Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണമെന്ന് പരാതി; എറണാകുളത്തെയും സമീപപ്രദേശങ്ങളിലെയും ലോഡ്ജുകളിൽ കൊണ്ടുപോയി ചൂഷണം ചെയ്തു; താൻ നാല് മാസം ഗർഭിണിയെന്നും യുവതി; നിറപറ എംഡി ബിജു കർണനെതിരെ കേസെടുത്ത് നെടുമ്പാശേരി പൊലീസ്; നടപടി ചാലക്കുടി സ്വദേശിനിയുടെ പരാതിയിൽ; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ബിജു കർണൻ

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണമെന്ന് പരാതി;  എറണാകുളത്തെയും സമീപപ്രദേശങ്ങളിലെയും ലോഡ്ജുകളിൽ കൊണ്ടുപോയി ചൂഷണം ചെയ്തു; താൻ നാല് മാസം ഗർഭിണിയെന്നും യുവതി;  നിറപറ എംഡി ബിജു കർണനെതിരെ കേസെടുത്ത് നെടുമ്പാശേരി പൊലീസ്; നടപടി ചാലക്കുടി സ്വദേശിനിയുടെ പരാതിയിൽ; ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ബിജു കർണൻ

പ്രകാശ് ചന്ദ്രശേഖർ

 

കൊച്ചി: നിറപറ എംഡി ബിജു കർണനെതിരെ യുവതിയുടെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തിയതായുള്ള പരാതിയിൽ ബിജു കർണ്ണനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. ചാലക്കുടി സ്വദേശിനിയുടെ പരാതിയിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

ഇതേ പരാതിയുമായി യുവതി നേരത്തെ ഇതെ സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് എറണാകുളത്തെയും സമീപപ്രദേശത്തെയും ലോഡ്ജുകളിൽ കൊണ്ടുപോയി തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് 4 മാസം ഗർഭിണിയായ യുവതി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തന്റെ ഗർഭത്തിന്റെ ഉത്തരവാദി ബിജുവാണെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഈ ആരോപണത്തിൽ കഴമ്പില്ലന്നും വ്യക്തത വരുത്താൻ ഡി എൻ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാൽ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന. താൻ യുവതിയെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് നിറപറ എംഡിയുടെ നിലപാട്. ആരോപണമെല്ലാം തെറ്റാണെന്നും ബിജു കർണ്ണൻ പറയുന്നു.

തന്നെ ഭീഷണിപ്പെടുത്തി യുവതി പണം വാങ്ങിയെന്നും ബിജു കർണൻ ആരോപിക്കുന്നു. യുവതി പണം കൈപ്പറ്റിയോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർ പൊലീസിന് നൽകിയ ബാങ്ക് അക്കൗണ്ടിൽ 500 രൂപയിൽ താഴെ മാത്രമാണ് ബാലൻസ് ഉള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ യുവതിക്കെതിരെ ബിജുവും പരാതി നൽകിയിരുന്നു. ഇവർക്ക് സ്വന്തമായി വീടില്ലന്നും കാര്യമായ സമ്പാദ്യമില്ലെന്നുമാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ.

നേരത്തെ, ബിജു കർണനെ ബ്ലാക്ക് മെയിൽ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. ബിജു കർണ്ണൻ നൽകിയ പരാതിയിലാണ് നടപടി. സ്വകാര്യ ഫോട്ടോകളും ഫേസ്‌ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയിൽ ചെയ്‌തെന്നായിരുന്നു പരാതി. കഴിഞ്ഞ മെയ് മുതൽ ജൂൺ വരെ വിവിധ കാലയളവുകളിലായാണ് സംഘം പണം തട്ടിയതെന്ന് ബിജു കർണൻ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായവർ നേരത്തെയും തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് ഈ സംഘവുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് വർഷങ്ങളായി ഇത്തരം ബ്ലാക്ക്മെയിൽ സംഘങ്ങൾ പെരുകുന്നതായി നേരത്തെ മുതൽ റിപ്പോർട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് ഇത് ക്യാമറയിൽ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP