Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യൻ ആചാരപ്രകാരം വിവാഹം കഴിക്കാനെത്തിയ ന്യുസിലന്റ് നവവധു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; നവവവധു മരിച്ച വിവരം പൊലീസിനെ അറിയിച്ചത് വരൻ; ഹൃദയാഘാതമാകാമെന്ന് പൊലീസ് നിഗമനം; ദുരൂഹത നീക്കാൻ അന്വേഷണവും

ഇന്ത്യൻ ആചാരപ്രകാരം വിവാഹം കഴിക്കാനെത്തിയ ന്യുസിലന്റ് നവവധു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; നവവവധു മരിച്ച വിവരം പൊലീസിനെ അറിയിച്ചത് വരൻ; ഹൃദയാഘാതമാകാമെന്ന് പൊലീസ് നിഗമനം; ദുരൂഹത നീക്കാൻ അന്വേഷണവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാനെത്തിയ ന്യുസിലൻഡ് വംശജയായ യുവതിയെ ഹോട്ടൽ മുറിയിൽ ദുരൂഹസചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരമ്പരാഗത ഇന്ത്യൻ ആചാരപ്രകാരം വിവാഹിതയാകാൻ ഡൽഹിയിൽ എത്തിയ ന്യൂസിലാൻഡ് സ്വദേശി ടുഅല്ലി പോളി ആനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹിതയാകാനായാണ് ഇവർ ഇന്ത്യയിലേക്ക് വന്നതെന്ന് പൊലീസ് പറയുന്നു. ഓസ്‌ട്രേലിയൻ സ്വദേശിയായ യുവാവിനെയാണ് ഇവർ വിവാഹം കഴിക്കാനിരുന്നത്. ഇന്ത്യൻ ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഇരുവരും ഇവിടെവന്നത്.

ശനിയാഴ്ച രാവിലെ ടുഅല്ലി പോളി ആനെയെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ് ഓസ്‌ട്രേലിയക്കാരനായ പ്രതിശ്രുത വരൻ പറയുന്നത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവക്കാർ ഇടപെട്ട് ടുഅല്ലി പോളി ആനെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമിത രക്തസമ്മർദ്ദത്തിനും ഹൈപ്പർ ടെൻഷനും ചികിത്സയിലായിരുന്നു ടുഅല്ലി പോളി ആനെ. അമിത രക്തസമ്മർദ്ദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP