Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് പ്രീപ്രൈമറിയിൽ ഇതാദ്യമായി മികവുത്സവം കരുനാഗപ്പള്ളി തഴവ സ്‌കൂളിൽ; മുഖ്യാതിഥിയായി ചലച്ചിത്രതാരം പ്രിയങ്ക

കൊല്ലത്ത് പ്രീപ്രൈമറിയിൽ ഇതാദ്യമായി മികവുത്സവം കരുനാഗപ്പള്ളി തഴവ സ്‌കൂളിൽ; മുഖ്യാതിഥിയായി ചലച്ചിത്രതാരം പ്രിയങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജില്ലയിൽ ആദ്യമായി പ്രീപ്രൈമറി വിഭാഗത്തിൽ മികവുത്സവം നടത്തി കരുനാഗപ്പള്ളി തഴവ എവിജിഎൽപിഎസ്. സ്‌ക്കൂളിലെ എൽ.കെ.ജി -യു.കെ.ജി വിഭാഗത്തിലെ കുട്ടികളെ അണിനിരത്തി ശിശുദിനത്തോടനുബന്ധിച്ച് കിഡ്സ് കാർണിവൽ എന്ന പേരിലാണ് മികവുത്സവം നടത്തിയത്. ഇരുനൂറോളം കുട്ടികളാണ് ഇവിടെ പ്രീപ്രൈമറി വിഭാഗത്തിൽ പഠിക്കുന്നത്. അൺ എയ്ഡഡ് മേഖലയുടെ കടന്നു കയറ്റത്തെ ചെറുക്കുന്നതിന് വേണ്ടി പ്രീപ്രൈമറി തലത്തിൽ തന്നെ കുട്ടികളെ ഏതു തരത്തിൽ സജ്ജരക്കാം എന്നതിന്റെ തെളിവായിരുന്നു കിഡ്സ് കാർണിവൽ.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്. ശിശുദിനറാലിയിൽ കുട്ടികൾ ഭാരതാംബ, ചാച്ചാജി, ഗാന്ധിജി, ശ്രീനാരായണ ഗുരു, വിവേകാനന്ദൻ എന്നിവരുടെ വേഷത്തിൽ അണിനിരന്നത് റാലിയെ വർണ്ണാഭമാക്കി. തഴവാ പഞ്ചായത്ത് പ്രസിഡന്റ് കിഡ്സ് കാർണിവലിന് തിരികൊളുത്തി. കുട്ടികളിലെ സർഗ്ഗവാസനകൾ ഉണർത്താൻ ഇത്തരത്തിലുള്ള പരിപാടികൾക്ക് കഴിയുമെന്നും ഇതിനായി പ്രയത്നിച്ച അദ്ധ്യാപകർ അഭിനന്ദനമർഹിക്കുന്നവരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശ്രീലത പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥിയായെത്തിയ സിനിമാ താരം പ്രയങ്ക കുട്ടികളുമായി സംവദിച്ചു. പാട്ടുകൾ പാടിയും തമാശകൾ പറഞ്ഞും കുട്ടികളെ അവർ രസിപ്പിച്ചു. കുട്ടികൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.

ഇംഗ്ലീഷ് ഭാഷയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത് എന്നതായിരുന്നു കിഡ്സ് കാർണിവലിന്റെ പ്രത്യേകത. പ്രത്യേകിച്ചും സർക്കാർ എൽപി സ്‌ക്കൂളായതിനാൽ ഏവർക്കും പുതുമയായിരുന്നു. ചാച്ചാജിയുടെ കഥകളും ഗുണപാഠങ്ങളും സംഭാഷണങ്ങളും ഡാൻസുമൊക്കെ കൊച്ചു കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ പ്രീപ്രൈമറി കുട്ടികൾ സ്വന്തമായി നിർമ്മിച്ച കളിക്കോപ്പുകളും പഠനസാംഗ്രഹികളുമൊക്കെയായി ഒരു എക്സിബിഷൻഹാളും ഒരുക്കിയിരുന്നു. പരിപാടിയിൽ മാതാപിതാക്കളും സമീപവാസികളും സന്നിഹിതരായിരുന്നു.

സ്റ്റാഫ് സെക്രട്ടറി ടി. ദീപയും പിടിഎ പ്രസിഡന്റ് കെ. ബിജുവും ചേർന്നാണ് കിഡ്സ് കാർണിവൽ എന്ന ആശയം മുന്നോട്ട് വച്ചത്. പിടിഎ മീറ്റിങ്ങിൽ ഇക്കാര്യം ചർച്ചചെയ്യുകയും ഐക്യകണ്ഠേന എല്ലാവരും അംഗീകരിക്കുകയുമായിരുന്നു. 'സ്വകാര്യ സ്‌ക്കൂളുകളിൽ മാത്രമാണ് ഇത്തരം പരിപാടികൾ നടന്നു വന്നിരുന്നത്. പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ കഴിവുകൾ വേദിയിലെത്തിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുക എന്നതായിരുന്നു. കുട്ടികൾക്കൊപ്പം മാതാപിതാക്കളും പരിപാടിയിൽ പങ്കെടുക്കാനെത്തിയതോടെ പൂർണ്ണ വിജയമായിത്തീർന്നു. അതിനാൽ വരും വർങ്ങളിലും ഇത് തുടരുമെന്ന്' കിഡ്സ് കാർണിവലിന് ചുക്കാൻ പിടിച്ച ദീപ പറഞ്ഞു.

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്‌ക്കൂളാണ് തഴവാ ആദിത്യവിലാസം ഗവൺമെന്റ് എൽപിഎസ് (എവിജിഎൽപിഎസ്). പഠന നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നതിനാലാണ് മറ്റു എൽപി സ്‌ക്കൂളുകളിൽ കുട്ടികൾ പഠിക്കാനെത്താത്ത സാഹചര്യത്തിലും ഇവിടെ കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറാകുന്നത്. മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. പ്രീപ്രൈമറി മുതൽ നാലാംക്ലാസ്സുവരെ കുട്ടികളെ ഇംഗ്ലീഷിലാണ് പാഠഭാഗങ്ങളൊക്കെ പഠിപ്പിക്കുന്നത്. സി.ബി.എസ്.ഇ സ്‌ക്കൂളുകളിൽ പഠിക്കുന്ന കുട്ടികളെകാളും മികച്ച രീതിയിൽ ഇംഗ്ലീഷ് ഇവിടുത്തെ കുട്ടികൾ കൈകാര്യം ചെയ്യുന്നുണ്ട്. സ്‌ക്കൂൾ എച്ച്.എം എസ്.ബീന ക്ലാസ്സുകളിൽ അദ്ധ്യാപകർ ഈംഗ്ലീഷിൽ തന്നെ സംസാരിക്കണമെന്ന് നിർദ്ധേശിച്ചിട്ടുണ്ട്. ഇത് എല്ലാ അദ്ധ്യാപകരും പാലിക്കുന്നുണ്ടോ എന്ന് ഇടവിട്ട് ക്ലാസ്സുകളിൽ പോയി അന്വേഷിക്കാറുമുണ്ട്.

പ്രീപ്രൈമറി വിഭാഗത്തിൽ 6 ഡിവിഷനുകളാണുള്ളത്. ഇവിടെ ഇരുനൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. പ്രൈമറി തലത്തിൽ എഴൂനൂറോളം കുട്ടികളും ഉണ്ട്. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ഇവിടെയുണ്ട്. ആഴ്ചയിലൊരിക്കൽ ബിരിയാണിയും നോൺവെജും നൽകുന്നുമുണ്ട്. പ്രൈമറിവിഭാഗത്തിൽ 23 ഉം പ്രീപ്രൈമറിയിൽ 7 ഉം അദ്ധ്യാപകരും 3 ആയമാരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP