Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകൾക്ക് വേണ്ടി കുടപിടിക്കുന്നു; ഗ്രൂപ്പുകൾ നൽകിയ പട്ടിക അപ്പാടെ കെപിസിസി അധ്യക്ഷൻ അംഗീകരിച്ചു; പരാതികൾ ഉയർന്ന സാഹചര്യത്തിൽ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എഐസിസി തീരുമാനം; കെപിസിസി ഭാരവാഹി പട്ടികയിൽ നിന്നും അറുപത് കഴിഞ്ഞ പല നേതാക്കളെയും ഒഴിവാക്കും; അന്തിമ ലിസ്റ്റ് പുറത്തുവിടുക രാഹുൽ ഗാന്ധി കണ്ടതിന് ശേഷം മാത്രം; കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തിയേക്കും

മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകൾക്ക് വേണ്ടി കുടപിടിക്കുന്നു; ഗ്രൂപ്പുകൾ നൽകിയ പട്ടിക അപ്പാടെ കെപിസിസി അധ്യക്ഷൻ അംഗീകരിച്ചു; പരാതികൾ ഉയർന്ന സാഹചര്യത്തിൽ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എഐസിസി തീരുമാനം; കെപിസിസി ഭാരവാഹി പട്ടികയിൽ നിന്നും അറുപത് കഴിഞ്ഞ പല നേതാക്കളെയും ഒഴിവാക്കും; അന്തിമ ലിസ്റ്റ് പുറത്തുവിടുക രാഹുൽ ഗാന്ധി കണ്ടതിന് ശേഷം മാത്രം; കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തിയേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കെപിസിസി ഭാരവാഹിത്വ പട്ടികയെ ചൊല്ലി എഐസിസിയിലേക്ക് പരാതി പ്രളയം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർക്ക് നേരെയാണ് കടുത്ത വിമർശനം ഉയർന്നത്. ഗ്രൂപ്പുകൾക്ക് വഴിയാണ് മുല്ലപ്പള്ളി പ്രവർത്തിക്കുന്നതെന്നാണ് വിമർശനം ഉയർന്നത്. ഇരട്ട പദവി മുതൽ അറുപത് വയസ് കഴിഞ്ഞവരെ പട്ടികയിൽ കുത്തിനിറച്ചതിൽ അടക്കമുള്ള അസംതൃപ്തികളാണ് എഐസിസിക്ക് മുന്നിൽ എത്തുന്നത്.

ഗ്രൂപ്പുകൾ നൽകിയ പട്ടിക അതേപടി അംഗീകരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്കെതിരെയാണ് കടുത്ത വിമർശനം ഉയർന്നത്. ഗ്രൂപ്പുകൾക്ക് കുടപടിക്കുന്നു എന്ന ആരോപണമാണ് പ്രധാനമായും കെപിസിസി പ്രസിഡന്റിന് നേരെ ഉയരുന്നത്. ഗ്രൂപ്പുകൾ നൽകിയ പട്ടിക അപ്പാടെ അധ്യക്ഷൻ അംഗീകരിച്ചെന്നും പരാതിയുണ്ട്. ഒട്ടേറെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ സാധ്യത പട്ടിക വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് എഐസിസി തീരുമാനമെന്നാണ് വിവരം. കാര്യമായ ഇടപെടലും ദേശീയ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായേക്കും. പട്ടികയിലെ അറുപത് കഴിഞ്ഞവരിൽ പലരെയും ഒഴിവാക്കുമെന്നും വിവരമുണ്ട്. യുവാക്കളെ കൂടുതൽ ഉൾപ്പെടുത്താനാണ് ആലോചന. രാഹുൽ ഗാന്ധി കണ്ട ശേഷമാകും ഭാരവാഹി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുന്നത്.

നേരത്തെ കെപിസിസി ഭാരവാഹി പട്ടികയിൽ താൻ പൂർണ തൃപ്തനല്ലെന്ന് മുല്ലപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരവാഹികളുടെ ചെറിയ പട്ടിക നൽകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാന നേതൃത്വം ഹൈകമാൻഡിന് സമർപ്പിച്ച പട്ടികയ്ക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വം സമർപ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക ജംബോ പട്ടിക ആയിരുന്നു. പട്ടികയിലിടം നേടിയവരിൽ ഭൂരിപക്ഷവും അറുപത് കഴിഞ്ഞവരാണ്. വേണ്ടത്ര യുവജന, വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടികയ്ക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നുണ്ട്. അതേസമയം, മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സംസ്ഥാന നേതൃത്വം ഹൈകമാൻഡിന് സമർപ്പിച്ച പട്ടികയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ കെ മുരളീധരൻ, വി എം സുധീരൻ, പി സി ചാക്കോ എന്നിവർ സ്വന്തം നിലയിലും പട്ടിക സമർപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികളെ പട്ടികയിലുൾപ്പെടുത്തിയതിനെതിരെ പല നേതാക്കളും സോണിയ ഗാന്ധി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, വി.ഡി. സതീശൻ, തമ്പാനൂർ രവി എന്നിവരെയാണ് വർക്കിങ് പ്രസിഡന്റുമാരായി പട്ടികയിൽ നിർദേശിച്ചിരിക്കുന്നത്. അതേസമയം വൈസ് പ്രസിഡന്റുമാരുടെ എണ്ണം ഏഴിൽ നിന്നും പത്തായി വർധിപ്പിച്ചിട്ടുണ്ട്. വർക്കല കഹാർ, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലൻ, അടൂർ പ്രകാശ്, ശൂരനാട് രാജശേഖരൻ, വി എസ്. ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, എ.പി. അനിൽ കുമാർ, സി.പി. മുഹമ്മദ്, കെ.ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുള്ളത്. കെ.കെ. കൊച്ചുമുഹമ്മദാണ് ട്രഷറർ. സെക്രട്ടറിമാരുടെ പട്ടികയിൽ 60 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്, കെഎസ് യു മുൻ പ്രസിഡന്റ് വി എസ്. ജോയി എന്നിവരും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. ജനറൽ സെക്രട്ടറിമാർ: വി.എ. കരീം, പാലോട് രവി, പ്രതാപവർമ തമ്പാൻ, ഷാനവാസ് ഖാൻ, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, പി.എ. മാധവൻ, കെ. ശിവദാസൻ നായർ, റോയ് കെ. പൗലോസ്, കുര്യൻ ജോയ്, വി എസ്. ജോയ്, എഴുകോൺ നാരായണൻ, പി. ചന്ദ്രൻ, കരകുളം കൃഷ്ണപിള്ള, എൻ. സുബ്രഹ്മണ്യൻ, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, രമണി പി. നായർ, കെ. നീലകണ്ഠൻ, സജീവ് മാറോളി, എ.എ. ഷുക്കൂർ, പി.എം. നിയാസ്, കെ.പി. അനിൽകുമാർ, വിജയൻ തോമസ്, സി.ആർ. മഹേഷ്, ടോമി കല്ലാനി, ജോൺസൺ ഏബ്രഹാം, ഡി. സുഗതൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP