Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ ബൊളീവിയയിൽ സ്വയം പ്രഖ്യാപിത പ്രസിഡന്റായി ജെനിൻ അനെസ്; ക്വോറം തികയാഞ്ഞതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതും തിരിച്ചടിയായി; തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പേരിൽ ഇവോ മൊറാസെൽ രാജിവച്ചതിന് പിന്നാലെ മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയം; വിമത നീക്കങ്ങളെ ചെറുത്ത് മൊറാസെൽ അനുയായികളും

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ ബൊളീവിയയിൽ സ്വയം പ്രഖ്യാപിത പ്രസിഡന്റായി ജെനിൻ അനെസ്; ക്വോറം തികയാഞ്ഞതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിക്കാത്തതും തിരിച്ചടിയായി; തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പേരിൽ ഇവോ മൊറാസെൽ രാജിവച്ചതിന് പിന്നാലെ മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയം; വിമത നീക്കങ്ങളെ ചെറുത്ത് മൊറാസെൽ അനുയായികളും

മറുനാടൻ മലയാളി ബ്യൂറോ

ബൊളീവിയ: ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് ഭരണം താഴെവീണ ബൊളിവിയയിൽ സ്വയം പ്രഖ്യാപിത പ്രസിഡന്റായി സെനറ്റ് അധ്യക്ഷ ജെനീൻ അനെസ്. ക്വോറം തികയാഞ്ഞതിനാൽ സെനറ്റിന്റെ അംഗീകാരം ലഭിച്ചില്ല. മുൻ പ്രസിഡന്റ് ഇവോ മൊറേൽസിന്റെ പാർട്ടിയിൽ പെട്ട എംപിമാർ സഭ ബഹിഷ്‌കരിച്ചതിനെ തുടർന്നാണു ക്വോറം തികയാതെ വന്നത്. ഇതിനിടെ ജെനീൻ പുറത്തുപോകൂ എന്ന് ആക്രോശിച്ച് മൊറേൽസിന്റെ അനുയായികൾ പാർലമെന്റിൽ കടക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിലെ ക്രമക്കേട് പുറത്തുവന്നതോടെ രാജിവച്ച മൊറേൽസ് മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചു. മൊറേൽസിന്റെ രാജിയും പാർലമെന്റ് അംഗീകരിക്കേണ്ടതുണ്ട്.

വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായത്. ഇതോടെ പ്രസിഡന്റ് ഇവോ മൊറലിസ് രാജിവെക്കുകയായിരുന്നു.പൊതുജനത്തിന് പുറമെ സൈന്യത്തിൽ നിന്നുള്ള സമ്മർദവും ശക്തമായതോടെ, ഒരു ദിനം നീണ്ട നാടകീയ സംഭവവികാസങ്ങൾക്ക് ഒടുവിലാണ് രാജി. പ്രക്ഷോഭം രൂക്ഷമായതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്ന് 60കാരനായ മൊറലിസ് വാഗ്ദാനം നൽകി. എന്നാൽ, പ്രസിഡന്റ് രാജിവെക്കണമെന്ന് സൈനിക തലവൻ ജനറൽ വില്യംസ് കലിമാൻ ദേശീയ ടെലിവിഷനിലൂടെ ആവശ്യപ്പെട്ടതോടെ പ്രതിസന്ധി ഗുരുതരമായി. തുടർന്നാണ് അദ്ദേഹം രാജിക്ക് സന്നദ്ധമായത്. ബൊളീവിയയുടെ നിയമനിർമ്മാണ സഭക്ക് രാജിക്കത്ത് നൽകുന്നതായി സോഷ്യലിസ്റ്റ് നേതാവുകൂടിയായ പ്രസിഡന്റ് അറിയിച്ചു.

അക്രമവും തീവെപ്പും അവസാനിപ്പിക്കണമെന്ന് പ്രക്ഷോഭകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. രാജി പ്രഖ്യാപനം വന്നതോടെ ലാ പസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനം ആഘോഷവുമായി തെരുവിലിറങ്ങി. ബൊളീവിയയിലെ ഗോത്രവർഗ ജനതയിൽനിന്നുള്ള ആദ്യ പ്രസിഡന്റാണ് മൊറലിസ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അദ്ദേഹം 2006 മുതൽ തുടർച്ചയായി 13 വർഷവും ഒമ്പതു മാസവും പ്രസിഡന്റായിരുന്നു. കൊക്കോ ഗ്രോവേഴ്‌സ് യൂനിയൻ പ്രസിഡന്റായിരുന്ന മൊറലിസ് അധികാരത്തിലേറിയതോടെയാണ് തെക്കേ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്ന ബൊളീവിയയിൽ വൻ സാമ്പത്തിക മുന്നേറ്റമുണ്ടായത്.

ഒക്‌ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പിലൂടെ നാലാം തവണയും വിജയിച്ചതായുള്ള പ്രഖ്യാപനത്തെ തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി ആരോപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളിൽ ഇതുവരെ മൂന്നുപേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേട് നടന്നതായി ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്‌റ്റേറ്റ്‌സിന്റെ (ഒ.എ.എസ്) പ്രാഥമിക റിപ്പോർട്ട് ഞായറാഴ്ച പുറത്തുവന്നിരുന്നു. മൊറലിസിന്റെ രാജിക്ക് പിറകെ രണ്ടു മന്ത്രിമാരും ഒട്ടേറെ സർക്കാർ അനുകൂല നിയമസഭാംഗങ്ങളും രാജിവെച്ചത് നേതൃ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഒ.എ.എസ് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ സുപ്രീം ഇലക്ടറൽ ട്രിബ്യൂണൽ തലവനും രാജിവെച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP