Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവശ്യമില്ലാത്തതൊന്നും ചോദിക്കണ്ട, സ്ത്രീകൾ വരികയാണെങ്കിൽ സർക്കാർ കയറ്റി വിടുമോ എന്ന ചോദ്യത്തിന് മന്ത്രി കടകംപള്ളിയുടെ മറുപടി ഇങ്ങനെ; വിധിക്ക് സ്റ്റേ ഇല്ലെന്ന കാരാണത്താൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിക്കരുതെന്ന് ബി. ഗോപാലകൃഷ്ണൻ; അതിന് ശ്രമിച്ചാൽ അത് വിശ്വാസികൾ അനുവദിക്കില്ല; പന്ത് പിണറായിയുടെ കോർട്ടിലാണെന്നും ബിജെപി നേതാവ്

ആവശ്യമില്ലാത്തതൊന്നും ചോദിക്കണ്ട, സ്ത്രീകൾ വരികയാണെങ്കിൽ സർക്കാർ കയറ്റി വിടുമോ എന്ന ചോദ്യത്തിന് മന്ത്രി കടകംപള്ളിയുടെ മറുപടി ഇങ്ങനെ; വിധിക്ക് സ്റ്റേ ഇല്ലെന്ന കാരാണത്താൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിക്കരുതെന്ന് ബി. ഗോപാലകൃഷ്ണൻ; അതിന് ശ്രമിച്ചാൽ അത് വിശ്വാസികൾ അനുവദിക്കില്ല; പന്ത് പിണറായിയുടെ കോർട്ടിലാണെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ കോടതി വിധിയെ ഏതു സന്ദർഭത്തിലും സർക്കാർ അംഗീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞു. 'സുപ്രീം കോടതി വിധിയെ ഏതു സന്ദർഭത്തിലും അംഗീകരിക്കുമെന്നു തന്നെയാണ് സർക്കാരിന്റെ നയം. അത് അംഗീകരിക്കും എന്ന നിലപാട് തന്നെയാണ് ഗവൺമെന്റിന്. അത് ആവർത്തിച്ച് സർക്കാർ പറഞ്ഞിട്ടുള്ളതുമാണ്. അക്കാര്യത്തിൽ ഇപ്പോഴും ഏതൊരു സംശയവുമില്ല. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവൺമെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പരിശോധിക്കപ്പെടേണ്ടതാണ്'.

പ്രതിപക്ഷം ഈ സന്ദർഭത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് കടകംപള്ളി പറഞ്ഞു. പ്രകോപനമുണ്ടാക്കാൻ ശ്രമിക്കരുത്. അയോദ്ധ്യ വിധി നമ്മുടെ മുന്നിലുണ്ട്. ആ വിധി എങ്ങനെയാണോ സ്വകരിച്ചത് അതുപോലെ തന്നെയാണ് ഇതും കാണേണ്ടത്. സ്ത്രീകൾ വരികയാണെങ്കിൽ സർക്കാർ കയറ്റി വിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിങ്ങൾ ആവശ്യമില്ലാത്തതൊന്നും ചോദിക്കണ്ട എന്ന മറുപടിയാണ് ദേവസ്വം മന്ത്രി നൽകിയത്.

അതേസമയം ശബരിമല കേസ് സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ സ്റ്റേ ഇല്ലെന്നകാരണത്താൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിക്കരുതെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണ പപറഞ്ഞു. കോടതിയിൽ സ്റ്റേ ഇല്ല എന്നതിന്റെ പേരിൽ അതിന് ശ്രമിച്ചാൽ അത് വിശ്വാസികൾ അനുവദിക്കില്ല. പന്ത് പിണറായിയുടെ കോർട്ടിലാണ്. പിണറായി സൂത്രപണിക്ക് ശ്രമിക്കരുത്. പുനപരിശോധന ഹർജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തലും സർക്കാർ അഭിപ്രായം പറയണം. വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിടുകയാണെന്ന വിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിടുകയയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

രാവിലെ 10.44ന് വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജൻ ഗോഗയി പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജ. ഇന്ദു മൽഹോത്ര, ജ. ഖാൻവിൽക്കർ എന്നിവർ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാൽ രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്റ്റേ ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP