Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ആദ്യ സ്വർണം കരസ്ഥമാക്കി എറണാകുളം മെഡൽ വേട്ട തുടങ്ങി; ആദ്യ ദിനം തന്നെ സീനിയർ പെൺകുട്ടികളുടെ ലോംങ് ജംപിൽ ആൻസി സോജൻ കുറിച്ചത് ദേശീയ റെക്കോഡ്; ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട്

സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ആദ്യ സ്വർണം കരസ്ഥമാക്കി എറണാകുളം മെഡൽ വേട്ട തുടങ്ങി; ആദ്യ ദിനം തന്നെ സീനിയർ പെൺകുട്ടികളുടെ ലോംങ് ജംപിൽ ആൻസി സോജൻ കുറിച്ചത് ദേശീയ റെക്കോഡ്; ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഒരു വിഭാഗം കായികാധ്യാപകരുടെ പ്രതിഷേധത്തിനിടയിലും പരാതികൾക്ക് പഴുതിടാതെ സംസ്ഥാന സ്‌കൂൾ കായിക മേള. കണ്ണൂരിൽ നടക്കുന്ന സ്‌കൂൾ കായിക മേളയിൽ ആദ്യ സ്വർണം സ്വന്തമാക്കി എറണാകുളം മെഡൽ വേട്ട തുടങ്ങി. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം മാർ ബേസിൽ താരം എൻ.വി.അമിത്താണ് ആദ്യസ്വർണം സ്വന്തമാക്കിയത്. പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടിയുടെ സി.ചാന്ദ്‌നിയും ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പട്ടഞ്ചേരി സ്‌കൂളിലെ ജെ.റിജോയും സ്വർണം നേടി.

സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ തൃശൂർ നാട്ടിക ഫിഷറീസ് എസ്.എസിലെ ആൻസി സോജൻ ദേശീയ റെക്കോർഡ് മറികടന്ന് സ്വർണം നേടി. 6.24 മീറ്റർ ദൂരം ചാടിയാണ് ആൻസി നേട്ടം കുറിച്ചത്. ഈ ഇനത്തിൽ മലപ്പുറം കറകശേരി സ്‌കൂളിലെ പ്രഭാവതി രണ്ടാം സ്ഥാനത്തെത്തി. 6.05 മീറ്റർ ദൂരമാണ് പ്രഭാവതി കുറിച്ചത്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ കോഴിക്കോട് ജില്ലയുടെ സനികക്ക് സ്വർണം. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂൾ വിദ്യാർത്ഥിയാണ്.

400 മീറ്റർ അടക്കം 18 ഇനങ്ങളിൽ ആദ്യ ദിനം ഫൈനൽ നടക്കും. വൈകിട്ടാണ് ഔദ്യോഗിക ഉദ്ഘാടനം. ശമ്പള വർധന അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം കായികാധ്യാപകർ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP