Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാ കേസ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തിലുള്ളത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യം പരിശോധിക്കുന്ന ഉദ്യോഗസ്ഥർ; കേസിൽ നീതിപൂർവ്വമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ; ജസ്റ്റിസ് ഫോർ ഫാത്തിമ ലത്തീഫ്' ട്വിറ്ററിൽ ഹാഷ് ടാഗ് പ്രതിഷേധം സൈബർ ലോകത്ത് ശക്തം

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാ കേസ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തിലുള്ളത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യം പരിശോധിക്കുന്ന ഉദ്യോഗസ്ഥർ; കേസിൽ നീതിപൂർവ്വമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ; ജസ്റ്റിസ് ഫോർ ഫാത്തിമ ലത്തീഫ്' ട്വിറ്ററിൽ ഹാഷ് ടാഗ് പ്രതിഷേധം സൈബർ ലോകത്ത് ശക്തം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാനിടയായ കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധ ശക്തമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും രംഗത്തുവന്നിരുന്നു. ഇതോടയാാണ് കാമ്പസിനുള്ളിൽ അന്വേഷണം നടത്തിയ ശേഷം ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ.കെ വിശ്വനാഥൻ ക്രൈംബ്രാഞ്ച് അന്വേഷണ വിവരം അറിയിച്ചത്. ഈ മാസം ഒമ്പതിനാണ് ഫാത്തിമയെ (19) ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

സെൻട്രൽ ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സി. ഇ. ഈശ്വരമൂർത്തി, അസിസ്റ്റന്റ് കമ്മീഷണർ പ്രഭാകരൻ, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യം പരിശോധിക്കുന്ന വിഭാഗത്തിലെ എ.ഡി.സി. എസ്. മെഗലിന എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ഈശ്വരമൂർത്തിയും പ്രഭാകരനും മുൻപ് സിബിഐയിൽ സേവനം ചെയ്തവരാണ്. കേസ് വളരെ വൈകാരികമായതിനാൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം അന്വേഷിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.

ഫാത്തിമയെ ഡിപ്പാർട്ട്മെന്റിലെ ചില അദ്ധ്യാപകർ ശല്യപ്പെടുത്തിയിരുന്നതായി പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞിരുന്നു. ഫാത്തിമയുടെ മൊബൈൽ ഫോണിലെ നിർണായക വിവരങ്ങൾ നീക്കം ചെയ്തതായും പിതാവ് ആരോപിച്ചിരുന്നു. തന്നെ ഉപദ്രവിച്ചിരുന്ന അദ്ധ്യാപകരുടെ പേരുകൾ മൊബൈൽ ഫോണിൽ അവൾ രേഖപ്പെടുത്തിയിരുന്നു. കേസിൽ നീതിപൂർവ്വമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ.

അതേസമയം ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ട്വിറ്ററിൽ ഹാഷ് ടാഗ് പ്രതിഷേധം ശക്തമാകുകയാണ്. സ്ഥാപന സംവിധാനം നടത്തിയ കൊല എന്ന രീതിയിലാണ് ട്വിറ്റർ ഉപയോക്താക്കൾ സംഭവത്തെ ഏറ്റെടുത്തിരിക്കുന്നത്. ആത്മഹത്യക്ക് പിന്നിൽ അദ്ധ്യാപകനാണെന്ന ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതോടെയാണ് സമൂഹ മാധ്യമങ്ങളിൽ ഐ.ഐ.ടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത്. ഫാത്തിമ മതപരമായ വിവേചനം നേരിട്ടിരുന്നുവെന്ന് ട്വിറ്റർ ഉപയോക്താക്കൾ ഊന്നിപറയുന്നു. ' ഇതൊരു ആത്മഹത്യയല്ല. സ്ഥാപന സംവിധാനം നടത്തിയ കൊലയാണ്. അവൾ നിലനിൽക്കുന്ന സംവിധാനത്തെ വെല്ലുവിളിച്ചതിനാണ് അവളെ അവർ കൊന്നത്. മുസ്‌ലിമായതിന്റെ പേരിൽ അവളെ അധിക്ഷേപിച്ചവരെ മദ്രാസ് ഐ.ഐ.ടി അടിയന്തരമായി സസ്‌പെൻഡ് ചെയ്യണം' ജസ്റ്റിസ് ഫോർ ഫാത്തിമ ലത്തീഫ് എന്ന ഹാഷ് ടാഗോടു കൂടി ഒസാമ ഷെയ്ഖ് എന്ന ട്വിറ്റർ ഉപയോക്താവ് ആവശ്യപ്പെടുന്നു.

അതേസമയം, ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എം.എ ഇൻേറണൽ മാർക്ക് കുറഞ്ഞതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. മകൾക്ക് നീതി തേടി ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേസിൽ തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തിൽ കേരള സർക്കാറിന്റെ ഇടപെടൽ വേണമെന്ന്ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിട്ടുണ്ട്. 'എന്റെ മരണത്തിനുത്തരവാദി സുദർശൻ പത്മനാഭനാണ്' എന്ന് ഫാത്തിമ തന്റെ ഫോണിൽ രേഖപ്പെടുത്തിയിരുന്നു.

ഒന്നാം വർഷ എം.എ ഹ്യൂമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഫാത്തിമയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന്, മാതാവ് സജിത ഹോസ്റ്റൽ വാർഡൻ പ്രഫ. ലളിതാ ദേവിയെ ബന്ധപ്പെട്ടപ്പോഴാണ് ആത്മഹത്യ ചെയ്‌തെന്ന വിവരം അറിയിച്ചത്. അതിനുമുമ്പ് സുഹൃത്തുക്കളെ പലരെയും വിളിച്ചെങ്കിലും ആരും എടുക്കാൻ തയാറായില്ല. വെള്ളിയാഴ്ച മാതാവുമായി ഫാത്തിമ സംസാരിച്ചിരുന്നു. പരീക്ഷക്ക് തയ്യാറെടുക്കേണ്ടതുകൊണ്ട് ഫോൺ ഓഫ് ചെയ്യുകയാണെന്നും അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP