Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്ത് ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടം ഒരുക്കിയത് മകൻ; കേസെടുക്കാൻ പൊലീസിന് വനിതാ കമ്മിഷന്റെ നിർദ്ദേശം; സ്വത്ത് തർക്കത്തെ തുടർന്ന് 70കാരിക്ക് കുഴിമാടം ഒരുക്കിയത് ബിഎസ്എൻഎൽ ജീവനക്കാരനായ സിദ്ദീഖ്; കമ്മിഷൻ ഇടപെടൽ ഒത്തുതീർപ്പിന് വഴങ്ങാതായതോടെ

മലപ്പുറത്ത് ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടം ഒരുക്കിയത് മകൻ; കേസെടുക്കാൻ പൊലീസിന് വനിതാ കമ്മിഷന്റെ നിർദ്ദേശം; സ്വത്ത് തർക്കത്തെ തുടർന്ന് 70കാരിക്ക് കുഴിമാടം ഒരുക്കിയത് ബിഎസ്എൻഎൽ ജീവനക്കാരനായ സിദ്ദീഖ്; കമ്മിഷൻ ഇടപെടൽ ഒത്തുതീർപ്പിന് വഴങ്ങാതായതോടെ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; സ്വത്തു തർക്കം രൂക്ഷമായി ജീവിച്ചിരിക്കേ മാതാവിന് കുഴിമാടം ഒരുക്കിയ കേസിൽ ഒത്തുതീർപ്പിന് തയ്യാറാകാതിരുന്ന മകന്റെ പേരിൽ കേസെടുക്കാൻ വനിതാ കമ്മിഷന്റെ നിർദ്ദേശം. തീരുർ പൊലീസിനോടാണ് മകനെതിരെ കേസെടുക്കാൻ വനിതാ കമ്മിഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ചർച്ചകൾ പലതു നടത്തിയിട്ടും ഒരു വിട്ടുവീഴ്ചയ്ക്കും മകൻ തയാറായില്ല ഇതോടെയാണ് വനികാ കമ്മിഷന്റെ ഇടപെടൽ.

.തിരുനാവായ കൊടക്കൽ സ്വദേശിയും ബി.എസ്.എൻ.എൽ. ജീവനക്കാരനുമായ സിദ്ദീഖാണ് സ്വത്ത് സംബന്ധമായ തർക്കത്തെത്തുടർന്ന് എഴുപതുകാരിയായ മാതാവിന് കുഴിമാടമൊരുക്കിയത്.ഇയാൾക്കെതിരേ മാതാവ് നേരത്തേ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. വിഷയം കമ്മിഷൻ ഏറ്റെടുക്കുകയും കുഴിമാടം മൂടാൻ ഇയാളോട് നിർദ്ദേശിക്കുകയും ചെയ്തു. നാട്ടുകാരും ബന്ധുക്കളും ഇയാളോട് ചർച്ചനടത്തിയിട്ടും യാതൊരു തരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറാവാത്തതിനാലാണ് കമ്മിഷൻ കേസ് പൊലീസിന് കൈമാറിയത്.

ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 56 കേസുകൾ പരിഗണിച്ചു. 12 കേസുകൾ തീർപ്പാക്കി. 32 കേസുകൾ അടുത്ത അദാലത്തിലേക്കുമാറ്റി. 12 കേസുകൾ പൊലീസിന് കൈമാറി. അടുത്ത അദാലത്ത് ഡിസംബർ 21-ന് നടക്കും. വനിതാ കമ്മിഷംഗം ഇ.എം. രാധ, അഡ്വ. റീബ എബ്രഹാം, അഡ്വ. രാജേഷ് പുതുക്കാട് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP