Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാദേശിനെ മുച്ചൂടും മുടിച്ച് ഇന്ത്യ; ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 130 റൺസിനും ജയം

ബംഗ്ലാദേശിനെ മുച്ചൂടും മുടിച്ച് ഇന്ത്യ; ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 130 റൺസിനും ജയം

സ്വന്തം ലേഖകൻ

ഇൻഡോർ: ബംഗ്ലാദേശിനെ മുച്ചൂടും മുടിപ്പിച്ച പ്രകടനത്തോടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 130 റൺസിനും ജയം. ഇന്ത്യയ്ക്കു വേണ്ടി ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് (243) മാൻ ഓഫ് ദ് മാച്ച്. രണ്ടാം ദിനം 343 റൺസ് ലീഡ് നേടിയപ്പോഴേ ഇന്ത്യ വിജയം 99 ശതമാനം ഉറപ്പിച്ചു. രാവിലെ ആദ്യ സെഷനിൽ തന്നെ നാലു വിക്കറ്റുകൾ വീഴ്‌ത്തി ഇന്ത്യൻ ബോളർമാർ അത് നൂറു ശതമാനം ഉറപ്പിച്ചു. മുഷ്ഫിഖുർ റഹിമിനെ സ്ലിപ്പിൽ രോഹിത് കൈവിട്ടില്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശ് ഇതിലും നേരത്തെ തീർന്നേനെ.

ബംഗ്ലാദേശിനു വേണ്ടി മുഷ്ഫിഖുർ (150 പന്തിൽ 64) അർധ സെഞ്ചുറി നേടി ടീമിന്റെ ടോപ് സ്‌കോററായി. ലിട്ടൻ ദാസ് (39 പന്തിൽ 35), മെഹ്ദി ഹസൻ (55 പന്തിൽ 38) എന്നിവർക്കൊപ്പമുള്ള മുഷ്ഫിഖുറിന്റെ കൂട്ടുകെട്ടുകളാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് 200 കടത്തിയത്. മുഹമ്മദ് ഷമി (431), ആർ.അശ്വിൻ (342), ഉമേഷ് യാദവ് (251), ഇഷാന്ത് ശർമ (131) എന്നിവരാണ് ബംഗ്ല വിക്കറ്റുകൾ പങ്കുവച്ചത്.

രണ്ടാം ദിനത്തിൽ കുറിച്ച ആറിന് 493 എന്ന സ്‌കോറിൽ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തതോടെ മോണിങ് സെഷനിൽ ഇന്ത്യൻ പേസ് ആക്രമണത്തെ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാർ എങ്ങനെ ചെറുക്കും എന്നതിലായി ടെസ്റ്റിന്റെ ഭാവി. കളി തുടങ്ങി ഏഴ് ഓവറായപ്പോഴേയ്ക്കും ഓപ്പണർ ഇമ്രുൽ കൈസ് (6), ഷദ്മൻ ഇസ്ലാം (6) എന്നിവർ പവിലിയനിൽ മടങ്ങി എത്തി.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇന്നിങ്‌സ് ജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോലി 10 ജയങ്ങൾ. ഒൻപത് ഇന്നിങ്‌സ് ജയങ്ങൾ നേടിയ ധോണിയെയാണ് മറികടന്നത്.മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രേയം സ്മിത്തിന്റെ പേരിലാണ് ലോക റെക്കോർഡ് 22 ഇന്നിങ്‌സ് ജയങ്ങൾ. സ്‌കോർ: ബംഗ്ലാദേശ്150, 213. ഇന്ത്യ ആറിനു 493 ഡിക്ലയർ. . ഇന്ത്യയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് കൂടിയാണിത്. രണ്ടാം ടെസ്റ്റ് 22 മുതൽ കൊൽക്കത്തയിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP