Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല പുനഃപരിശോധന ഹർജികളിലെ സുപ്രീംകോടതി തീരുമാനത്തെ അനുകൂലമായി കാണുന്നുവെന്ന് രാഹുൽ ഈശ്വർ; വിവിധ മതങ്ങളോട് ചേർത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിർപ്പില്ല; പാർസി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടം മുൻപോട്ട് കൊണ്ടുപോകുമെന്നും രാഹുൽ; അയ്യപ്പ ഭക്തന്മാരുടെ വികാരം ഉൾക്കൊണ്ടുകൊണ്ടുള്ള വിധിയെന്ന് ശശികുമാര വർമ്മ

ശബരിമല പുനഃപരിശോധന ഹർജികളിലെ സുപ്രീംകോടതി തീരുമാനത്തെ അനുകൂലമായി കാണുന്നുവെന്ന് രാഹുൽ ഈശ്വർ; വിവിധ മതങ്ങളോട് ചേർത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിർപ്പില്ല; പാർസി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടം മുൻപോട്ട് കൊണ്ടുപോകുമെന്നും രാഹുൽ; അയ്യപ്പ ഭക്തന്മാരുടെ വികാരം ഉൾക്കൊണ്ടുകൊണ്ടുള്ള വിധിയെന്ന് ശശികുമാര വർമ്മ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന ഹർജികളിലെ സുപ്രീം കോടതി തീരുമാനത്തെ അനുകൂലമായി കാണുന്നുവെന്ന് രാഹുൽ ഈശ്വർ. വിധി പുനപരിശോധിച്ചു എന്നതിന്റെ അർഥം മുൻപുള്ള വിധിയിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെന്നു തന്നെയാണ്, ഇത് ഭാഗികമെങ്കിലും വലിയ വിജയമാണെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.

വിവിധ മതങ്ങളോട് ചേർത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിർപ്പില്ല. പാർസി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം മുൻപോട്ട് കൊണ്ടുപോവും. നാളെ മുതൽ ശബരിമലയിൽ പ്രാർത്ഥന യജ്ഞങ്ങൾ ആ ആരംഭിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മുൻപുണ്ടായതുപോലെ ഇത്തവണ ശബരിമലപ്രവേശനത്തിനായി സ്ത്രീകൾ എത്തിയാൽ ഞങ്ങൾ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും. അക്രമങ്ങൾ ഉൾപ്പെടെ കഴിഞ്ഞ തവണ ഞങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച് തെറ്റുകൾ വന്നു, ഇത്തവണ അത് തിരുത്തിക്കൊണ്ട് ആവശ്യമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.

ശബരിമല യുവതി പ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ. വളരെയേറെ സന്തോഷത്തോടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.'അയ്യപ്പഭക്തന്മാരുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് അഞ്ചംഗ ബെഞ്ചിൽ നിന്ന് വളരെ വിശാലമായ ഏഴംഗ ബെഞ്ചിലേക്ക് മാറ്റുവാൻ സുപ്രീം കോടതി തീരുമാനിച്ചു. 2018 സെപ്റ്റംബർ 28ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി പുനപരിശോധിക്കണമെന്ന് തീരുമാനിച്ചതാണ് ഏറ്റവും സന്തോഷകരമായ കാര്യം. തീരുമാനം പുനപരിശോധിക്കുക എന്ന് പറഞ്ഞാൽ എടുത്ത തീരുമാനത്തിൽ എന്തോ തെറ്റിപ്പോയെന്നാണ്'-ശശികുമാർ വർമ പറഞ്ഞു.

ശബരിമല യുവതിപ്രവേശനത്തിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP