Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാമജന്മഭൂമി വിധിക്ക് പിന്നാലെ അയോധ്യ മുൻസിപ്പാലിറ്റി വലുതാക്കാൻ നീക്കവുമായി യു.പി സർക്കാർ; 41 ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വികസനത്തിനായി നടപടി തുടങ്ങി; കോടതി വിധി പ്രകാരം മസ്ജിദ് പണിയുന്ന സഥലം ഉടൻ കണ്ടെത്തും  

രാമജന്മഭൂമി വിധിക്ക് പിന്നാലെ അയോധ്യ മുൻസിപ്പാലിറ്റി വലുതാക്കാൻ നീക്കവുമായി യു.പി സർക്കാർ; 41 ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വികസനത്തിനായി നടപടി തുടങ്ങി; കോടതി വിധി പ്രകാരം മസ്ജിദ് പണിയുന്ന സഥലം ഉടൻ കണ്ടെത്തും   

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: അയോധ്യവിധിയിൽ മസ്ജിദ് പണിയാൻ ഭൂമി നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കവേ അയോധ്യ മുൻസിപ്പാലിറ്റി വലുതാക്കാനൊരുങ്ങി യു.പി ഭരണകൂടം. അയോധ്യക്കും ഫൈസാബാദിനും ചുറ്റുമുള്ള 41 ഗ്രാമങ്ങൾ കൂട്ടിച്ചേർത്തുള്ള വികസനത്തിന് യു.പി. സർക്കാർ ശ്രമം തുടങ്ങി.സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ അയോധ്യ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫൈസാബാദ് ജില്ലയിലും സുൽത്താൻപുരിലും ഉൾപ്പെടുന്ന പ്രദേശങ്ങളാണ് കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നത്.നിലവിൽ അയോധ്യയും ഫൈസാബാദ് നഗരവും ചേർന്നതാണ് അയോധ്യ നഗർപാലിക. വികസന പ്രവർത്തനങ്ങൾക്ക് സാധ്യതകൾ കൂടുന്ന പശ്ചാത്തലത്തിൽ നഗരാതിർത്തി വലുതാക്കുന്നതിൽ തെറ്റില്ലെന്ന് അയോധ്യ മേയർ ഋഷികേശ് ഉപാധ്യായ 'മനോരമ'യോടു പറഞ്ഞു.

അയോധ്യയിൽ തർക്കമുണ്ടായിരുന്ന പ്രദേശത്തിനു ചുറ്റുമുള്ള 67 ഏക്കർ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിനുള്ളിൽ തന്നെ മസ്ജിദ് നിർമ്മിക്കണമെന്ന് പ്രാദേശിക മുസ്‌ലിം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ ഇപ്പോൾ പറയാനാവില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. 67 ഏക്കറിനുള്ളിൽ മസ്ജിദിനു സാധ്യതയില്ലെന്നാണ് അയോധ്യ മേയറും പറഞ്ഞത്.

അയോധ്യയിൽ പള്ളി പണിയാൻ സ്ഥലം കണ്ടെത്താനിരിക്കെ കോടതിവിധിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിലനിന്ന സ്ഥലത്താണ് പള്ളി നിർമ്മിച്ചത് എന്ന വാദം തുടരവെ എന്തിനാണ് പുതിയതായി പള്ളി പണിയാൻ വസ്തുവിട്ട് നൽകുന്നത് എന്നാണ് ഹിന്ദുമഹാസഭ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP