Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയനും ഭാര്യ കമലയും ജപ്പാനിൽ പോയി വന്നാൽ കേരളത്തിൽ നിക്ഷേപം എത്തുമോ? എങ്കിൽ ഉലകം ചുറ്റി മടങ്ങിയ വകയിൽ എത്ര കോടി നിക്ഷേപം ഉണ്ടായെന്ന് വ്യക്തമാക്കട്ടെ; വിശപ്പടക്കാൻ ഖജനാവിൽ കാശില്ലാതിരിക്കവെ 700 കോടി മുടക്കി സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്നത് ആരുടെ അമ്മയെ കെട്ടിക്കാനാണ്? പിണറായി സർക്കാർ ധൂർത്തിന്റെ പിതാമഹന്മാരാവുമ്പോൾ..

പിണറായി വിജയനും ഭാര്യ കമലയും ജപ്പാനിൽ പോയി വന്നാൽ കേരളത്തിൽ നിക്ഷേപം എത്തുമോ? എങ്കിൽ ഉലകം ചുറ്റി മടങ്ങിയ വകയിൽ എത്ര കോടി നിക്ഷേപം ഉണ്ടായെന്ന് വ്യക്തമാക്കട്ടെ; വിശപ്പടക്കാൻ ഖജനാവിൽ കാശില്ലാതിരിക്കവെ 700 കോടി മുടക്കി സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്നത് ആരുടെ അമ്മയെ കെട്ടിക്കാനാണ്? പിണറായി സർക്കാർ ധൂർത്തിന്റെ പിതാമഹന്മാരാവുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

പഞ്ചാബിൽ സമാധാനം ഉണ്ടാവുന്നതിന് മുമ്പുള്ള കാലയളവിൽ അവിടെ ഓരോ ദിവസവും രണ്ടോ മൂന്നോ പേർ മരിക്കുക പതിവായിരുന്നു. അതുകൊണ്ട് തന്നെ പഞ്ചാബിൽ ഭീകരാക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതൊരു വാർത്തയേ ആയിരുന്നില്ല. അതുപോലെയാണ് പിണറായി വിജയന്റെ ധൂർത്തിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചുമുള്ള വാർത്തകൾ പുറത്ത് വരുമ്പോൾ. ആദ്യകാലങ്ങളിൽ പിണറായി വിജയനുമായി ബന്ധപ്പെട്ട ധൂർത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പറയുമ്പോൾ ജനങ്ങൾക്കും ഞെട്ടലുണ്ടായിരുന്നു. പക്ഷേ, പിണറായി വിജയൻ സർക്കാരിൽ നിന്നും ധൂർത്തിന്റെ വാർത്തകൾ ഉണ്ടായില്ലെങ്കിൽ മാത്രം ഞെട്ടിക്കുന്ന ഒരു കാലം വന്നതോട് കൂടി ധൂർത്തിന്റെ കണക്കുകൾ പുറംലോകത്തോട് വിളിച്ച് പറയുമ്പോൾ കേൾക്കാൻ പോലും ആളുകൾക്ക് താല്പര്യം ഇല്ലാതാകുന്നു.

ഇതുവരെ കേരളം കണ്ട ഏറ്റവും ധൂർത്തന്മാരുടെ സർക്കാരായി പിണറായി വിജയൻ അനുദിനം മാറുമ്പോൾ ഖജനാവ് എന്നത് സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും സിപിഎമ്മുകാർക്കും വേണ്ടി മാത്രം വീതിച്ച് കൊടുക്കാൻ ജന്മാവകാശം കിട്ടിയതാണ് എന്ന ധാരണയോടെ പെരുമാറുമ്പോൾ ഈ നിശബ്ദത ഭയപ്പെടുത്തുന്നത് തന്നെയാണ്. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും കണക്കെടുത്ത് പരിശോധിച്ചാൽ ഏതാണ് ഏതിനേക്കാൾ ഭീതിതം എന്ന് മാത്രമേ തിരിച്ചറിയേണ്ടതുള്ളൂ. ക്രിമിനൽ പ്രവർത്തിക്ക് ഇരയാകുന്ന സാധാരണക്കാർക്ക് വേണ്ടി നിൽക്കുന്ന സ്റ്റേറ്റിന്റെ പണം ഉപയോഗിച്ച് കൊണ്ട് ക്രിമിനൽ കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി സുപ്രീംകോടതിയിൽ നിന്നും സ്വകാര്യ അഭിഭാഷകരെ കൊണ്ടുവന്ന് കോടികൾ മുടിക്കുന്നതിന്റെ കണക്കുകൾ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

ഏത് നിയമം അനുസരിച്ചാണ്, എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പിണറായി വിജയന് സാധിക്കുന്നത് എന്ന് പോലും ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥ. ഏറ്റവും ഒടുവിൽ ഞെട്ടിക്കുന്ന രണ്ട് ധൂർത്തിന്റെ വിവരങ്ങൾ ഇന്ന് പുറത്ത് വന്നിരിക്കുന്നു. ഒന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ പണിയാൻ 700 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരിക്കുന്നു. എന്താണ് ഈ സാംസ്‌കാരിക സമുച്ചയങ്ങൾ? അതാത് ജില്ലകളിലെ സാംസ്‌കാരിക നായകരുടെ പേരിൽ വലിയ കെട്ടിടങ്ങൾ പണിയുക എന്നതാണ് ഈ പ്രവർത്തിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള കെട്ടിടങ്ങളും സാംസ്‌കാരിക സമ്പ്രദായങ്ങളും അനേകം ഈ നാട്ടിൽ ഉണ്ടായിട്ടും വീണ്ടുമിങ്ങനെ ജില്ലതോറും സാംസ്‌കാരിക സമുച്ചയങ്ങൾ പണിതു തീർക്കാൻ പറഞ്ഞിരിക്കുന്നതിന്റെ ലക്ഷ്യം സിപിഎമ്മിന്റെ സ്വന്തക്കാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് ചുളുവിൽ നിർമ്മാണ പ്രവർത്തികൾ നടത്തുക എന്നതിനപ്പുറം ഒന്നുമുണ്ടാവാനിടയില്ല.

അഞ്ച് നയാപൈസ ഇല്ലാതെ ഖജനാവ് കാലിയായി കിടക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ഏത് നിമിഷവും മുടങ്ങും. ക്ഷേമ പെൻഷനുകൾ ഏതാണ്ട് മുടങ്ങിത്തുടങ്ങിയിരിക്കുന്നു. കെഎസ്ആർടിസി പോലെയുള്ള സ്ഥാപനങ്ങളിൽ ശമ്പളം കൊടുക്കുന്നത് പോലും അത്ഭുതമായി മാറുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തതുകൊണ്ട് അവയുടെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച മട്ടിലാണ്. ശബരിമല സീസൺ ആരംഭിച്ച് കഴിഞ്ഞിട്ട് കൂടി ശബരിമലയിലേക്കുള്ള റോഡുകളിൽ പലതും ഇപ്പോഴും മെയിന്റനൻസ് പോലും പൂർത്തിയാക്കിയിട്ടില്ല. മറ്റ് റോഡുകളുടെ സ്ഥിതി പറയുകയേ വേണ്ട. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അനേകം റോഡുകൾ കുളമായി കിടക്കുന്നതുകൊണ്ട് അനേകം പേരാണ് റോഡപകടങ്ങളിൽ പെട്ട് മരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ പെട്ടവർക്ക് പതിനായിരം രൂപ കൊടുക്കാം എന്ന പ്രഖ്യാപനം പോലും രണ്ട് കൊല്ലം ആവാറായിട്ടും പൂർത്തിയായിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP