Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗാന്ധിജി മരിച്ചത് പെട്ടെന്നുണ്ടായ അപകടത്തെ തുടർന്നെന്ന് സ്‌കൂളുകളിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റ്; മുഖ്യമന്ത്രി നവീൻ പട്‌നായിക് മാപ്പ് പറയണമെന്ന് പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും; കാരണക്കാർക്കെതിരെ നടപടിയെന്ന് സർക്കാരും

ഗാന്ധിജി മരിച്ചത് പെട്ടെന്നുണ്ടായ അപകടത്തെ തുടർന്നെന്ന് സ്‌കൂളുകളിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റ്; മുഖ്യമന്ത്രി നവീൻ പട്‌നായിക് മാപ്പ് പറയണമെന്ന് പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും; കാരണക്കാർക്കെതിരെ നടപടിയെന്ന് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒഡീഷയിലെ സ്‌കൂളുകളിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റ് വിവാദത്തിൽ. സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റിൽ ഗാന്ധിജിയുടെ ആശയങ്ങൾ, പുസ്തകങ്ങൾ, ഒഡിഷയുമായുള്ള ബന്ധം എന്നിവ വിവരിക്കുകയും തുടർന്ന് 1948 ജനുവരി 30 ന് പെട്ടെന്നുണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹം മരിക്കുകയായിരുന്നു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാദ ബുക്ക്ലെറ്റ് പിൻവലിച്ച് മുഖ്യമന്ത്രി നവീൻ പട്നായിക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്ടുകളും രംഗത്തെത്തിക്കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ രണ്ട് പേജുള്ള ബുക്ക്ലെറ്റിലാണ് വിവാദ പരാമർശമുള്ളത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയം സർക്കാർ ഗൗരവത്തിലാണ് എടുത്തിരിക്കുന്നതെന്നും കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ വ്യക്തമാക്കി.

സംഭവത്തെ മാപ്പില്ലാത്ത പ്രവർത്തിയെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് നരസിംഗ മിശ്ര സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ബിജു ജനതാദൾ സർക്കാർ ഗാന്ധി ഘാതകർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത്. ഗാന്ധിജിയെ വധിച്ചത് ആരാണെന്നും അതിന് പിന്നിലുള്ള കാരണങ്ങളും അറിയാനുള്ള അവകാശം കുട്ടികൾക്കുണ്ടെന്നും മിശ്ര പറഞ്ഞു.

വിദ്യാർത്ഥികളെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് ജനാർധൻ പാട്ടി ആരോപിച്ചു. അസത്യത്തെ തന്ത്രപൂർവം അവതരിപ്പിച്ചിരിക്കുകയാണ്. ഈ വിവരക്കേടിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദത്തെ തുടർന്ന് ബുക്ക്ലെറ്റ് പിൻവലിക്കാൻ സർക്കാർ നടപടി ആരംഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP