Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് പുഴുങ്ങിയ കോഴിമുട്ട വാങ്ങി കഴിച്ചപ്പോൾ ബില്ല് 1672 രൂപ! പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി മുട്ടകഴിച്ച ബോളിവുഡ് സംവിധായകന് കിട്ടിയത് എട്ടിന്റെ പണി; അമിത തുക ഈടാക്കിയന്റെ രോഷം പ്രകടിപ്പിച്ച് ട്വിറ്ററിൽ കുറിപ്പുമായി സംവിധാകൻ ശേഖർ രവ്ജി

മൂന്ന് പുഴുങ്ങിയ കോഴിമുട്ട വാങ്ങി കഴിച്ചപ്പോൾ ബില്ല് 1672 രൂപ! പഞ്ചനക്ഷത്ര ഹോട്ടലിൽ കയറി മുട്ടകഴിച്ച ബോളിവുഡ് സംവിധായകന് കിട്ടിയത് എട്ടിന്റെ പണി; അമിത തുക ഈടാക്കിയന്റെ രോഷം പ്രകടിപ്പിച്ച് ട്വിറ്ററിൽ കുറിപ്പുമായി സംവിധാകൻ ശേഖർ രവ്ജി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മൂന്ന് പുഴുങ്ങിയ കോഴിമുട്ട വാങ്ങി കഴിച്ചപ്പോൾ ബില്ല് 1672 രൂപ! ഹോട്ടൽ ബില്ലിൽ കണ്ണ് തള്ളി സംവിധായകൻ. മൂന്ന് മുട്ടവാങ്ങി കഴിച്ചപ്പോൾ പണികിട്ടിയത് ബൊളിവുഡിൽ പ്രശസ്ത സംഗീത സംവിധായകനായ ശേഖർ രവ്ജിയാണ്. വ്യാഴായ്ച അഹമ്മദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണ് സംവിധായകന് പണികിട്ടിയത്.. ബില്ലായി ലഭിച്ച തുക 1672 രൂപ.

മൂന്ന് എഗ് വൈറ്റുകൾക്ക് 1672 രൂപയോ?- ശേഖർ രവ്ജിയാനി ട്വിറ്ററിൽ കുറിച്ചു. അമിതമായ തുകയാണ് ഭക്ഷണത്തിനു വേണ്ടി ഈടാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ജൂലൈയിൽ ബോളിവുഡ് താരം രാഹുൽ ബോസ് സമാനമായ പ്രതിഷേധവുമായി ട്വിറ്ററിലെത്തിയിരുന്നു. രണ്ട് വാഴപ്പഴം വാങ്ങിയതിന് ചണ്ഡീഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രാഹുലിന് 442 രൂപയുടെ ബിൽ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ എക്‌സൈസ്, നികുതി വകുപ്പ് 25,000 രൂപ ഹോട്ടലിനു പിഴ ചുമത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP