Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശമ്പളം ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർ അത്യാസന്ന നിലയിൽ; ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷം രണ്ട് പാക്കറ്റ് എലിവിഷം കുടിച്ചു വിനോദിനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു

ശമ്പളം ലഭിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർ അത്യാസന്ന നിലയിൽ; ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷം രണ്ട് പാക്കറ്റ് എലിവിഷം കുടിച്ചു വിനോദിനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശമ്പള മുടക്കം പതിവായ കെഎസ്ആർടിസിയിൽ ഗതികെട്ട് ആത്മഹത്യക്ക് ശ്രമിച്ചു കണ്ടക്ടർ. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയിൽ വച്ച് രണ്ട് പായ്ക്കറ്റ് എലിവിഷം കഴിച്ച് അത്യാസന്ന നിലയിലായ വിനോദിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഡിപ്പോയിലെത്തി പ്രതിഷേധിച്ച ശേഷമാണ് ഇയാൾ വിഷം കുടിച്ചത്.

ഇന്ന് ഉച്ചവരെ ഇയാൾ ഡിപ്പോയിൽ ഉണ്ടായിരുന്നു. ശമ്പളം പകുതി ലഭിക്കുകയും ഇത് പൂർണമായും ബാങ്ക് പിടിച്ചതിനെ തുടർന്ന് വിനോദ് വലിയ ടെൻഷനിലായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP