Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് പത്ത് മിനിട്ട് മുൻപ് ; ബാത്ത് റൂമിൽ കുഞ്ഞിന് ജന്മം നൽകി ഓസ്‌ട്രേലിയൻ മോഡൽ; സുഖപ്രസവത്തിന് ശേഷം കുഞ്ഞിനും കാമുകനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ; വാർത്ത കേട്ട് വാപൊളിച്ച് സോഷ്യൽ മീഡിയയും  

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് പത്ത് മിനിട്ട് മുൻപ് ; ബാത്ത് റൂമിൽ കുഞ്ഞിന് ജന്മം നൽകി ഓസ്‌ട്രേലിയൻ മോഡൽ; സുഖപ്രസവത്തിന് ശേഷം കുഞ്ഞിനും കാമുകനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ; വാർത്ത കേട്ട് വാപൊളിച്ച് സോഷ്യൽ മീഡിയയും   

മറുനാടൻ ഡെസ്‌ക്‌

ഓസ്‌ട്രേലിയ: ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് പത്ത് മിനിട്ട് മുൻപ് മാത്രം. ഓസ്‌ട്രേലിയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഓസ്‌ട്രേലിയൻ മോഡലായ എറിൻ ലാങ്‌മെയിഡാണ് തന്റെ ഗർഭത്തെക്കുറിച്ചുള്ള വിചിത്രവിവരം പങ്കുവച്ചത്. ബാത്ത്‌റൂമിൽ വച്ച് പ്രസവവേദനയെടുത്തപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം താൻ അറിയുന്നതെന്ന് താരം പറയുന്നത്. പ്രസവത്തിന് പത്ത് മിനിട്ട് മുൻപുവരെ തനിക്ക് അറിയില്ലായിരുന്നെന്നും എറിൻ പറയുന്നു.ബാത്ത് റൂമിൽ വച്ചാണ് താരം കുഞ്ഞിന് ജന്മം നൽകിയത്. 23കാരിയായ എറിൻ തന്റെ പെൺകുഞ്ഞിനും കാമുകനുമൊപ്പമുള്ള ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പ്രകടമായ മാറ്റങ്ങളൊന്നും തന്നെ ശരീരത്തിനുണ്ടായിരുന്നില്ല.ശാരീരിക അവശതകളോ ഉണ്ടായില്ല. ഗർഭനിരോധന ഇഞ്ചക്ഷൻ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും എറിൻ പറയുന്നു.എന്നാൽ ചിലസ്ത്രീകൾക്ക് തന്റെ ഗർഭധാരണത്തെകുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കില്ലെന്നും അവർ അതിനെ ഉൾകൊള്ളാതിരിക്കുമെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ എറിന്റെ വിഷയത്തിൽ യാതൊരു ശാരീരിക മാറ്റവും ഉണ്ടായിരുന്നില്ല എന്നതാണ് അത്ഭുതകരമെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.

11 ദിവസം മുമ്പ് വയറുവേദനയെന്നു പറഞ്ഞാണ് എറിൻ ബാത്ത് റൂമിൽ കയറിയത്. എന്നാൽ ഗർഭിണിയാണെന്ന് അറിഞ്ഞരുന്നില്ല. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും എറിന്റെ പങ്കാളി ഡാൻ കാർടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP