Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല വിശാലബഞ്ചിലേക്ക് വിട്ടതിന് പിന്നാലെ റഫാലിൽ റിവ്യൂ ഹർജികൾ തള്ളി; റിലയൻസിനു സർക്കാർ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ല; കേന്ദ്ര സർക്കാറിന് ആശ്വാസാവുന്ന തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടി; ഇടപാടിൽ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നും കോടതി; കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിലെ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും തള്ളി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ മറ്റ് വിധികൾ ഇങ്ങനെ

ശബരിമല വിശാലബഞ്ചിലേക്ക് വിട്ടതിന് പിന്നാലെ റഫാലിൽ റിവ്യൂ ഹർജികൾ തള്ളി; റിലയൻസിനു സർക്കാർ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ല; കേന്ദ്ര സർക്കാറിന് ആശ്വാസാവുന്ന തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടി; ഇടപാടിൽ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നും കോടതി; കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിലെ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും തള്ളി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ മറ്റ് വിധികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിലെ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹർജിയും തള്ളി. ഭാവിയിൽ രാഹുൽ കൂടുതൽ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എ.എ.പി. നേതാവുമായ സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരും ബിജെപി. നേതാക്കളുമായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരാണ് പുനഃപരിശോധനാ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് സംബന്ധിച്ചു ഡിസംബർ 14-ലിലെ വിധിയിൽ ഉണ്ടായ തെറ്റായ പരാമർശം തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും കോടതി അംഗീകരിച്ചു.ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 യുദ്ധവിമാനങ്ങൾ 59.000 കോടി രൂപയ്ക്കു വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി ഡിസംബർ 14-ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇടപാടിൽ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കി. റിലയൻസിനു സർക്കാർ നേട്ടമുണ്ടാക്കി കൊടുത്തതായി തെളിവില്ലെന്നു നിരീക്ഷിച്ച കോടതി യുദ്ധവിമാനങ്ങളുടെ വില പരിശോധിക്കൽ തങ്ങളുടെ പരിധിയിലല്ലെന്നും പറഞ്ഞു.

ഇതിനെതിരെയായിരുന്നു പുനഃപരിശോധനാ ഹർജികൾ. റഫാൽ വിഷയത്തെക്കുറിച്ച് സിഎജി റിപ്പോർട്ട് ഉണ്ടെന്നും അതു പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയിൽ കോടതി പറഞ്ഞത്. ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ സുപ്രീംകോടതിക്കു മുൻപാകെ മറച്ചുവച്ചെന്ന് പുനപരിശോധനാ ഹർജികളിൽ ആരോപിക്കുന്നു. കോടതിക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നും ആവശ്യമുയർന്നു. കോടതിയിൽനിന്നു തെളിവുകൾ മറച്ചുവച്ചത് പ്രഥമദൃഷ്ട്യാ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ട കുറ്റമാണെന്നും ഹർജിക്കാർ വാദിച്ചു. അതേസമയം ദേശസുരക്ഷയ്ക്കാണു പ്രാധാന്യം നൽകേണ്ടതെന്നായിരുന്നു കേന്ദ്ര വാദം.

മോദി സർക്കാരിനു ക്ലീൻ ചിറ്റ് നൽകിയ വിധിക്കെതിരെ ബിജെപി വിമതരും മുൻകേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിൻഹ, അരുൺ ഷൂറി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, എന്നിവരാണു പുനഃപരിശോധനാ ഹർജികൾ സമർപ്പിച്ചത്. അഴിമതി ആരോപിച്ച് അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എഎപി അംഗവുമായ സഞ്ജയ് സിങ് തുടങ്ങിയവരും ഹർജി സമർപ്പിച്ചിരുന്നു. മേയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP