Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

യുഎഇയിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: രാജ്യത്ത് ഈ ആഴ്ച കനത്ത ഇടിയോട് കൂടിയ കനത്ത മഴ പ്രതീക്ഷിക്കുന്നതായി യുഎഇ കാലവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. കനത്ത ഇടിമിന്നലോട് കൂടിയുള്ള മഴയോടൊപ്പം പൊടി കാറ്റിനും സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഉപരിതലത്തിലെ ന്യൂനമർദ്ദം കാരണം രാജ്യത്തെ തീരപ്രദേശങ്ങളും വടക്കൻ പ്രദേശങ്ങളും മേഘാവൃതമാകും. ചൊവ്വാഴ്ചക്കും ഞായറാഴ്ചക്കുമിടയിൽ ന്യൂനമർദ്ദം അന്തരീക്ഷത്തിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നും കലാവാസ്ഥ റിപ്പോർട്ടിൽ പറയുന്നു.

പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു. താഴ്‌വരകളിൽ നിന്ന് ആളുകൾ മാറി നിൽക്കണമെന്നും കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP