Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് തന്നെ കാണുന്നതെന്ന തിരിച്ചറിവ് ഹൃദയം തകർത്തു; കൂറും വിശ്വാസവും പുലർത്തിയിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നാല് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ അവഗണിക്കുകയാണെന്ന് ജെന്നിഫർ; ബോറിസ് ജോൺസണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ വ്യവസായി യുവതി

രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് തന്നെ കാണുന്നതെന്ന തിരിച്ചറിവ് ഹൃദയം തകർത്തു; കൂറും വിശ്വാസവും പുലർത്തിയിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നാല് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ അവഗണിക്കുകയാണെന്ന് ജെന്നിഫർ; ബോറിസ് ജോൺസണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ വ്യവസായി യുവതി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ ഗുരുതര ആരോപണവുമായി വ്യവസായി യുവതി. ജെന്നിഫർ അർകൂരി എന്ന അമേരിക്കൻ വ്യവസായി യുവതിയാണ് കഴിഞ്ഞ നാല് വർഷമായി നാല് വർഷമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഐടിവി എക്‌സ്‌പോഷറുമായുള്ള ഒരു അഭിമുഖത്തിലാണ് ജെന്നിഫർ അർകൂരി എന്ന 34കാരി യുവതി ബോറിസുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കഴിഞ്ഞ നാല് വർഷമായി താനും ബോറിസുമായി അടുപ്പത്തിലാണ്. ഇത് അദ്ദേഹം തന്നെ വെളിപ്പെടുത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ എന്നെ വെറും കിടപ്പറ പങ്കാളിയായി മാത്രമാണ് അദ്ദേഹം പരിഗണിക്കുന്നത് എന്ന തിരിച്ചറിവ് തന്റെ ഹൃദയം തകർത്തു എന്നും ജെന്നിഫർ പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമാണ് ബോറിസ് തന്നോട് അകലം പാലിക്കാൻ തുടങ്ങിയതെന്നും അവർ വെളിപ്പെടുത്തി. തന്റെ ഫോൺ എടുക്കാൻ പോലും ബോറിസ് കൂട്ടാക്കുന്നില്ല. ഇത് തന്റെ ഹൃദയം തകർത്തതായും അവർ പറഞ്ഞു. തന്നെ അദ്ദേഹം ഇപ്പോൾ ഒരു രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് പരിഗണിക്കുന്നതെന്നും അവർ ആരോപിച്ചു. എന്നാൽ താൻ അദ്ദേഹത്തോട് കൂറും വിശ്വസ്യതയും ഉള്ള വ്യക്തിയാണെന്നും അവർ പറഞ്ഞു.

താൻ അദ്ദേഹത്തിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുമെന്നും സുഹൃത്തായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ എന്തിനാണ് അദ്ദേഹം ഇങ്ങനെ അവഗണിക്കുന്നതെന്ന് മനസിലാകുന്നില്ല. താൻ ആരാണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. തന്റെ ഫോൺ അദ്ദേഹം എടുക്കാത്തത് ലജ്ജിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. അതേസമയം ഇവർ തമ്മിൽ എന്ത് തരം ബന്ധമാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

എന്നാൽ വർഷങ്ങളായി തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാണ് ഇവർ പറയുന്നത്. താനുമായുള്ള ബന്ധം ബോറിസ് വെളിപ്പെടുത്തുമെന്നാണ് കരുതിയിരുന്നതെന്നും ജെന്നിഫർ പറഞ്ഞു. എന്നാൽ ഇതുണ്ടാകാതിരുന്നപ്പോൾ തനിക്ക് അപമാനം തോന്നിയെന്നും ജെന്നിഫർ പറഞ്ഞു. തങ്ങളുടെ ബന്ധം ഇപ്പോൾ പുറത്തായത് പ്രധാനമന്ത്രിക്ക് ഏറെ ബുദ്ധിമുട്ടാകുമെന്നും ധാരാളം ചോദ്യങ്ങൾ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. ബോറിസ് മേയറായിരിക്കെ പൊതു പണം ജെന്നിഫറിന്റെ വ്യവസായ ആവശ്യങ്ങൾക്ക് ചെലവഴിച്ചതായി ഒരു ആരോപണവും ഉയർന്നിട്ടുണ്ട്. 2013ൽ ലണ്ടൻ മേയറായിരിക്കെ ജന്നിഫറിന്റെ അപ്പാർ്ടുമെന്റിലെ സ്ഥിരം സന്ദർശകനായിരുന്നു ബോറിസ്. ജെന്നിഫറിന്റെ സൈബർ സെക്യൂരിറ്റി കമ്പനിക്കായി 126,000 പൗണ്ട് സർക്കാർ ഗ്രാൻഡ് അനുവദിച്ചത് വിവാദമായിരുന്നു.

കൺസർവേറ്റിവ് പാർട്ടി നേതാവായ ബോറിസ് ജോൺസൺ മാധ്യമപ്രവർത്തകനായിരുന്നു. 66 ശതമാനം വോട്ട് നേടിയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ലണ്ടനിലെ മുൻ മേയറായ ജെറമി ഹണ്ടിന് 46,656 വോട്ടും ബോറിസിന് 92,153 വോട്ടുകളുമാണ് ലഭിച്ചത്. പത്രപ്രവർത്തകനായിരുന്ന കാലത്ത് ലേഖനങ്ങളിൽ വംശീയ സ്വഭാവമുണ്ടെന്ന ആരോപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ബോറിസ്. രാഷ്ട്രീയ ജീവിതത്തിലും മറിച്ചായിരുന്നില്ല കാര്യങ്ങൾ. വംശീയപരാമർശങ്ങളും നുണ പരാമർശങ്ങളും രാഷ്ട്രീയ ജീവിതത്തിലും ബോറിസിനെ പിന്തുടർന്നുകൊണ്ടിരുന്നു. 1987 ൽ ടൈംസ് പത്രത്തിലെ ട്രെയിനി ആയിരിക്കുമ്പോൾ എഡ്വേഡ് രണ്ടാമൻ രാജാവിനെപ്പറ്റി തെറ്റായ വാർത്ത എഴുതിയതോടെ ജോലിയിൽ നിന്നും പുറത്തുപോകേണ്ടിയും വന്നു.

പിന്നീട് 2004 മന്ത്രിയായിരിക്കെ സ്വകാര്യബന്ധത്തെപ്പറ്റി നുണ പറഞ്ഞതിനു മൈക്കിൾ ഹവാർഡ് മന്ത്രിസഭയിൽ നിന്നും പുറത്തായി. ബുർഖ ധരിച്ച സ്ത്രീകൾക്കെതിരായ ബോറിസിന്റെ പരാമർശവും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബുർഖ ധരിച്ച സ്ത്രീകൾ 'ലെറ്റർ ബോക്സുകൾ പോലെ' എന്ന വിവാദ പരാമർശമായിരുന്നു ബോറിസിൽ നിന്ന് അടുത്തതായി വന്നത്. ഹിലറി ക്ലിന്റണെ 'ഭ്രാന്താശുപത്രിയിലെ ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന നഴ്സ്' എന്നായിരുന്നു വിശേഷണം.

മാധ്യമപ്രവർത്തനത്തിനും രാഷ്ട്രീയത്തിനും പുറമെ സാഹിത്യ മേഖലയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തിയാണ് ബോറിസ് ജോൺസൺ. 'സെവന്റി ടു വെർജിൻസ്' എന്ന ആദ്യ നോവൽ 2004 ലാണു പ്രസിദ്ധീകരിച്ചത്. ബ്രിട്ടൻ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ഭീകരർ പദ്ധതിയിടുന്നതായിരുന്നു നോവലിന്റെ പ്രമേയം. ബ്രിട്ടിഷ് എംപി റോജർ ബാർലോയെ നായക കഥാപാത്രമാക്കിയാണ് നോവൽ മുന്നോട്ട പോകുന്നത്. വിൻസ്റ്റൻ ചർച്ചിലിന്റെ ജീവചരിത്രവും 'ദ് ചർച്ചിൽ ഫാക്ടർ: ഹൗ വൺ മാൻ മെയ്ഡ് ഹിസ്റ്ററി' എഴുതിയതും ബോറിസാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP