Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ ചേരിയിലെ സ്‌കൂൾ കുട്ടികൾക്കൊപ്പം 71-ാം ജന്മദിനം ആഘോഷിച്ച് ചാൾസ് രാജകുമാരൻ; ബ്രിട്ടീഷ് കിരീടാവകാശി നേതൃത്വം നൽകുന്ന ചാരിറ്റി സ്പോൺസർ ചെയ്ത സ്‌കൂൾ കുട്ടികൾ സമ്മാനിച്ചത് ശ്രീകൃഷ്ണന്റെ ജീവിത കഥ

മുംബൈ ചേരിയിലെ സ്‌കൂൾ കുട്ടികൾക്കൊപ്പം 71-ാം ജന്മദിനം ആഘോഷിച്ച് ചാൾസ് രാജകുമാരൻ; ബ്രിട്ടീഷ് കിരീടാവകാശി നേതൃത്വം നൽകുന്ന ചാരിറ്റി സ്പോൺസർ ചെയ്ത സ്‌കൂൾ കുട്ടികൾ സമ്മാനിച്ചത് ശ്രീകൃഷ്ണന്റെ ജീവിത കഥ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചാൾസ് രാജകുമാരന്റെ 71-ാം പിറന്നാൾ ആയിരുന്നു ഇന്നലെ. ബ്രിട്ടീഷ് കൊട്ടാരം വിട്ട് ഇന്ത്യയിലെത്തിയെങ്കിലും ചാൾസ് രാജകുമാരന്റെ പിറന്നാൾ ആഘോഷത്തിന് തെല്ലും കുറവ് വന്നില്ല. ഇന്നലെ മുംബൈയിലെ സ്‌കൂൾ കുട്ടികൾക്കൊപ്പം ചാൾസ് രാജകുമാരൻ തന്റെ 71-ാം പിറന്നാൾ കെങ്കേമമാക്കി. കുട്ടികൾ വട്ടം കൂടി നിന്ന് ഹാപ്പി ബർത്ത് ഡേ എന്ന് പാടിയപ്പോൾ കേക്ക് മുറിച്ച് ചാൾസ് തന്റെ 71-ാം പിറന്നാൾ ആഘോഷമാക്കി.

ബ്രിട്ടീഷ് കിരീടാവകാശിയായ ചാൾസ് രാജകുമാരൻ നേതൃത്വം നൽകുന്ന ബ്രിട്ടീഷ് ഏഷ്യൻ ട്രെസ്റ്റ് എന്ന ചാരിറ്റി സ്പോൺസർ ചെയ്യുന്ന സ്‌കൂളിലായിരുന്നു രാജകുമാരന്റെ 71-ാം പിറന്നാൾ ആഘോഷം നടന്നത്. ചോക്ലേറ്റ് കേക്ക് മുറിച്ചുള്ള രാജകുമാരന്റെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ കുട്ടികൾ രാജകുമനാരന് സമ്മാനവും നൽകി. ശ്രീകൃഷ്ണന്റെ ജീവിത കഥയടങ്ങുന്ന പുസ്തകമാണ് രാജകുമാരന് പിറന്നാൾ സമ്മാനമായി സ്‌കൂൾ കുട്ടികൾ നൽകിയത്. കൃഷ്ണന്റെ കുട്ടിക്കാലം മുതലുള്ള കുസൃതികൾ നിറഞ്ഞ പുസ്തകം രാജകുമാരൻ സസന്തോഷം ഏറ്റുവാങ്ങുകയും ചെയ്തു.

രാജകുമാരനായി ഹാപ്പി ബർത്ത്ഡെ ഗാനം പാടിയ കുട്ടികൾ രാജകുമാരന് ചുറ്റും നിരന്നതോടെയാണ് വലിയ ചോക്ലേറ്റ് കേക്കും മുറിച്ചത്. കേക്ക് കട്ട് ചെയ്ത രാജകുമാരൻ അത് ഒരു പെൺകുട്ടിയുടെ വായിൽ വെച്ചു കൊടുത്തു. താൻ മുറിച്ച കേക്ക് സ്‌കൂൾ കുട്ടിയുടെ വായിൽ വെച്ചു കൊടുക്കാൻ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. അതിനു ശേഷം ഒരു കുട്ടി അദ്ദേഹത്തിന്റെ കഴുത്തിൽ മാല അണിയിച്ചു കൊടുത്തു. ഇന്ത്യയുടെ പരമ്പരാഗത രീതിയിൽ നമസ്തെ നൽകിയ ശേഷം കയ്യടിച്ചു കൊണ്ടാണ് കുട്ടിയുടെ മാല അദ്ദേഹം സ്വീകരിച്ചത്.

അതേസമയം അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ഇന്നലെ അവസാനിച്ചു. ഇന്ത്യാ സന്ദർശനത്തിനായി എത്തിയ ചാൾസ് രാജകുമാരൻ ബുധനാഴ്ച ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും പോപ് ഗായിക കാറ്റി പെറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 24കാരിയായ ഒരു വിദ്യാർത്ഥിനിയുടെ ഓട്ടോറിക്ഷയിലാണ് അദ്ദേഹം രാഷ്ട്രപതിയെ കാണാൻ എത്തിയത്. കാലാവസ്ഥാ വ്യ.തിയാനത്തിന്റെ കാമ്പയിനർ കൂടിയായ അദ്ദേഹം ബുധനാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഓഫിസിലെത്തി അവിടെ നടന്ന മീറ്റിങിലും പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP