Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്

നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്

എസ് രാജീവ്‌

തിരുവല്ല : ശബരിമല യുവതീ പ്രവേശന വിഷയത്തിലെ മുൻ നിലപാടി നിന്നും പിണറായി വിജയനും സി പി എമ്മും മലക്കം മറിഞ്ഞതിന് പിന്നിൽ കുമ്മനമെന്ന സമരനായകന്റെ സാന്നിധ്യം എന്ന് സൂചന. യുവതി പ്രവേശത്തെ അനുകൂലിച്ച് മുഖ്യമന്ത്രിയും ഇടതുപക്ഷവും നടത്തിയിരുന്ന പ്രസ്താവനകളിൽ നിന്നും നിലപാടുകളിൽ നിന്നും നിയമോപദേശം തേടാനും പിന്തിരിയാൻ തയാറായതും കുമ്മനം ഇഫക്ട് മൂലമാണെന്നാണ് സൂചന. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷവും പഴയ നിലപാട് തുടരുന്നത് തിരിച്ചടിയാകുമെന്ന് സർക്കാരിന് പൂർണ്ണ ബോധ്യമുണ്ടായതിന് കാരണം കുമ്മനത്തിന്റെ സാന്നിധ്യമാണ്.

ശബരിമലയിൽ ഇക്കുറി യുവതികളെ കയറ്റാൻ സർക്കാർ തയ്യാറാകരുതെന്നും അങ്ങനെ സംഭവിച്ചാൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന കുമ്മനം തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. യുവതി പ്രവേശന വിധി വന്ന 2018 സെപ്റ്റംബറിൽ കുമ്മനം മിസോറാം ഗവർണറായിരുന്നു. അതു കൊണ്ടു തന്നെ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് അന്ന് പിണറായി വിജയൻ സ്വീകരിച്ച നിലപാടിനോട് കടുത്ത ഭാഷയിൽ പ്രതികരിക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എന്നാൽ ഇത്തവണത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ പൊതു സമ്മതനായ കുമ്മനം ഇപ്പോൾ സംസ്ഥാനത്ത് നിറഞ്ഞു നിൽക്കുന്നുവെന്നതു തന്നെയാണ് പിണറായിയുടെയും സി പി എമ്മിന്റെയും മലക്കം മറിച്ചിച്ചിലിന് പിന്നിലെന്നാണ് സൂചന.

കുമ്മനത്തിന്റെ സാന്നിധ്യവും അതുണ്ടാക്കാവുന്ന ഇഫക്ടും സ്‌പെഷ്യൽ ബ്രാഞ്ചും സർക്കാരിനെ അറിയിച്ചിരുന്നു. ശബരിമലയുമായി അടുത്ത ബന്ധം കുമ്മനത്തിനുണ്ട്. നിലയ്ക്കൽ സമരത്തിലും അത് നിറഞ്ഞു നിന്നു. മാറാടും ആറന്മുളയും എല്ലാം സമരം നയിച്ചത് കുമ്മനമാണ്. രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിക്കുകയും ചെയ്തു. യുവതി പ്രവേശനത്തിൽ കുമ്മനം സമരത്തിന് ഇറങ്ങിയാൽ സംഘപരിവാറിന് അത് വലിയ ഗുണം ചെയ്യും. കെ സുരേന്ദ്രന്റെ അറസ്റ്റുണ്ടാക്കിയതിനേക്കാൾ വലിയ ആവേശം പരിവാറിൽ അതുണ്ടാക്കുമെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അറിയിച്ചിരുന്നു. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് കടക്കാതെ വിശ്വാസ വികാരം സർക്കാരിനെതിരായി ആളിക്കത്തിക്കാൻ കുമ്മനം എന്ന നേതാവിന് കഴിയുമെന്നും വിലയിരുത്തി. ഇതെല്ലാം സർക്കാരിന് സ്വാധീനിച്ച ഘടകങ്ങളാണ്. ലോക്‌സഭയിലെ ജനരോഷത്തിനും അപ്പുറത്തേക്ക് കാര്യങ്ങളെത്തുമെന്നും തിരിച്ചറിഞ്ഞു.

യുവതി പ്രവേശന വിധിയിൽ പുനപരിശോധനാ സാധ്യത സുപ്രീംകോടതി തേടിയതും കുമ്മനത്തിലെ നേതാവിന് വാദങ്ങളുയർത്താൻ സാഹചര്യമൊരുക്കും. വിശ്വാസത്തെ ചവിട്ടി മെതിക്കാനാണ് സർക്കാർ ശബരിമലയിൽ കാത്ത് നിൽക്കാത്തതെന്നും വാദമെത്തും. പള്ളി തർക്കത്തിലും മറ്റുമുള്ള സാവകാശം ശബരിമലയിൽ ഉണ്ടായില്ലെന്ന ചർച്ചയും വിനയായി മാറും. ഇതെല്ലാം കണക്കിലെടുത്താണ് വിശ്വാസ സംരക്ഷകരായി സർക്കാർ മാറുന്നതും ശബരിമലയിലേക്ക് വിശ്വാസികളായ പൊലീസുകാരെ അയയ്ക്കുന്നതും.

കാരണം നിലയ്ക്കൽ സമരം മുതൽ ആറന്മുള വിമാനത്താവള വിഷയം വരെ ഏറ്റെടുത്ത സമരങ്ങളിലൊക്കെ വിജയഗാഥ രചിച്ച ചരിത്രമാണ് കുമ്മനത്തിനുള്ളത്. ഇക്കുറിയും യുവതി പ്രവേശനവുമായി മുന്നിട്ടിറങ്ങിയാൽ സമരം നയിക്കാൻ താൻ മുൻപന്തിയിൽ തന്നെയുണ്ടാവുമെന്ന മുന്നറിയിപ്പാണ് പ്രസ്ഥാവനയിലൂടെ കുമ്മനം സർക്കാരിനും സി പി എമ്മിനും നൽകിയത്. ഇത്തരമൊരവസ്ഥയെ പിണറായി ഏറെ ഭയക്കുന്നു എന്നതാണ് സത്യം . കഴിഞ്ഞ മണ്ഡലകാലത്തുൾപ്പടെ ശബരിമലയിൽ സമരം നയിച്ച കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളോട് സർക്കാർ സ്വീകരിച്ച നയം കുമ്മനത്തോട് പറ്റില്ലെന്നും പിണറായിക്ക് ഉറച്ച ബോധ്യമുണ്ട്. കുമ്മനത്തെ തൊട്ടാൽ ജാതി, മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ ശക്തമായ തരത്തിൽ പ്രതികരിക്കുമെന്നത് തന്നെ കാരണം. ഈ തിരിച്ചറിവാണ് പിണറായിയുടെയു ഇടതുപക്ഷത്തിന്റെയും നിലപാട് മാറ്റത്തിന് കാരണമെന്നാണ് പിന്നാമ്പുറ സംസാരം'

കഴിഞ്ഞ മണ്ഡലകാലത്തുൾപ്പടെ ശബരിമലയിൽ സമരം നയിച്ച കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളോട് സർക്കാർ സ്വീകരിച്ച നയം കുമ്മനത്തോട് പറ്റില്ലെന്നും പിണറായിക്ക് ഉറച്ച ബോധ്യമുണ്ട്. കുമ്മനത്തെ തൊട്ടാൽ ജാതി, മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ ശക്തമായ തരത്തിൽ പ്രതികരിക്കുമെന്നത് തന്നെ കാരണം. ഈ തിരിച്ചറിവാണ് പിണറായിയുടെയു ഇടതുപക്ഷത്തിന്റെയും നിലപാട് മാറ്റത്തിന് കാരണമെന്നാണ് പിന്നാമ്പുറ സംസാരം. ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന്റെ പരിഗണനക്ക് വിട്ട സുപ്രീം കോടതി തീരുമാനത്തിൽ പ്രതികരണവുമായി കുമ്മനം രാജേന്ദ്രൻ തന്റെ നിലപാട് കൃത്യമായി തന്നെ വിശദീകരിച്ചിരുന്നു. മുൻ മിസോറാം ഗവർണർ കൂടിയായ കുമ്മനം രാജേന്ദ്രൻ വിധിയിൽ നിന്ന് സംസ്ഥാന സർക്കാർ പാഠം ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രൂക്ഷ പ്രതികരണം നേരിടേണ്ടി വരുമെന്ന് കുമ്മനം പ്രതികരിച്ചിരുന്നു. രാജശേഖരന്റെ പ്രസ്താവന. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള നേരത്തെയുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ യുവതികളെ പ്രവേശിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകരുതെന്ന് കുമ്മനം ആവശ്യപ്പെട്ടു. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അവരെ തടയും. വിധി സ്വാഗതാർഹമാണ്, എന്നാൽ ഈ വിഷയത്തിലുള്ള ദേവസ്വം ബോർഡിന്റെ ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും കുമ്മനം കൂട്ടിച്ചേർത്തു. ഇപ്പോൾ വിശാല ബെഞ്ചിന്റെ പരിഗണനക്ക് പുനഃപരിശോധനാ ഹർജികൾ വിട്ടതിന്റെ അർഥം സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ അപാകതയുണ്ടെന്ന് തന്നെയായിരുന്നു എന്നും കുമ്മനം പറഞ്ഞിരുന്നു. തടയുമെന്ന് കുമ്മനം പറഞ്ഞതിന്റെ അർത്ഥം അതിന് നേതൃത്വം നൽകുമെന്ന് കൂടിയാണ്. അതുകൊണ്ടാണ് സർക്കാർ കരുതലോടെ ഇടപെടുന്നത്.

അതിനിടെ, സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാൽ ശനിയാഴ്ച ശബരിമലയിൽ തൃപ്തി ദേശായി എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നവംബർ 17, ഞായറാഴ്ചയാണ് മണ്ഡലകാലം ആരംഭിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുമ്പോൾ തൃപ്തി ദേശായി എത്തുമെന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞവർഷം തൃപ്തി ദേശായി എത്തിയെങ്കിലും ഹിന്ദു സംഘടനകളുടെ പ്രതിഷേധം കാരണം അവർക്ക് ശബരിമലയിലെത്താൻ കഴിഞ്ഞിരുന്നില്ല. അടുത്ത ഒരു വിധിയുണ്ടാകുന്നത് വരെ യുവതിപ്രവേശന വിധി നിലനിൽക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP