Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതസ്വാതന്ത്ര്യം മതവിശ്വാസത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അത് ആചാരങ്ങൾക്കും ബാധകമാണെന്നുമാണ് ശിരൂർമഠം കേസിലെ വിധി തെളിയിച്ചതാണ്; കോടതിക്കുപോലും വിശ്വാസകാര്യത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്ന് ശിരൂർമഠം കേസിൽ വിധിച്ചിട്ടുണ്ട്;സംശയമുള്ള വിധി വിശാല ബെഞ്ചിന് കൈമാറിയാൽ ഒപ്പം മുൻവിധി സ്‌റ്റേ ചെയ്‌തെന്ന് പ്രത്യേകം പറയേണ്ട ആവശ്യം എന്തിനാണ്; പഴയവിധിയുലൂടെ ശബരിമലയിൽ യുവതികളെ കയറ്റാൻ സാർക്കാരിന് യാതൊരു അവകാശവുമില്ലെന്ന് നിരീക്ഷണവുമായി അഡ്വ ഗോവിന്ദ് കെ ഭരതൻ

മതസ്വാതന്ത്ര്യം മതവിശ്വാസത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അത് ആചാരങ്ങൾക്കും ബാധകമാണെന്നുമാണ് ശിരൂർമഠം കേസിലെ വിധി തെളിയിച്ചതാണ്; കോടതിക്കുപോലും വിശ്വാസകാര്യത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്ന് ശിരൂർമഠം കേസിൽ വിധിച്ചിട്ടുണ്ട്;സംശയമുള്ള വിധി വിശാല ബെഞ്ചിന് കൈമാറിയാൽ ഒപ്പം മുൻവിധി സ്‌റ്റേ ചെയ്‌തെന്ന് പ്രത്യേകം പറയേണ്ട ആവശ്യം എന്തിനാണ്; പഴയവിധിയുലൂടെ ശബരിമലയിൽ യുവതികളെ കയറ്റാൻ സാർക്കാരിന് യാതൊരു അവകാശവുമില്ലെന്ന് നിരീക്ഷണവുമായി അഡ്വ ഗോവിന്ദ് കെ ഭരതൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലവിധി പുനഃപരിശോധനയ്ക്കായി ഏഴംഗബഞ്ചിന് വിട്ടതോടെ രാജ്യത്തെ അയ്യപ്പഭക്തരെല്ലാം ആത്മവിശ്വാസത്തിലാണ്. ആചാരങ്ങളെ കാറ്റിൽ പറത്തിയുള്ള വിധിയായിരുന്നു ഭക്തർക്ക് തിരിച്ചടിയായി 2018 സെപ്റ്റംബർ 28ന് സുപ്രീംകോടതി പുറപ്പെടിവിച്ചത്. ഇന്നലെ പുറപ്പെടിവിച്ച ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ അഭിഭാഷകനായ ഗോവിന്ദ് കെ ഭരതന്റെ നിരീക്ഷണം ഈ വിധിയുടെ പശ്ചാത്തലത്തിൽ ചേർത്തുവായിക്കേണ്ടതാണ്.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പഴയ വിധിയിൽ സംശയം ഉണ്ടായതുകൊണ്ടാണ് പുനഃപരിശോധാഹർജികൾ പരിഗണിച്ച ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച്, ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയതെന്നു വ്യക്തം. ഏഴംഗ ബെഞ്ചുള്ളപ്പോൾ, ഇത്തരമൊരു ഉത്തരവിറക്കിയത് ശരിയാണോ തെറ്റാണോ എന്ന സംശയം അഞ്ചംഗ ബെഞ്ചിനുണ്ടായിരിക്കുന്നു എന്നാണ് കരുതേണ്ടതെന്നാണ് ഗോവിന്ദ് കെ ഭരതന്റെ നിരീക്ഷണം. ഈ സാഹചര്യത്തിൽ വിധിക്ക് സ്റ്റേ ഉണ്ടോ ഇല്ലയോ എന്നതിനപ്പുറം, ആ വിധിയിൽത്തന്നെ ഒരു സംശയമുണ്ടായിരിക്കുന്നു എന്നതാണ് പ്രധാനം

. സംശയമുള്ള വിധി വലിയ ബെഞ്ചിനു കൈമാറിയാൽ അതിന്റെ അർഥമെന്താണ് വിധിക്ക് സ്റ്റേ ഉണ്ടെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. അതുകൊണ്ടാണിപ്പോൾ സുപ്രിംകോടതി അങ്ങനെ പറയാതിരുന്നത്. സാധാരണക്കാർക്ക് പെട്ടെന്നത് മനസ്സിലാകണമെന്നില്ല. 'സുപ്രീംകോടതി സ്റ്റേ കൊടുത്തിട്ടില്ലല്ലോ, പിന്നെന്താ വിധി നടപ്പാക്കിയാൽ?' എന്നു ചിലപ്പോൾ അവർ ചോദിക്കും. പക്ഷേ, നിയമപരമായി നോക്കുമ്പോൾ അങ്ങനെ പ്രത്യേകിച്ച് സ്റ്റേയുടെ കാര്യം എടുത്തുപറയേണ്ടതില്ല എന്നാണ് മനസ്സിലാവുക എന്ന് ഗോവിന്ദ് കെ ഭരതൻ അഭിപ്രായപ്പെടുന്നത്.

1954-ലെ ശിരൂർമഠം കേസിന്റെ വിധിയാണ് ഈ കേസിൽ കോടതി ആധാരമാക്കിയത്. അതുപ്രകാരം, ഈ വിധി ശരിയാണോ എന്ന് അന്വേഷിക്കണമെന്നാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. ഭരണഘടനയിൽ പറയുന്ന മതസ്വാതന്ത്ര്യം, മതവിശ്വാസത്തിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അത് ആചാരങ്ങൾക്കും ബാധകമാണെന്നുമാണ് ശിരൂർമഠം കേസിലെ വിധിയുടെ കാതൽ. മതാചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അതത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടത്.

പുറത്തുനിന്നുള്ള ഒരു സ്ഥാപനത്തിനും അതിൽ ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. ഇതിൽക്കൂടുതൽ എന്താ പറയേണ്ടത്? സാധാരണ സ്ഥാപനത്തിനു മാത്രമല്ല, കോടതിക്കുപോലും വിശ്വാസത്തിന്റെ കാര്യത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്ന് ശിരൂർമഠം കേസിൽ ഏഴംഗബെഞ്ച് വിധിച്ചിട്ടുണ്ട്. 1958-ലെ നാഥ്ദ്വാരാ കേസിലെ വിധിയിൽ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പറഞ്ഞിട്ടുള്ളതും ഇതേ കാര്യമാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നത്.

വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു കാരണവശാലും കോടതിക്ക് ഇടപെടാനുള്ള അധികാരമില്ല എന്നത് വ്യക്തമാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ സാന്നിധ്യമുള്ള ശബരിമലയിലേക്ക് യുവതികൾ വരാൻപാടില്ല എന്നത് ഹിന്ദുക്കളുടെ വിശ്വാസമാണ്. അത് ആർത്തവം അടിസ്ഥാനപ്പെടുത്തിയല്ല. നിശ്ചിത പ്രായത്തിനിടയിലുള്ളവർ വരാൻ പാടില്ല എന്നാണ്. ഹിന്ദുക്കളുടെ ആ വിശ്വാസത്തിൽ ഇടപെടാൻ കഴിയുമോ? കഴിയുമെന്നാണ് അഞ്ചംഗ ബെഞ്ച് നേരത്തേ പറഞ്ഞത്.

അങ്ങനെ പറഞ്ഞത് ശരിയാണോ അല്ലയോ എന്നറിയാൻ കേസ് ഏഴംഗ ബെഞ്ചിനു കൈമാറുകയാണ്. പിന്നെ പ്രത്യേകിച്ച് സ്റ്റേയുടെ ആവശ്യമെന്താ? 'ഞങ്ങളിതാ സ്റ്റേ തന്നിരിക്കുന്നു' എന്ന് കോടതി പ്രത്യേകം എഴുതിവയ്ക്കേണ്ട ആവശ്യമുണ്ടോ? നിങ്ങൾ ഒരു ഭൂമിത്തർക്കം പരിഹരിക്കാൻ കോടതിയെ സമീപിച്ചെന്നു കരുതുക. ഇത്ര മുതൽ ഇത്രവരെയുള്ള ഭൂമി നിങ്ങളുടേതാണ് എന്ന് കോടതി വിധിച്ചു കഴിഞ്ഞാൽ, പിന്നെ മറ്റാർക്കും അതിൽ അവകാശമുണ്ടെന്ന് പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ലല്ലോ എന്നാണ് ഗോവിന്ദ് കെ ഭരതന്റെ ചോദ്യം.

സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ പ്രാവശ്യം ചെയ്തതുപോലെ കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ സംസ്ഥാന സർക്കാരിന് അധികാരമില്ല. 'സുപ്രീംകോടതിയുടെ വിധിയുണ്ട്. അത് ഞങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്' എന്നാണല്ലോ കഴിഞ്ഞ തവണ സർക്കാർ പറഞ്ഞത്. ഇപ്പോൾ സുപ്രീംകോടതിതന്നെ പറഞ്ഞിരിക്കുന്നു, വിധിയിൽ സംശയമുണ്ടെന്ന്.

അപ്പോൾ ആ വിധി നടപ്പാക്കണമെന്നു പറയാൻ സാധിക്കുമോ? നടപ്പാക്കണം എന്നാണുദ്ദേശിച്ചതെങ്കിൽ കേസ് ഏഴംഗ ബെഞ്ചിനു വിടേണ്ടിയിരുന്നില്ലല്ലോ. വിധിയിൽ സംശയം ഉണ്ടായ സാഹചര്യത്തിൽ അതിലെ ശരി അറിയാനാണ് ഏഴംഗ ബെഞ്ചിന് കേസ് കൈമാറുന്നത്. അതിനർഥം ആ വിധി ഇപ്പോൾ നടപ്പാക്കേണ്ട എന്നുതന്നെയാണ്. 'ഞങ്ങൾക്ക് തന്നെ സംശയമുണ്ട് അത് തീർക്കാൻ ഞങ്ങൾ ഏഴംഗ ബെഞ്ചിന് അയക്കുന്നു' എന്നു കോടതി വ്യക്തമായി പറഞ്ഞാൽ അതല്ല, നടപ്പാക്കണം എന്ന് ആർക്കെങ്കിലും പറയാനാവുമോ? എന്നും ഗോവിന്ദ് ഭരതൻ ചോദിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP