Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതി പ്രവേശനം അനുവദിക്കുന്ന വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ്ഗ; വിധി പുനഃപരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ല; വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെയെന്നും ശബരിമല കയറിയ യുവതി; വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്ന വിധി, വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്ന് കണ്ഠര് രാജീവര്

യുവതി പ്രവേശനം അനുവദിക്കുന്ന വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ്ഗ; വിധി പുനഃപരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ല; വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെയെന്നും ശബരിമല കയറിയ യുവതി; വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകുന്ന വിധി, വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്ന് കണ്ഠര് രാജീവര്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിൽ പ്രഖ്യാപിച്ച വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ വീണ്ടും ശബരിമലയിൽ പോകുമെന്ന് ശബരിമല കയറിയ വനിത കനകദുർഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദർഗ പറഞ്ഞു. വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെ. യുക്തിപൂർവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയിൽ മാറ്റം വരുത്തിയതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുർഗ പറഞ്ഞു.

അതേസമയം ശബരിമല യുവതീപ്രവേശനത്തിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. സുപ്രീം കോടതിയെ മാനിക്കുന്നു. വിധി പ്രതീക്ഷ നൽകുന്നതും ശുഭോദർക്കവുമാണ്. വിശ്വാസികൾക്ക് ആത്മ വിശ്വാസം നൽകുന്ന വിധിയാണ് വന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും കണ്ഠര് രാജീവര് പറഞ്ഞു.

യുവതീ പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുള്ള കാര്യങ്ങളിൽ വിധിപകർപ്പ് കിട്ടിയ ശേഷമെ വ്യക്തതയുണ്ടാകു, വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. ശബരിമലയിൽ അനുകുല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി പ്രതികരിച്ചിരുന്നു.

ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP