Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളേജിൽ പഠിക്കുമ്പോൾ പ്രണയിച്ചത് അടുത്തുള്ള കടയുടമയെ; അടുപ്പം പ്രണയമായപ്പോൾ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് മാള സ്വദേശിയുമായി; വിവാഹത്തിനു ശേഷം അഞ്ചാം നാൾ വിരുന്നിനെത്തിയപ്പോൾ നിറം മാറിയ നവവധു തീരുമാനിച്ചത് ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന്; കാമുകനൊപ്പം പോയ ഭാര്യയെ തനിക്ക് വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്ന് നവവരനും; വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമായി കാമുകനൊപ്പം പോകാൻ ഉറപ്പിച്ച യുവതിയെ തടയാതെ കേസ് കൊടുക്കാൻ ഒരുങ്ങി യുവാവ്

കോളേജിൽ പഠിക്കുമ്പോൾ പ്രണയിച്ചത് അടുത്തുള്ള കടയുടമയെ; അടുപ്പം പ്രണയമായപ്പോൾ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് മാള സ്വദേശിയുമായി; വിവാഹത്തിനു ശേഷം അഞ്ചാം നാൾ വിരുന്നിനെത്തിയപ്പോൾ നിറം മാറിയ നവവധു തീരുമാനിച്ചത് ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന്; കാമുകനൊപ്പം പോയ ഭാര്യയെ തനിക്ക് വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്ന് നവവരനും; വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമായി കാമുകനൊപ്പം പോകാൻ ഉറപ്പിച്ച യുവതിയെ തടയാതെ കേസ് കൊടുക്കാൻ ഒരുങ്ങി യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: വിവാഹം കഴിച്ച പെൺകുട്ടിയെ ഭർത്താവിനു നഷ്ടമായത് അഞ്ചാം നാൾ. തന്റെ മുന്നിൽ നിന്ന് ഭാര്യ കാമുകന് ഒപ്പം ഇറങ്ങിപ്പോകുന്നതിനും ഭർത്താവിനു ദൃക്‌സാക്ഷിയാകേണ്ടിയും വന്നു. കോതമംഗലം തൃക്കാരിയൂറിലാണ് വരനെയും വധുവിന്റെ വീട്ടുകാരെയും അമ്പരപ്പിച്ച സംഭവങ്ങൾ കഴിഞ്ഞ ദിവസം നടന്നത്. വിവാഹം കഴിഞ്ഞു അഞ്ചാം നാൾ യുവതി ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് സംഭവ പരമ്പരകളുടെ തുടക്കം. യുവതി പ്രഖ്യാപിച്ചത് ഇനി ഭർത്താവിനൊപ്പം പോകുന്നില്ലെന്ന്. ഇനിയുള്ള ജീവിതം കാമുകന് ഒപ്പമെന്നും ഭർത്താവിനെ സാക്ഷിയാക്കി യുവതി പറഞ്ഞു..

ആളുകൾ കൂടിയത് അറിഞ്ഞാണ് യുവതിയുടെ വീട്ടിൽ കോതമംഗലം പൊലീസ് എത്തിയത്. തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നു യുവതി പൊലീസിനോടും പറഞ്ഞു. യുവാവ് ആണെങ്കിൽ പരാതി നൽകാനും തയ്യാറായില്ല. തനിക്ക് ഭാര്യയെ വേണ്ട. നഷ്ടപരിഹാരം മതി. ഇതായി ഭർത്താവിന്റെ നിലപാട്. എന്ത് വന്നാലും ഭർത്താവിനൊപ്പം പോകില്ലെന്നും നവവധുവും ശഠിച്ചു. വരന്റെ ആവശ്യ പ്രകാരം നഷ്ടം കൊടുക്കാൻ ഭാര്യ വീട്ടുകാർ സന്നദ്ധരായതുമില്ല. പൊലീസിന് അവരെ നിർബന്ധിക്കാനും കഴിഞ്ഞില്ല. നിങ്ങൾ തമ്മിൽ ഒരു ധാരണയിൽ എത്തൂ എന്നാണ് പൊലീസ് നൽകിയ ഉപദേശം. ഈ കാര്യത്തിൽ പൊലീസിന് ഒന്നും ചെയ്യാനില്ലാത്തതിനാൽ കേസ് കൊടുക്കാൻ ഉപദേശിച്ച് പൊലീസും തലയൂരി.

താലിമാലയടക്കമുള്ള ആഭരങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നൽകിയ ഒരു പവന്റെ വളയുമായാണ് വധുവിന്റെ കയ്യിലുള്ളത്. കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബർ പത്തിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്.

കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ കൊണ്ടുവന്നിരുന്നില്ല. അതിനാൽ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നൽകിയത്. ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളിൽ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളിൽ ഇരുവരും ഒരുമിച്ച് ചുറ്റാനും ചിത്രങ്ങൾ എടുക്കാനും പോയി. തിരികെ കോതമംഗലത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി ഇനി ഭർത്താവിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ ആളുകൾ കൂടിയതോടെയാണ് കോതമംഗലം പൊലീസ് സ്ഥലത്ത് എത്തുന്നത്.

ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതൽ പെൺകുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. ഊന്നുകല്ലിൽ യുവാവിനു ഒരു കടയുണ്ട്. പഠനവേളയിൽ ഈ കടയിൽ പെൺകുട്ടി പതിവുകാരിയായിരുന്നു. കടയിലെ ഈ സന്ദർശനമാണ് പെൺകുട്ടിയെയും കടയുടമയെയും അടുപ്പിച്ചത്. പെൺകുട്ടിക്കുള്ള അടുപ്പം വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതിനു മുൻപും പെൺകുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് കോതമംഗലം പൊലീസിൽ നിന്നും ലഭിച്ച സൂചനകൾ. ഈ കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതെല്ലാം അറിഞ്ഞാണ് പെൺകുട്ടിയെ വീട്ടുകാർ ഹോട്ടൽ മാനേജരായ യുവാവിനു വിവാഹം കഴിച്ചു നൽകിയത്.

വിവാഹ സമയത്ത് പെൺകുട്ടി ഈ വിവാഹത്തോട് താത്പര്യം കാട്ടിയിരുന്നില്ല. പക്ഷെ ഈ വിവാഹത്തിനു ഒരുക്കമല്ല എന്ന സൂചനയും നൽകിയില്ല. പക്ഷെ വിവാഹം കഴിഞ്ഞു ഭർതൃവീട്ടിൽ പോയിട്ടും പെൺകുട്ടി അകന്നു തന്നെയാണ് നിന്നത്. ഭർത്താവിനോടോ ബന്ധുക്കളോടോ ഒരു അടുപ്പവും പെൺകുട്ടി കാണിച്ചിരുന്നില്ല. വിരുന്നിനു എത്തിയപ്പോൾ കാമുകന്റെ ഒപ്പം പോകുകയും ചെയ്തു. സംഭവം ഒത്തു തീർന്നില്ലെങ്കിൽ നഷ്ടം തേടി മാള സ്വദേശിയായ വരൻ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. നഷ്ടപരിഹാരം ആവശ്യപ്പെട്ടും വഞ്ചനാക്കുറ്റവും കാട്ടി കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് യുവാവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP