീവനൊടുക്കിയത്. 2018ലെ കണക്കെടുപ്പു പൂർത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾക്കൊപ്പം കുടുംബപ്രശ്‌നങ്ങളും ചേരുമ്പോഴാണ് ആത്മഹത്യകളുണ്ടാകുന്നതെന്നാണ് സേനയ്ക്കുള്ളിലെ സംസാരം.

കൊച്ചിയിൽ മേലുദ്ധ്യോഗസ്ഥന്റെ പീഡനം മൂലം എ.എസ്.ആത്മഹത്യ ചെയ്തതും ആലുവയിൽ ഓഗസ്റ്റ് 20ന് എഎസ്ഐ ബാബു ആത്മഹ്ത്യ ചെയ്തതുമെല്ലാം തൊഴിൽ പീഡനമാണെന്നാണ് പുറത്തുവന്ന വിവരം. കായംകുളം സ്വദേശിയായ പൊലീസുകാരൻ ജോലിഭാരവും മാനസിക സമ്മർദ്ദവും ഏറി നാടുവിട്ടതും ഇതേ സർക്കാരിന്റെ ഭരണകാലത്താണ്.

തൃശൂർ പൊലീസ് അക്കാദമയിലെ ക്വാർട്ടർ മാഷ് എസ്‌ഐ ആയ അനിൽകുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 യോടു കൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.തൃശൂർ അയ്യന്തോൾ സ്വദേശിയായിരുന്നു അനിൽകുമാർ.ഇത്തരം സാഹചര്യത്തിലാണ് സർക്കാർ തന്നെ സേനയിലെ ആത്മഹത്യകളെക്കുറിച്ച വിദഗ്ദധ പഠനം നടത്താൻ ഉത്തരവിറക്കിയത്.

സേനയിൽ വർധിച്ചു വരുന്ന ആത്മഹത്യകൾ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല.പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP