Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും

നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

നന്തപുരം: കാലിക പ്രസ്‌കതമായ വിഷയങ്ങളെ നർമ്മരൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ച് വിജയം കൈവരിച്ച സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം. മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. അത്തരത്തിൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളാണ് മണ്ഡോദരിയും ലോലിതയും. മെമ്മറീസ് പൃഥ്വിരാജ് ചിത്രത്തിൽ ശക്തമായ പ്രതിനായകനെ അവതരിപ്പിച്ച നടൻ എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്‌നേഹ ശ്രീകുമാറും. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ഇവർ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തെത്തുന്നത്.

ശ്രീകുമാറും സ്‌ഹേനഹയും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കാട്ടുതീപോലെയാണ് സോഷ്യൽ മീഡിയയിൽ പടർന്നത്. ഡിസംബർ 11ന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം.വിവാഹക്കാര്യം താരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്‌നേഹ തന്റെ ഫേസ്‌ബുക്കിൽ പങ്കുവച്ച വിഡിയോയും ശ്രദ്ധേനേടുകയാണ്.

മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണ രംഗമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാൻ ഇതിനോടകം 25ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയം അഭിനിവേശമായിരുന്ന ശ്രീകുമാർ സ്‌കൂൾ കാലത്തുതന്നെ നാടങ്ങളിലും മറ്റും സ്ഥിരം സാന്നിധ്യമായിരുന്നു.

കഥാപാത്രം തമാശക്കാരനാണോ, വില്ലനാണോ എന്നതൊന്നും തനിക്ക് ഒരു വിഷയമേയല്ലെന്നും എന്തെങ്കിലുമൊക്കെ പുതുമകളുള്ള കഥാപാത്രമാകണം ലഭിക്കുന്നതെന്ന് മാത്രമാണ് ആഗ്രഹമെന്നും താരം മുൻപ് പലഅഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതുവരെ സിനിമയിൽ ചെയ്തതിൽ എബിസിഡിയിലെ കഥാപാത്രമാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രീകുമാർ പറയുന്നു. ഇപ്പോൾ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നതിനാൽ കൂടുതൽ ചാനൽ പരിപാടികൾ ഏറ്റെടുക്കുന്നില്ലെന്ന് താരം പറയുന്നു.അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രീകുമാർ ടിപി പരിപാടികളിലേയ്ക്ക് വരുന്നത്.

പക്ഷേ തനിക്ക് പേരും പ്രശസ്തിയും തന്നത് മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയാമെന്ന് ശ്രികുമാർ സമ്മതിക്കുന്നുണ്ട്. പുതുമുഖങ്ങൾ സിനിമയിലെത്തുന്നത് പുതിയകാര്യമല്ല. എന്നാൽ മാസ് പെർപോമൻസ് നടത്തിയ വില്ലൻ ഗണങ്ങൡലൂടെയാണ് ശ്രികുമാർ ശ്രദ്ധേയമായി മാറിയത്. ഹാസ്യതാരമായി തിളങ്ങിയ ശ്രീകുമാർ ലക്ഷണമൊത്ത വില്ലനായി എത്തിയതോടെ താരത്തിന് നിരവധി അവസരങ്ങളും മലയാള സിനിമയിൽ നേടിയെടുക്കാൻ സാധിച്ചിരുന്നു്.പാപ്പിലിയോ ബുദ്ധയിലെ ആദിവാസി യുവാവും എബിസിഡിയിലെ ഹാസ്യകഥാപാത്രവും പിന്നാലെ വന്ന മെമ്മറീസിലെ പരമ്പര കൊലയാളിയുടെ വേഷവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.

കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തിൽ തന്റേതായ തന്മയത്വം നിലനിർത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്‌നേഹ മറിമായത്തിലൂടെ കൂടുതൽ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സിനിമ അക്ഷേപഹാസ്യമായ ലൗഡ്‌സ്പീക്കർ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരമം നടത്തി.

വെകാതെ മലയാള സിനിമയിലും സ്‌ഹേനയ്ക്ക് ഒട്ടനവധി അവസരങ്ങൾ നേടിയെടുക്കാൻ സാധിച്ചു. ഹാസ്യ താരം, നർത്തകി എന്നീ നിലകളിൽ സ്‌നേഹ മാറ്റിനിർത്താൻ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. മിനി സ്‌ക്രീനിലെ ഈ താരജോഡികള്ഡ# ജീവിതത്തും ഒന്നാകാൻ ഒരുങ്ങുമ്പോൾ ആശംസ നേർന്ന് പ്രേക്ഷകർ രംഗത്തെത്തിയിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP