Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊതുക് കടി മൂലം ഉറങ്ങാനാകുന്നില്ലെന്ന് ഭാര്യ; തന്റെയൊപ്പം കട്ടിലിൽ വന്നു കിടക്കാൻ പറഞ്ഞ യുവാവിനെ ഉലക്ക കൊണ്ടടിച്ച് ഭാര്യയും മകളും; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് ബന്ധുക്കളെത്തി

കൊതുക് കടി മൂലം ഉറങ്ങാനാകുന്നില്ലെന്ന് ഭാര്യ; തന്റെയൊപ്പം കട്ടിലിൽ വന്നു കിടക്കാൻ പറഞ്ഞ യുവാവിനെ ഉലക്ക കൊണ്ടടിച്ച് ഭാര്യയും മകളും; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് ബന്ധുക്കളെത്തി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: കൊതുക് ശല്യത്തിന് പരിഹാരം കാണാനാകാത്തതിനാൽ ഭാര്യയും മകളും ചോർന്ന് തന്നെ മർദ്ദിച്ചെന്ന പാരതിയുമായി യുവാവ്. ഗുജറാത്തിലെ നരോദയിലാണ് കഴിഞ്ഞ ദിവസം ഭാര്യയും മകളും ചേർന്ന് ഭൂപേന്ദ്ര എന്ന യുവാവിനെ മർദ്ദിച്ചത്. ഭാര്യ ഉലക്ക കൊണ്ടും മകൾ വസ്ത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചുമാണ് തന്നെ മർദ്ദിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴിഞ്ഞദിവസം കൊതുകുശല്യം അസഹനീയമായെന്നും ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ഭാര്യ സംഗീത പരാതിപ്പെട്ടു. തന്നെ കൊതുകുകൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നതായി സംഗീത പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ, ഫാൻ പോലും ഇടാൻ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഇതിന് മറുപടിയായി തന്നൊടൊപ്പം കട്ടിലിൽ വന്നുകിടന്നാൽ സുഖമായി ഉറങ്ങാൻ കഴിയുമെന്ന് തമാശരൂപേണ പറഞ്ഞതിന് പിന്നാലെയായിരുന്നു മർദനമെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു.

ഭർത്താവിന്റെ മറുപടിയിൽ കുപിതമായ ഭാര്യ അടുക്കളയിൽ പോയി ഉലക്കയുമായി എത്തി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടെ മകളും ചേർന്നു. നിലവിളി കേട്ട് അയൽവാസികൾ ഭൂപേന്ദ്രയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി തുടർച്ചയായി തലയിൽ ഉലക്ക കൊണ്ട് അടിച്ചതിനെ തുടർന്ന് ഭുപേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അതിക്രമം, ക്രിമിനൽ ഭീഷണി എന്നി വകുപ്പുകൾ ചേർത്ത് ഭാര്യക്കും മകൾക്കുമെതിരെ കേ്സെടുത്തു.

എൽഇഡി ലൈറ്റുകൾ വിറ്റാണ് ഭൂപേന്ദ്ര കുടുംബത്തെ പോറ്റിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി വിൽപ്പന കുറഞ്ഞതിനെ തുടർന്ന് വരുമാനത്തിൽ വൻ ഇടിവാണ് നേരിടുന്നത്. അതിനിടെ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെയാണ് ഭാര്യയും മകളും യുവാവിനെതിരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP