Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധിക ലാലേട്ടന് ഒരുമ്മ നൽകിയത് ന്യൂസിലന്റ് തെരുവിൽ വെച്ച്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

ആരാധിക ലാലേട്ടന് ഒരുമ്മ നൽകിയത് ന്യൂസിലന്റ് തെരുവിൽ വെച്ച്; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ന്യൂസിലന്റിൽ അവധി ആഘോഷിക്കുന്ന മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ചിത്രങ്ങൾ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിലുള്ളവർ മാത്രമല്ല, വിദേശമലയാളികളും ലാലേട്ടന്റെ ആരാധകരാണ് എന്ന് തെളിയിക്കുന്ന ഒരു ന്യൂസിലന്റ് വീഡിയോയയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

ന്യൂസിന്റിലെ തെരുവിൽ വെച്ച് താരത്തെ കണ്ട കുടുംബം ലാലേട്ടനൊപ്പം സെൽഫി എടുക്കുകയാണ്. സെൽഫി എടുത്ത ശേഷം ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യവും അതിന് താരം നൽകുന്ന അനുമതിയും അടങ്ങുന്നതാണ് വീഡിയോ.

ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ വയ്ക്കുന്നു. സ്‌നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിൽ ആണ് മോഹൻലാൽ അവധി ആഘോഷിക്കാൻ പോയത്.

      View this post on Instagram

ലാലേട്ടൻ മുത്താണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP