Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സപ്ലി എഴുതാനെത്തിയ അഞ്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികളിൽ നാലുപേരുടെ ജീവനെടുത്തത് ചെന്നൈ -ആലപ്പുഴ എക്സ്‌പ്രസ്; വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് ട്രാക്കിലിരുന്ന് മദ്യപിക്കുന്നതിനിടെയെന്ന് പൊലീസ്

സപ്ലി എഴുതാനെത്തിയ അഞ്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികളിൽ നാലുപേരുടെ ജീവനെടുത്തത് ചെന്നൈ -ആലപ്പുഴ എക്സ്‌പ്രസ്; വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് ട്രാക്കിലിരുന്ന് മദ്യപിക്കുന്നതിനിടെയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ചെന്നൈ -ആലപ്പുഴ എക്സ്‌പ്രസ് ട്രെയിനിടിച്ച് നാല് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത് റയിൽവെ ട്രാക്കിലിരുന്ന് മദ്യപിക്കുന്നതിനിടെ എന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയിൽ സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടുത്ത് അപകടത്തിൽ പെട്ട വിദ്യാർത്ഥികളെ ഇന്ന് രാവിലെയാണ് പ്രദേശവാസികൾ കണ്ടെത്തിയത്. കൊടൈക്കനാൽ, തേനി, വിരുത നഗർ എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ഡി. സിദ്ദിഖ് രാജ(22), എം. ഗൗതം(20), രാജശേഖർ(23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്. അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥിയായ എം. വിഘ്നേഷ് (22) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് അപകടം നടന്നത് എന്നാണ് നിഗമനം. വിദ്യാർത്ഥികൾ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്പോസിബിൾ കപ്പുകളും കണ്ടെടുത്തിട്ടുണ്ട്. അപകടം നടന്നത് ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് ബോതന്നൂർ റെയിൽവേ പൊലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിദ്ദിഖും രാജശേഖറും അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ്. ഇവരുടെ കോളജിൽ തന്നെ പഠിച്ചിറങ്ങിയ മറ്റു മൂന്നുപേരും സപ്ലി പരീക്ഷയ്ക്കായി എത്തിയതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP