Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെ; പശ്ചിമ ബംഗാളിലും ശ്രമിക്കുന്നത് ബദൽ ഭരണകൂടത്തിന്'; മഹാരാഷ്ട്രയിലെ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

'ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെ; പശ്ചിമ ബംഗാളിലും ശ്രമിക്കുന്നത് ബദൽ ഭരണകൂടത്തിന്'; മഹാരാഷ്ട്രയിലെ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്ത ഗവർണർ ഭഗത് സിങ് കോശ്യറായിക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെയാണെന്ന് ഗവർണറുടെ നടപടിയെ വിമർശിച്ച് മമത ആരോപിച്ചു. പശ്ചിമ ബംഗാളിലും ബദൽ ഭരണകൂടത്തിന് ചിലർ ശ്രമിക്കുകയാണെന്നും മമത കൊൽക്കത്തയിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആർക്കും ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാൽ രണ്ടു ദിവസം മുൻപാണ് ഗവർണർ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ബിജെപി, ശിവസേന, എൻ.സി.പി എന്നീ പാർട്ടികളെ ഗവർണർ സർക്കാർ രൂപീകരിക്കാനായി ശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ഇവർക്കാർക്കും ഭൂരിപക്ഷം തെളിയിക്കാനായിരുന്നില്ല. തുടർന്ന് ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവർ ചേർന്ന് ബിജെപി ഇതര സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് ഗവർണർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. നവംബർ 12 ന് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യുന്ന ഗവർണറുടെ ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.

അതേസമയം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി എങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ചർച്കളുമായി മുന്നോട്ട് പോകുകയാണ് ശിവസേനയും എൻസിപിയും കോൺഗ്രസും. ശിവസേന, കോൺഗ്രസ്, എൻസിപി നേതാക്കളുടെ സംയുക്ത സമിതി യോഗം മുംബൈയിൽ ഇന്ന് ചേർന്നിരുന്നു. മൂന്ന് പാർട്ടികളും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ പൊതുമിനിമം പരിപാടി തയ്യാറാക്കിയിട്ടുണ്ട്. 48 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നൽകിയത്. കർഷക ലോൺ എഴുതിത്ത്ത്തള്ളൽ, വിള ഇൻഷൂറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പാരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.

മുന്നണിയായാണ് മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തെറ്റിയതാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയത്. 105 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ 56 സീറ്റുമായി ശിവസേന രണ്ടാമതെത്തിയിരുന്നു. ശിവസേനയുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നതോടെ ശിവസേന മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. എന്നാൽ ബിജെപി ഇതിന് വിസമ്മതിച്ചതോടെ സഖ്യം പിളർന്നു.

സർക്കാർ രൂപീകരണത്തിൽ ബിജെപി പരാജയപ്പെട്ടതോടെ ഗവർണർ ശിവസേനയെ ക്ഷണിച്ചിരുന്നു. പിന്നീട് തങ്ങൾക്ക് സമയം കൂട്ടിത്തരണമെന്ന ശിവസേനയുടെ അപേക്ഷ ഗവർണർ തള്ളി. എൻ.സി.പിയും സർക്കാർ രൂപീകരണത്തിൽ പരാജയപ്പെട്ടതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. എന്നാൽ ബിജെപിക്ക് അനുവദിച്ചത്രയും സമയം മറ്റ് പാർട്ടികൾക്ക് നൽകിയില്ലെന്ന ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP