Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോക്‌സോഫീസ് റെക്കോഡ് തൂത്തെറിഞ്ഞ് ജോക്കറിന്റെ കിടിലൻ മുന്നേറ്റം; 100 കോടി അമേരിക്കൻ ഡോളർ നേടി ജോക്കർ റെക്കോഡ് ഇടുമ്പോൾ വാ പൊളിച്ച് ഹോളിവുഡ്; ജോക്കറിന്റെ റെക്കോഡ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

ബോക്‌സോഫീസ് റെക്കോഡ് തൂത്തെറിഞ്ഞ് ജോക്കറിന്റെ കിടിലൻ മുന്നേറ്റം; 100 കോടി അമേരിക്കൻ ഡോളർ നേടി ജോക്കർ റെക്കോഡ് ഇടുമ്പോൾ വാ പൊളിച്ച് ഹോളിവുഡ്; ജോക്കറിന്റെ റെക്കോഡ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞ മാസം രണ്ടാം തീയതി റിലീസായ ഹിറ്റ്‌മേക്കർ ടോഡ് ഫിലിപ്‌സിൻ 'ജോക്കർ' സിനിമ ഇന്നലെ വരെ നേടിയത് 100 കോടി അമേരിക്കൻ ഡോളർ. പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചാണ് ബോക്‌സോഫീസിൽ റെക്കോഡ് കളക്ഷനുമായി ചിത്രം മുന്നേറുന്നത്. ആറുകോടി ഡോളർ മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം 50 കോടി ഡോളർ ലാഭം നേടുമെന്നാണ് ആദ്യം കണക്കാക്കിയത്. എന്നാൽ, ജോക്കർ തിയേറ്റർ വിടുമ്പോഴേക്കും ആകെ 95 കോടി ഡോളർ നേടുമെന്നാണ് വിദഗ്ദ്ധർ പിന്നീട് നിലപാട് മാറ്റി. വിദഗ്ധരുടെ അഭിപ്രായത്തെ പോലും മറി കടന്നാണ് ചിത്രം കുതിക്കുന്നത്. ഇതുവരെയുള്ള സൂപ്പർഹീറോ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കർ.

വോക്കീൻ ഫീനിക്‌സാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ഗോതം സിറ്റിയുടെ നായകനായ ബാറ്റ്മാന്റെ കഥ പറഞ്ഞ 'ദി ഡാർക്ക് നൈറ്റ്' എന്ന ക്രിസ്റ്റഫർ നോളൻ ചിത്രത്തിലെ വില്ലനായിരുന്നു ജോക്കർ. ജോക്കറിന്റെ ജീവിതമാണ് പുതിയ ചിത്രം പറയുന്നത്. ആദ്യ ചിത്രത്തിൽ ജോക്കറായി വേഷമിട്ടത് ഹീത് ലെഡ്ജറായിരുന്നു.

വയലൻസിന്റെ അതിപ്രസരമെന്ന പേരിൽ യുഎസിൽ 'ആർ' സർട്ടിഫിക്കറ്റാണ് ജോക്കറിനു നൽകിയിരുന്നത്. ഈ സർട്ടിഫിക്കറ്റോടു കൂടി ഡി.സി കോമിക്സിന്റെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന പത്തു ചിത്രങ്ങളുടെ പട്ടികയിലെത്തിയ ആദ്യ ചിത്രം ജോക്കറാണ്. ഇന്ത്യയിൽ എ സർട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം അവിസ്മരണീയമായ പ്രകടനമാണ് നടൻ കാഴ്ചവച്ചത് എന്നാണ് ചിത്രത്തിന്റെ വിമർശകരടക്കം പറഞ്ഞത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ജോഗ്വിൻ ഫിനിക്സ് ടിഫ് ട്രിബ്യൂട്ട് ആക്ടർ അവാർഡിന് അർഹനാവുകയും ചെയ്തിരുന്നു. ഒപ്പം വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ ഉൾപ്പെടെ മൂന്നു പുരസ്‌കാരങ്ങൾ ചിത്രം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP