Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന് പിന്നിലെ ഷെഡ്ഡിൽ രഹസ്യമായി നിർമ്മിച്ചുവന്നിരുന്നത് വ്യാജകള്ള്; എക്‌സൈസ് റെയ്ഡിൽ പിടിച്ചെടുത്തത് ആയിരം ലിറ്റർ; കാരന്തൂരിൽ എസ് എൻ ഡി പി യോഗം സംസ്ഥാന അസി സെക്രട്ടറി വി.പി.അശോകൻ പിടിയിൽ

വീടിന് പിന്നിലെ ഷെഡ്ഡിൽ രഹസ്യമായി നിർമ്മിച്ചുവന്നിരുന്നത് വ്യാജകള്ള്; എക്‌സൈസ് റെയ്ഡിൽ പിടിച്ചെടുത്തത് ആയിരം ലിറ്റർ; കാരന്തൂരിൽ  എസ് എൻ ഡി പി യോഗം സംസ്ഥാന അസി സെക്രട്ടറി വി.പി.അശോകൻ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: കാരന്തൂരിൽ ആയിരം ലിറ്റർ വ്യാജ കള്ളുമായി ഒരാൾ പിടിയിൽ. വ്യാജ കള്ള് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡിൽ ഗൃഹനാഥൻ അറസ്റ്റിലായി. കാരന്തൂർ കൊളായിതാഴം ദീപക് നിവാസിൽ വി.പി അശോകനാണ് പിടിയിലായത്. എസ് എൻ ഡി പി സംസ്ഥാന അസി സെക്രട്ടറിയും എസ് എൻ ഡി പി കോഴിക്കോട് യൂണിയൻ ചെയർമാനുമായ അശോകനെയാണ് പിടികൂടിയത്.

കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് സ്‌ക്വാഡ് ഇൻസ്പെക്ടർ വി.പി സുധാകരനും, എക്‌സൈസ് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ എം.കെ ഗിരീഷും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീടിന് പുറകുവശത്തെ ഷെഡിൽ സൂക്ഷിച്ച വ്യാജ കള്ളും സംഘം പിടിച്ചെടുത്തു. രണ്ടുവർഷം മുമ്പ് വരെ കള്ളുഷാപ്പ് നടത്തിയിരുന്ന ആളാണ് പിടിയിലായ അശോകൻ. ആർക്ക് വേണ്ടിയാണ് ഇയാൾ വ്യാജ കള്ള് നിർമ്മിച്ചതെന്നും ഇയാൾ ഇത് എവിടെയാണ് വിതരണം ചെയ്യുന്നതെന്നും അന്വേഷിച്ച് വരികയാണെന്ന് എക്‌സൈസ് ഇൻസ്പെക്ടർമാർ പറഞ്ഞു.

ഇയാൾ വ്യാജ കള്ള് നിർമ്മിക്കുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി എക്‌സൈസ് ഇന്റലിജൻസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. രാവിലെ പത്തുമണിയോടെ ഇയാളുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘമാണ് അശോകനെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് നിന്ന് പഞ്ചസാരയുടെ ലായനിയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എങ്ങനെയാണ് ഇത് നിർമ്മിക്കുന്നതെന്നും ലഹരിക്കായി എന്താണ് ഇതിൽ ചേർക്കുന്നതെന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും അന്വേഷണ സംഘം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP