Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം കഴിഞ്ഞ വർഷവും ഓടിയത് ലാഭത്തിൽ തന്നെ; ആകെ വരുമാനം 101 കോടി ആയപ്പോൾ ചെലവ് 76 കോടിയിൽ നിന്നു; ബാങ്കിലെ നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തിൽ മാത്രം ചെങ്കൊടി പാർട്ടിക്ക് ലഭിച്ചത് 23 കോടി; രാഷ്ട്രീയ പാർട്ടികളുടെ കണക്കിൽ പെടുത്തുന്ന വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകൾ പുറത്ത് വരുമ്പോൾ

സിപിഎം കഴിഞ്ഞ വർഷവും ഓടിയത് ലാഭത്തിൽ തന്നെ; ആകെ വരുമാനം 101 കോടി ആയപ്പോൾ ചെലവ് 76 കോടിയിൽ നിന്നു; ബാങ്കിലെ നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തിൽ മാത്രം ചെങ്കൊടി പാർട്ടിക്ക് ലഭിച്ചത് 23 കോടി; രാഷ്ട്രീയ പാർട്ടികളുടെ കണക്കിൽ പെടുത്തുന്ന വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകൾ പുറത്ത് വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2018-19 വർഷത്തിൽ തങ്ങൾക്ക് ലഭിച്ച സംഭാവനകളും വരുമാനവും ഇലക്ഷൻ കമ്മീഷന് മുന്നിൽ വെളിപ്പെടുത്തി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സിപിഎം കഴിഞ്ഞ വർഷവും ലാഭത്തിൽ തന്നെയാണ് ഓടിയിരിക്കുന്നത്. ഇത് പ്രകാരം പാർട്ടിക്ക് ലഭിച്ച വരുമാനം 101 കോടി രൂപയാണെങ്കിൽ ചെലവായത് വെറും 76 കോടി രൂപ മാത്രമാണ്. ബാങ്കിലെ നിക്ഷേപത്തിന് ലഭിച്ച പലിശയിനത്തിൽ മാത്രം ചെങ്കൊടി പാർട്ടിക്ക് ലഭിച്ചത് 23 കോടി രൂപയാണ്.

രാഷ്ട്രീയപാർട്ടികളുടെ കണക്കിൽ പെടുത്തുന്ന വരുമാനത്തിന്റെയും ചെലവിന്റെയും കണക്കുകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നത്. വളണ്ടറി കോൺട്രിബ്യൂഷനുകളൊന്നും തങ്ങൾക്ക് ലഭിച്ചതായി ബിഎസ്‌പി 2018-19ൽ വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ തങ്ങൾക്ക് പ്രസ്തുത വർഷം 69.79 കോടി രൂപ ലഭിച്ചുവെന്ന് ബിഎസ്‌പി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 48.87 കോടി രൂപ ചെലവായെന്നും പാർട്ടി വെളിപ്പെടുത്തുന്നു. 2017-18 വർഷത്തിൽ പാർട്ടിക്ക് ഈ വകയിൽ ലഭിച്ച തുകയായ 51.69 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ 35 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. എന്നാൽ 2017-18ലെ പാർട്ടിയുടെ ചെലവായ 14.78 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ 230 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.

2018-19ൽ ബിഎസ്‌പിക്ക് ലഭിച്ച 69.79 കോടി രൂപയിൽ 30.92 കോടി രൂപ ഫീസ് വകയിലും സബ്സ്‌ക്രിപ്ഷൻ വകയിലും ലഭിച്ചതും 38.87 കോടിരൂപ ബാങ്ക് പലിശനിരക്ക് പോലുള്ള മറ്റ് വരുമാനങ്ങൾ വകയിലും ലഭിച്ചതാണ്.എന്നാൽ പ്രസ്തുത വർഷം വളണ്ടറി കോൺട്രിബ്യൂഷൻ ഇനത്തിൽ ഒരൊറ്റ പൈസയും വാങ്ങിയിട്ടില്ലെന്നാണ് ബിഎസ്‌പി വെളിപ്പെടുത്തുന്നത്. വ്യക്തിഗത ഡോണർമാരിൽ നിന്നുള്ള സംഭാവനകളാണ് പാർട്ടി പ്രസ്തുത വർഷം സ്വീകരിച്ചതെങ്കിലും ഈ വകയിൽ ആരിൽ നിന്നും 20,000 രൂപയിൽ കൂടുൽ സ്വീകരിച്ചിട്ടില്ല.2016-17ൽ 75.26 കോടി രൂപയും 2014-15ൽ 92.8 കോടി രൂപയുമായിരുന്നു വളണ്ടറി കോൺട്രിബ്യൂഷൻ വകയിൽ ബിഎസ്‌പി സ്വീകരിച്ചിരുന്നത്.

2018-19ൽ കൃത്യമായി പറഞ്ഞാൽ തങ്ങൾക്ക് 100.96 കോടി രൂപ വരുമാനമുണ്ടായെന്നാണ് സിപിഎം വെളിപ്പെടുത്തുന്നത്. ഇതിൽ 76.15 കോടി രൂപ ചെലവായിട്ടുണ്ട്. എന്നാൽ 2017-18ൽ പാർട്ടിക്ക് 104.85 കോടി വരുമാനവും 83.48 കോടി രൂപ ചെലവുമാണുണ്ടായിരുന്നത്. ഫീസ് സബ്സ്‌ക്രിപ്ഷൻ വകയിൽ 2018-19 വർഷത്തിൽ ഫീസ്-സബ്സ്‌ക്രിപ്ഷൻ വകയിൽ സിപിഎമ്മിന് ലഭിച്ചത് 39.60 കോടി രൂപയാണ്. സംഭാവന വകയിൽ പാർട്ടിക്ക് ലഭിച്ചത് 37.23 കോടി രൂപയാണ്.കൂപ്പണുകൾ/ പബ്ലിക്കേഷൻസ് ഫീസ്, എന്നിവയിൽ നിന്നും ലഭിച്ചത് 98.75 ലക്ഷം രൂപയാണ്.

ബാങ്ക് പലിശനിരക്കടക്കമുള്ള മറ്റ് വരുമാനം വകയിൽ ലഭിച്ചത് 23.14 കോടി രൂപയാണ്.2018-19 ആന്വൽ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ത്രിണമൂൽ കോൺഗ്രസിന് ചെലവായത് 11.5 കോടി രൂപയാണ്.മൊത്തം ലഭിച്ച സംഭാവന 192.66 കോടി രൂപയാണ്. കോൺഗ്രസും ബിജെപിയും തങ്ങളുടെ ഇത് സംബന്ധിച്ച കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP