Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക പ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തിൽ മുങ്ങി; കത്തീഡ്രൽ അടക്കമുള്ള പ്രധാന ആകർഷണങ്ങൾ എല്ലാം വെള്ളത്തിൽ; ടൂറിസ്റ്റുകൾ ജീവനും കൊണ്ടോടുമ്പോൾ മേയർ വിലപിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരും പറഞ്ഞ്

ലോക പ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തിൽ മുങ്ങി; കത്തീഡ്രൽ അടക്കമുള്ള പ്രധാന ആകർഷണങ്ങൾ എല്ലാം വെള്ളത്തിൽ; ടൂറിസ്റ്റുകൾ ജീവനും കൊണ്ടോടുമ്പോൾ മേയർ വിലപിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരും പറഞ്ഞ്

സ്വന്തം ലേഖകൻ

വെനീസ്: ലോകപ്രശസ്ത ടൂറിസ്റ്റ് നഗരമായ വെനീസ് വെള്ളത്തിൽ മുങ്ങി. കനതകക്ത മഴയെ തുടർന്ന് സെന്റ് മാർക്ക് സ്‌ക്വയറിൽ മൂന്ന് അടിക്ക് മുകളിലാണ് വെള്ളം കയറിയത്. കത്തിഡ്രൽ അടക്കമുള്ള പ്രധാന ആകർഷണങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രാത്രി ആറടി രണ്ടിഞ്ച് വരെ വെള്ളം ഉയർന്നു. വെള്ളപ്പൊക്കത്തിൽ കോടികളുടെ നഷ്ടമാണ് സിറ്റിയിൽ ഉണ്ടായിരിക്കുന്നതെന്ന് വെനീസ് സിറ്റിയുടെ മേയർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തെയാണ് വെള്ളപ്പൊക്കത്തിന് കാരണമായി അദ്ദേഹം പഴിക്കുന്നത്.

വെനീസ് സിറ്റിയിലെ പ്രധാന ആകർഷണമായ സെന്റ് മാർക്സ് ബസലിക്കയ്ക്ക് പുരിഹരിക്കാനാവാത്ത തരത്തിലുള്ള കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ബസലിക്കയുടെ ടയലിനും മൊസൈക്കിനുമെല്ലാം പരിഹരിക്കാനാവാത്ത കേടുപാടുകൾ സംഭവിച്ചു. 1200 വർഷത്തിനുള്ളിൽ ആറ് തവണയാണ് പള്ളിയിൽ വെള്ളം കയറിയിട്ടുള്ളത്. സെന്റ് മാർക് സ്‌ക്വയറിൽ മൂന്നടിക്ക് മുകളിൽ വെള്ളമാണ് ഉള്ളത്. ഒരാൾക്ക് നീന്തി പോകാനാവും വിധത്തിലാണ് വെള്ളം.

ടൂറിസ്റ്റുകൾക്കും താമസക്കാർക്കുമെല്ലാം വെള്ളപ്പൊക്കം ദുരിതമായി മാറിയിരിക്കുകയാണ്. ബോട്ടുകൾ ഒഴുകി നടക്കുന്നതും കടകളും ഹോട്ടലുകളുമെല്ലാം വെള്ളം കയറി കിടക്കുന്നതും കാണാം. കഴിഞ്ഞ രാത്രി ആറടി അഞ്ച് ഇഞ്ച് വെള്ളം ഉയർന്നതോടെ സിറ്റിക്ക് വൻ കേടുപാടുകളാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി മേയർ ലുഗി ബ്രുഗ്‌നാറോ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വെള്ളം പൊങ്ങിയത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം തടയാനുള്ള സംവിധാനം ഏർപ്പെടുത്താത്തതിൽ ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധമാണ്.

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കറണ്ട് അടിച്ച് ഒരാൾ മരിച്ചു. മറ്റൊരു അപകടം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറ്റിയുടെ 80 ശതമാനവും വെള്ളത്തിനടിയിലാണ്. കേടുപാടുകൾ കണക്കു കൂട്ടലുകൾക്കും അപ്പുറത്താണ്. അഞ്ച് ഫെറികളും വാട്ടർ ബെസുകളും അടക്കം നിരവധി വാഹനങ്ങൾക്ക് കേടുപാട് ഉണ്ട്. റോഡ്, റെയിൽ ഗതാഗതങ്ങൾ എല്ലാം താറുമാറായി. കനത്ത മഴയും ഉയർന്ന തിരമാലയും എല്ലാം വെനീസിനെ കൂടുതൽ വെള്ളത്തിലാക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP