Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു; ഗീതയുടെ ഭർത്താവിനും അപകടത്തിൽ ഗുരുതര പരിക്ക്; യു.എസ് സന്ദർശനം കഴിഞ്ഞ് മുംബൈ എയർപോർട്ടിലിറങ്ങിയ ഇരുവരും അപകടത്തിൽ പെട്ടത് സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെ

മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു; ഗീതയുടെ ഭർത്താവിനും അപകടത്തിൽ ഗുരുതര പരിക്ക്; യു.എസ് സന്ദർശനം കഴിഞ്ഞ് മുംബൈ എയർപോർട്ടിലിറങ്ങിയ ഇരുവരും അപകടത്തിൽ പെട്ടത് സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെ

സ്വന്തം ലേഖകൻ

താനെ: മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയിൽ വച്ചാണ് അപകടം. ഗീതയുടെ ഭർത്താവിനും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ട കണ്ടയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യു.എസ് സന്ദർശനം കഴിഞ്ഞ് മുംബൈ എയർപോർട്ടിലിറങ്ങിയ ഇരുവരും സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.

വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് സംഭവം. റോഡിന്റെ ഒരു വശത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗീതയേയും ഭർത്താവിനെയും ഷാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗായിക മരിക്കുകയായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് രണ്ടു മാസത്തെ യുഎസ് സന്ദർശനത്തിനു ശേഷം മുംബൈയിൽ തിരിച്ചെത്തിയെന്ന് അറിയിച്ച് ഇവർ സമൂഹമാധ്യമത്തിൽ ഒരു സെൽഫി പോസ്റ്റു ചെയ്തിരുന്നു. സിനിമകൾക്കു പുറമേ സംഗീത ആൽബങ്ങൾക്കു വേണ്ടിയും ഗീത പാടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP