Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്ലന്മാരാകുന്നത് മൊബൈൽ ഫോണും സോഷ്യൽമീഡിയയും മുതൽ കള്ളും കഞ്ചാവും വരെ; ഒളിച്ചോടിയവരിൽ അയ്യായിരത്തിൽ അധികം അമ്മമാരും; കേരളത്തിലെ വിവാഹ മോചന കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നത്; ഈ വർഷം ഫയൽ ചെയ്ത 15837 കേസുകളിൽ തീർപ്പാക്കിയത് 14370 എണ്ണം; ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്തും കുറവ് വയനാട്ടിലും

വില്ലന്മാരാകുന്നത് മൊബൈൽ ഫോണും സോഷ്യൽമീഡിയയും മുതൽ കള്ളും കഞ്ചാവും വരെ; ഒളിച്ചോടിയവരിൽ അയ്യായിരത്തിൽ അധികം അമ്മമാരും; കേരളത്തിലെ വിവാഹ മോചന കേസുകളുടെ കണക്കുകൾ ഞെട്ടിക്കുന്നത്;  ഈ വർഷം ഫയൽ ചെയ്ത 15837 കേസുകളിൽ തീർപ്പാക്കിയത് 14370 എണ്ണം;  ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്തും കുറവ് വയനാട്ടിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹ മോചന കേസുകൾ വർധിച്ച് വരുന്നതായി വിവരാവകാശ രേഖ. ജനമിത്രം ജനകീയ നീതിവേദി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിന്മേൽ ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. 2018ൽ മാത്രം കേരളത്തിലെ കുടുംബ കോടതികളിൽ ഫയൽ ചെയ്തത് 22475 വിവാഹ മോചന കേസുകളാണ്. ഇതിൽ 20303 കേസുകളിൽ തീർപ്പാക്കി. ബാക്കിയുള്ളവ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണ്.

2019ലെ 15837 കേസുകളിൽ 14370 തീർപ്പാക്കിയതായും കണക്കുകൾ പറയുന്നു. വിവാഹ മോചനത്തിൽ ഏറ്റവും മുന്നിൽ തലസ്ഥാന ജില്ലയും ഏറ്റവും പിന്നിൽ വയനാട് ജില്ലയുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തരം കേസുകൾ കൂടുന്നതായും പറയപ്പെടുന്നു. സാമ്പത്തിക ലാഭത്തിനും,പ്രതികാരത്തിനും സ്ത്രീ നിയമങ്ങളുടെ ആനുകൂല്യം മുതലെടുത്ത് ഭർത്താവിനും,വീട്ടുകാർക്കും എതിരെ വ്യാജ പരാതികൾ നൽകി കേസ് വിജയിപ്പിക്കുന്ന രീതിയും കണ്ടു വരുന്നു. കേരളത്തിൽ വിവാഹമോചനം കൂടാൻ കാരണങ്ങൾ കുടുംബങ്ങളിൽ വന്ന ശിഥിലീകരണവും, മൊബൈൽഫോൺ, സോഷ്യൽമീഡിയ, പൂർവ്വ കാല വാട്‌സപ്പ് ഗ്രൂപ്പുകൾ എന്നിവക്ക് വലിയ പങ്കുണ്ടെന്നാണ് വർത്തമാനകാല കേസുകൾ സൂചിപ്പിക്കുന്നത്.

പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുക,നവോത്ഥാന വാദങ്ങളിലെ നല്ലതിനെ തിരഞ്ഞെടുക്കേണ്ടതിന് പകരം അതിലെ മോശമായവ അനുകരിക്കുക, ഇവയെല്ലാം വിവാഹമോചനങ്ങൾക്ക് കാരണമായതായി കണ്ടെത്തുന്നു. അയ്യായിരത്തിലതികം അമ്മമാർ ഒളിച്ചോടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൊബൈൽഫോൺ ദുരുപയോഗം മൂലം കുടുംബിനികൾ പലരുടേയും വലയിൽ വിഴുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. കുറ്റ കൃത്യങ്ങളിൽ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വഞ്ചന, ബ്ലാക്ക്‌മെയിൽ, പെൺവാണിഭം, തട്ടിപ്പ്, കൊലപാതകം എന്നിവയിലൊക്കെ സ്ത്രീ സാന്നിധ്യം കൂടിവരുന്നു.

മയക്ക് മരുന്ന് കാരിയർമാരായും, ഉപഭോക്താക്കളായും സ്ത്രീകളുടെയും, വിദ്യാർത്ഥിനികളുടേയും സാന്നിധ്യം കൂടടി വരുന്നതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലശ്ശേരിയിലെ വിദ്യാർത്ഥികളുടെ ആത്മഹത്ത്യയെ കുറിച്ച് അന്വേഷിച്ചപ്പോൾ തലശ്ശേരി പൊലീസിന് ലഭിച്ച വിവരങ്ങൾ ഞെട്ടലോടെയാണ് കേരളം കേട്ടത്. നമ്മുടെ പ്രദേശങ്ങളിലൊക്കെ ഇത്തരം സംഭവങ്ങൾ നടക്കുന്നതിന്റെ സൂചനകൾ കണ്ടുകൊണ്ടിരിക്കുന്നു. തലശ്ശേരിയിലെ ബീച്ചിനോട് ചേർന്ന കൊടും കുറ്റിക്കാടുകൾക്കുള്ളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ നക്ഷത്ര വേശ്യാലയത്തിന്റെ വീഡിയോ നാം കണ്ടതാണ്. സമാനമായ ഒരു വിവരണം തൃശൂരിൽ നിന്നും സംവിധായകൻ ലാൽജോസ് നേരിൽ കാണേണ്ടി വന്ന അവസ്ഥയെ വിശദീകരിച്ചതും നാം കണ്ടു.

ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ രക്ഷിതാക്കളോടൊപ്പം,യുവജനസംഘടനകളും, സ്ത്രീപക്ഷ സംഘടനകളും, സർക്കാർ സംവിധാനങ്ങളും ഉണരേണ്ടതുണ്ട്. തെറ്റിനെ തെറ്റായി കാണുകയും അത് തിരുത്തുകയും ചെയ്യാത്തകാലത്തോളം രക്ഷയില്ല എന്നതാണ് യാഥാർത്ഥ്യം.ആത്മഹത്യകളുടെ പിന്നാലെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ അവസാനം കണ്ടെത്തുന്ന കാരണം ഒരു വഞ്ചനയുടെ കഥയാണെന്നത് ഗൗരവകരമാണ്.

നിസാരമായ കുടുംബ വഴക്കുകൾ കുടുംബ കാരണവന്മാർ, നാട്ടുമധ്യസ്ഥർ,രാഷ്ട്രീയ പാർട്ടികൾ,പള്ളി കമ്മറ്റികൾ എന്നിവർ ഇടപെട്ട് തീർക്കേണ്ടതിന് പകരം വക്കീലുമാരെ സമീപിക്കുന്നതോടെ അവർ പറയുന്ന രീതി പിന്തുടരുന്നതാണ് കൂടുതൽ കേസുകളും സങ്കീർണമാവാൻ കാരണമെന്നും വിധക്തർ ചൂണ്ടിക്കാണിക്കുന്നു.നിസാര പ്രശ്‌നങ്ങളിൽ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതോടെ ഇരു വിഭാഗവും രണ്ടിടങ്ങളിലായി താമസിക്കുകയും ഒന്നൊ രണ്ടൊ വർഷത്തിന് ശേഷം ചെലവിന് നൽകണമെന്ന പരാതിക്ക് ബലം ലഭിക്കാൻ ഗാർഹിക പീഡനത്തിന് ഭർത്താവിന്റെ വീട്ടിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ കേസ് ഫയൽ ചെയ്യുന്നതോടെ ഒത്ത് തീർപ്പിന് സാധ്യത മങ്ങുകയും പിരിഞ്ഞിരുന്ന കാലത്തെതടക്കം ഭീമമായ സംഖ്യ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും പറയുന്ന സംഖ്യ നൽകിയില്ലെങ്കിൽ വിവാഹമോചനം സാധ്യമാവാതെ വരികയും ചെയ്യുന്നു.പിന്നീട് ഇരു വക്കീലുമാർ മുഖാന്തരം ഒത്തുതീർപ്പെന്ന പേരിൽ ഭീമമായ സംഖ്യ നൽകാൻ ആവശ്യപ്പെടുന്നതോടെ വേറെ മാർഗമില്ലാത്ത പുരുഷന്മാർ ഒത്തുതീർപ്പിന് നിൽക്കുന്നതും കുടുംബ കോടതികളിൽ പതിവ് കാഴ്ചകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP