Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലയ്ക്കലിൽ 9000 പേർക്കും പമ്പയിൽ 3000 വും സന്നിധാനത്ത് 6500 പേർക്കും വിരി വയ്ക്കാം; ആവശ്യത്തിന് ശുചിമുറികളും കുടിവെള്ളവും വൈദ്യസഹായ സൗകര്യങ്ങളും; ശബരിമല തീർത്ഥാടനത്തിന് പൂർണ സജ്ജം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നിലയ്ക്കലിൽ 9000 പേർക്കും പമ്പയിൽ 3000 വും സന്നിധാനത്ത് 6500 പേർക്കും വിരി വയ്ക്കാം; ആവശ്യത്തിന് ശുചിമുറികളും കുടിവെള്ളവും വൈദ്യസഹായ സൗകര്യങ്ങളും; ശബരിമല തീർത്ഥാടനത്തിന് പൂർണ സജ്ജം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പൂർണ സജ്ജമായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേയ്സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

നിലയ്ക്കൽ ബേയ്സ് ക്യാമ്പിലെ സൗകര്യങ്ങൾ

9000 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം സജ്ജമാക്കി. എട്ട് കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം ഒരുക്കിയിട്ടുണ്ട്. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 1200 വാട്ടർടാപ്പുകൾ സ്ഥാപിച്ചു. അന്നദാനമണ്ഡപം സജ്ജമാക്കിയിട്ടുണ്ട്. 1090 ശൗചാലയങ്ങൾ, 60 കുളിമുറികൾ, പുതിയതായി 120 ടോയിലറ്റുകൾ എന്നിവ സജ്ജീകരിച്ചു. 16 പാർക്കിങ് ഗ്രൗണ്ടുകളിലായി ചെറുതും വലുതുമായ 9000 വാഹനങ്ങൾപാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി. പുതിയതായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം പൂർത്തിയായി വരുന്നു. മാലിന്യ സംസ്‌കരണത്തിനായി രണ്ട് ഇൻസിനറേറ്ററുകളും, രണ്ട് എംഎൽഡി യുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജീകരിച്ചു.

പമ്പയിലെ സൗകര്യങ്ങൾ

പമ്പയിൽ പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപത്തിന് പകരം 3000 പേർക്ക് വിരിവയ്ക്കാനുള്ള താൽക്കാലിക പന്തൽ സജ്ജീകരിച്ചു. ത്രിവേണി പാലം മുതൽ ഗണപതി ക്ഷേത്രം വരെ താൽക്കാലിക പന്തൽ സജ്ജീകരിച്ചു. തീർത്ഥാടകർക്ക് പമ്പ മുതൽ മരക്കൂട്ടം വരെ ഓക്സിജൻ പാർലർ സൗകര്യം ഉൾപ്പെടെ 10 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നു കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം സജ്ജമാക്കി. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 404 വാട്ടർടാപ്പുകൾ സ്ഥാപിച്ചു. പമ്പയിലും നിലയ്ക്കലിലും ആർഒ വാട്ടർ പ്ലാന്റുകളുടെ അറ്റകുറ്റപണികൾ തീർത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കി.

പ്രളയത്തിൽ തകർന്ന പമ്പാതീരത്ത് 550 മീറ്റർ നീളത്തിൽ കുളിപ്പടവുകൾ നിർമ്മിച്ചു. പമ്പയിലെ പമ്പിങ് സ്റ്റേഷനിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്ത് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കി. പ്രളയത്തിൽ തകർന്ന പമ്പയുടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു. 346 ശൗചാലയങ്ങൾ, പുതിയതായി 60 ലേഡീസ് ടോയിലറ്റ്, 60 ബയോ ടോയിലറ്റുകൾ, 40 ബയോ യൂറിനൽസ്, പമ്പയിൽ നിന്നുള്ള തീർത്ഥാടന പാതയിൽ 36 ബയോ യൂറിനൽസ്, 10 ബയോ ടോയിലറ്റുകൾ എന്നിവ സജ്ജീകരിച്ചു. അന്നദാനമണ്ഡപം സജ്ജമാക്കി.

സന്നിധാനത്തെ സൗകര്യങ്ങൾ

ശബരിമല സന്നിധാനത്ത് 6500 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. 40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണം നടത്തും. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 306 വാട്ടർടാപ്പുകൾ സ്ഥാപിച്ചു.

1161 ശൗചാലയങ്ങൾ, 160 കുളിമുറികൾ, 150 യൂറിനൽസ് മുതലായവ സജ്ജീകരിച്ചു. അടിയന്തിര വൈദ്യസഹായ കേന്ദ്രം അഞ്ച് സ്ഥലങ്ങളിലായി സ്ഥാപിച്ചു. പ്രസാദ വിതരണത്തിനായി പ്രത്യേക കൗണ്ടർ സജ്ജമാക്കുകയും അരവണ കരുതൽ ശേഖരത്തിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 2.05 കോടി ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണികൾ സജ്ജമാക്കി. മൂന്നു നേരം അന്നദാനം നൽകാനുള്ള അന്നദാനമണ്ഡപം സജ്ജമാക്കി.
മാലിന്യസംസ്‌കരണത്തിനായി മൂന്ന് ഇൻസിനറേറ്ററുകളും, 600 വേസ്റ്റ് ബിനും അഞ്ച് എംഎൽഡിയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ സജ്ജീകരിച്ചു. നിലവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും അറ്റകുറ്റപണികൾ പൂർത്തിയാക്കി. പരമ്പരാഗത പാതയിൽ കാർഡിയോളജി സെന്ററുകൾ, ഓക്സിജൻ പാർലറുകൾ, എന്നിവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. സന്നിധാനത്ത് ഓഫ് റോഡ് ആംബുലൻസ് സൗകര്യം സജ്ജീകരിച്ചു. ശബരിമലയിൽ കുടിവെള്ളം എത്തിക്കുന്ന കുന്നാർ ഡാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സി.സി.ടി.വി സ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP