Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു; മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണ് ഇരുവർക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ്; 'മാവോയിസ്റ്റ് ഉണ്ണി'യെന്ന് അറിയപ്പെടുന്ന ഉസ്മാൻ നിരവധി കേസുകളിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും 30 വരെ റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു; മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണ് ഇരുവർക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ്; 'മാവോയിസ്റ്റ് ഉണ്ണി'യെന്ന് അറിയപ്പെടുന്ന ഉസ്മാൻ നിരവധി കേസുകളിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും 30 വരെ റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ ആണ് ഇരുവർക്കും ഒപ്പം ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളിൽ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ മാവോയസിറ്റ് ഉണ്ണി എന്നാണ് വിളിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം.

കേസിൽ അലനും താഹയ്ക്കും ഒപ്പം ഉസ്മാന് എതിരെക്കൂടി യുഎപിഎ ചുമത്തിയിട്ടുണ്ട്. ഉസ്മാനൊപ്പം നിൽക്കുമ്പോവാണ് പൊലീസ് സംഘം അലനെയും താഹയെയും പിടികൂടിയത്. പൊലീസിന്റെ പിടിയിലാവും മുമ്പ് ഉസ്മാൻ രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഉസ്മാനെ തിരിച്ചറിഞ്ഞത് എന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ ആര് എന്നതിനെക്കുറിച്ച് അലനും താഹയും വിവരമൊന്നും നൽകിയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇരുവർക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. മാവോവാദിബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും ഈ മാസം 30 വരെ റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇരുവരെയും ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.

നവംബർ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. പിടിയിലായവർ അർബൻ മാവോയിസ്റ്റുകളാണെന്ന് തെളിയിക്കാൻ കഴിയുന്ന ചില സൂചനകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയോടെയാവും കേസിലെ തുടരന്വേഷണം. പ്രതികളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ലാപ്‌ടോപ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യംചെയ്യൽ. പൊലീസ് കസ്റ്റഡിയിലിരിക്കെ എൻ.ഐ.എ ഉദ്യോഗസ്ഥരും പ്രതികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP