Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ട പിരിച്ചുവിടലിനെ എതിർത്ത തൊഴിലാളി നേതാവിനെതന്നെ പിരിച്ച് വിട്ട് അമേരിക്കൻ ഐടി കമ്പനി; കോഗ്നിസന്റ് പിരിച്ച് വിട്ടത് എഫ്ഐറ്റിഇ യൂണിയന്റെ ജനറൽ സെക്രട്ടറി ഇളവരശൻ രാജയെ; നടപടി പെർഫോമൻസ് വിലയിരുത്തി എന്ന് വിശദീകരണം

കൂട്ട പിരിച്ചുവിടലിനെ എതിർത്ത തൊഴിലാളി നേതാവിനെതന്നെ പിരിച്ച് വിട്ട് അമേരിക്കൻ ഐടി കമ്പനി; കോഗ്നിസന്റ് പിരിച്ച് വിട്ടത് എഫ്ഐറ്റിഇ യൂണിയന്റെ ജനറൽ സെക്രട്ടറി ഇളവരശൻ രാജയെ; നടപടി പെർഫോമൻസ് വിലയിരുത്തി എന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കൂട്ടപ്പിരിച്ചുവിടലിനെ എതിർത്ത തൊഴിലാളി യൂണിയൻ നേതാവിനെ പുറത്താക്കി പ്രമുഖ അമേരിക്കൻ ഐടി കമ്പനിയായ കോഗ്‌നിസന്റ്. തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന എഫ്ഐറ്റിഇ യൂണിയന്റെ ജനറൽ സെക്രട്ടറി ഇളവരശൻ രാജയെയാണ് പിരിച്ചുവിട്ടത്. ഐടി രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സർക്കാരും ഐടി കമ്പനികളും ചേർന്ന ത്രികക്ഷിയുടെ ഭാഗമാണ് ഈ യൂണിയൻ.

തൊഴിൽ കുറച്ചുകൊണ്ട് ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെയും കൂട്ടപ്പിരിച്ചുവിടലിനെയും യൂണിയൻ ശക്തമായി എതിർത്തിരുന്നു. ഇതാണ് പിരിച്ചുവിടാൻ കാരണം എന്ന് ആരോപണമുണ്ട്. എന്നാൽ, കമ്പനിയുടെ തൊഴിൽകരാർ പാലിച്ചാണ് ഇളവരശനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. പെർഫോർമൻസ് വിലയിരുത്തിയും ഉപഭോക്താവിന്റെ പ്രതികരണങ്ങൾ പരിഗണിച്ചുമാണ് പുറത്താക്കൽ എന്ന് അധികൃതർ അറിയിച്ചു.

കോഗ്‌നിസന്റ് 2020 മദ്ധ്യത്തോടെ ആഗോളതലത്തിൽ 10,000 - 12,000 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ടുകൾ. '2020ഓടെ വളർച്ചയ്ക്ക് സജ്ജമാകുക' എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ചെലവ് ചുരുക്കി, വളർച്ച കൈവരിക്കുകയാണ് കമ്പനി ഉദ്ദേശിക്കുന്നത്. താഴെതട്ടിലെ മുതൽ സീനിയർ ജീവനക്കാർ വരെ പിരിച്ചുവിടൽ പട്ടികയിൽ ഉണ്ടാകുമെന്ന് സിഇഒ ബ്രയാൻ ഹംപ്റീസ് പറഞ്ഞു. കോഗ്‌നിസന്റിന്റെ തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യൻ ജീവനക്കാരെയാണ്. നിരവധി മലയാളികളും കോഗ്‌നിസന്റിൽ ജോലി ചെയ്യുന്നുണ്ട്.

കമ്പനിയുടെ മൊത്തം ബിസിനസിൽ മുഖ്യപങ്കും ഇന്ത്യയിലാണ്. യുഎസ് ആസ്ഥാനമായ കമ്പനിക്ക് ആകെ 2.90 ലക്ഷം ജീവനക്കാരുള്ളതിൽ 2 ലക്ഷവും ഇന്ത്യയിലാണ്. ഏതൊക്കെ രാജ്യങ്ങളിൽ എത്ര പേരെ വീതമാണു തീരുമാനം ബാധിക്കുക എന്നു വ്യക്തമല്ല. ജൂലൈ സെപ്റ്റംബർ പാദത്തിൽ 49.7 കോടി ഡോളർ ലാഭമാണു കമ്പനി നേടിയത്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന കണ്ടന്റ് മോഡറേഷൻ ബിസിനസ് അവസാനിപ്പിക്കാനും തീരുമാനമുണ്ട്. ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത്‌കെയർ എന്നിവയാണ് കമ്പനിയുടെ മൊത്തം വരുമാനത്തിൽ 60 ശതമാനം പങ്കും വഹിക്കുന്നത്.ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ 2021ൽ 55 കോടി ഡോളർ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP