Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത നിർമ്മിതികൾ മരടിൽ മാത്രം ഒതുങ്ങുന്നില്ല; റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ലൈസൻസ് മാത്രമുള്ള എമറാൾഡ് ഇവിടെ സ്റ്റാർ ഹോട്ടലാവുന്നു; മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസി, ഫയർ ആൻഡ് സേഫ്റ്റി, റെസ്റ്റോറന്റ് ലൈസൻസ് എന്നിവയൊന്നുമില്ല; മാലിന്യങ്ങൾ മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഓടയിലേക്ക് ഒഴുക്കുന്നതിനാൽ ദുരിതം നാട്ടുകാർക്കും; കൊച്ചി കോർപ്പറേഷൻ അധികൃതരുടെ മൂക്കിനു താഴെ എല്ലാ നിയമങ്ങളും ലംഘിച്ച് ഒരു 'നക്ഷത്ര ഹോട്ടൽ'!

അനധികൃത നിർമ്മിതികൾ മരടിൽ മാത്രം ഒതുങ്ങുന്നില്ല; റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ലൈസൻസ് മാത്രമുള്ള എമറാൾഡ് ഇവിടെ സ്റ്റാർ ഹോട്ടലാവുന്നു; മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസി, ഫയർ ആൻഡ് സേഫ്റ്റി, റെസ്റ്റോറന്റ് ലൈസൻസ് എന്നിവയൊന്നുമില്ല; മാലിന്യങ്ങൾ മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഓടയിലേക്ക് ഒഴുക്കുന്നതിനാൽ ദുരിതം നാട്ടുകാർക്കും; കൊച്ചി കോർപ്പറേഷൻ അധികൃതരുടെ മൂക്കിനു താഴെ എല്ലാ നിയമങ്ങളും ലംഘിച്ച് ഒരു 'നക്ഷത്ര ഹോട്ടൽ'!

പ്രമോദ് ഒറ്റക്കണ്ടം

കൊച്ചി: വൈറ്റില മേയർ റോഡിലുള്ള നക്ഷത്ര ഹോട്ടലായി അറിയപ്പെടുന്ന എമറാൾഡ്, 2010 മുതൽ പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് ആരോപണം .റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ലൈസൻസ് മാത്രമുള്ള സ്ഥാപനം എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നത് ഉന്നത രാഷ്ട്രിയ, ഉദ്യോഗസ്ഥ പിൻബലത്തിലാണെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നത്. വൈറ്റിലയിൽ വാർഡ് 53 ലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഇവർക്കെതിരെ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻഒസി യോ, ഫയർ ആൻഡ് സേഫ്റ്റി ,റെസ്റ്റോറന്റ് ലൈസൻസ്, എന്നിങ്ങയെയുള്ള മറ്റ് രേഖകളും ഹോട്ടലിന് ഇല്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കൂടാതെ പാർക്കിങ് സൗകര്യവുമില്ല.

ഹോട്ടലിനു മുന്നിലും അതിനോടു ചേർന്നുള്ള ഓടയുടെ മുകളിലും ഇവിടേയ്ക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതു മൂലം വീതി കുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്ക് പതിവ് കാഴ്ച ആയിരുന്നു .ഹോട്ടലിലെ മാലിന്യങ്ങൾ മുന്നിലെ പൊട്ടിപ്പൊളിഞ്ഞ ഓടയിലേക്കൊഴുക്കുന്നതിനാൽ, ഓട നിറഞ്ഞ് ഇവ റോഡിലേക്കൊഴുകുന്നതും ജന ജീവിതം ദുസ്സഹമാക്കി. ഇതിനെതിരേ നാട്ടുകാർ മേയർ റോഡ് റസിഡൻഷ്യൽ അസ്സോസ്സിയേഷന്റെ നേതൃത്ത്വത്തിൽ ഹൈക്കോടതിയിൽ WP (c)23974/2013 നമ്പരായി കേസ് ഫയൽ ചെയ്യുകയും റോഡ് ഉപരോധ സമരം സംഘടിപ്പിക്കുകയും ചെയ്തു.

തുടർന്ന് സ്ഥാപനത്തിന് മലീനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കാനും അല്ലാത്ത പക്ഷം പ്രവർത്തനം നിർത്തിവെക്കാനും ഉത്തരവായി കോർപ്പറേഷൻ നോട്ടീസ് നൽകി. ഹോട്ടൽ അധികൃതർ സമർപ്പിച്ച അപ്പീലിൽ ഏർപ്പെടുത്താമെന്നു സമ്മതിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള സൗകര്യങ്ങൾ സമയബദ്ധിതമായി പൂർത്തിയാക്കാത്തതിനാൽ, മൂന്ന് ദിവസത്തിനകം ഹോട്ടലിലെ വിദേശികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ച് സ്ഥാപനം അടച്ചു പൂട്ടാൻ കോർപ്പറേഷൻ സെക്രട്ടറി ഉത്തരവായി. എന്നാൽ ഇതിനെതിരേ എമറാൾഡ് മാനേജ്മെന്റ് ഹൈക്കോടതിയിൽ കോർപ്പറേഷനെതിരായി റിട്ട് ഫയൽ ചെയ്യുകയാണ് ചെയ്തത്.

ഹോട്ടൽ പൂട്ടാതിരിക്കാൻ വളരെ ആസൂത്രിതമായ നീക്കമാണ് ഇവർ പിന്നീട് നടത്തിയത് .2015 ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടന്ന ദേശീയ ഗെയിംസിൽ പങ്കെടുത്ത നിരവധിയായ താരങ്ങൾക്കും ഒഫീഷ്യൽസിനും താമസിക്കാൻ എമറാൾഡ് ഹോട്ടലിൽ അന്യായമായി താമസ സൗകര്യമേർപ്പെടുത്തി. ഇതിന്റ പേരിൽ അന്നത്തെ മേയർ ടോണി ചമ്മിണിക്കെതിരേ പ്രതിപക്ഷം അഴിമതി ആരോപണമുന്നയിച്ചിരുന്നു .താമസ വാടക ഇനത്തിൽ കൊച്ചിൻ കോർപ്പറേഷൻ 18.5 ലക്ഷം രൂപ ആയിരുന്നു എമറാൾഡിന് നൽകിയത് .മികച്ച സൗകര്യങ്ങളുള്ള നിരവധിയായ ഹോട്ടലുകൾ നഗരത്തിൽ ഉണ്ടെന്നിരിക്കെയാണ് പൂട്ടാൻ നോട്ടീസ് നൽകിയ സ്ഥാപനത്തിന് ഈ ആനുകൂല്യം നൽകിയത് .

അതിനു ശേഷം റെസിഡന്റ് അസോസിയേഷന്റെ സമരത്തെ തുടർന്ന് 2015 മാർച്ച് 15 ന് ഹോട്ടൽ പൂട്ടുകയും തുടർന്ന് കോർപ്പറേഷൻ ടൗൺ പ്ലാനിങ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016 നവം ഒന്നു മുതൽ വീണ്ടും തുറന്ന് ഹോട്ടലായി തന്നെ പ്രവർത്തിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയപ്പോൾ ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിംഗും ഒന്നാം നിലയിലടക്കം ജിപ്‌സം ബോർഡ് ഉപയോഗിച്ച് താൽക്കാലികമായി അപ്പാർട്ട്മെന്റ് എന്ന രീതിയിൽ പാർട്ടീഷനും ഏർപ്പെടുത്തുകയായിരുന്നു. 

ഇവർ പരിശോധന കഴിഞ്ഞതോടെ പാർട്ടീഷനുകൾ നീക്കം ചെയ്ത് കെട്ടിടം വീണ്ടും ഹോട്ടലായി രൂപാന്തരപ്പെട്ടു .പാർക്കിങ് സ്ഥലവും അടച്ചു കെട്ടി പ്രവർത്തനം തുടങ്ങി. ആഴ്ചകൾക്ക് ശേഷം സിപിഐ പ്രവർത്തകനും വാർഡ് കൗൺസിലറുമായ ബൈജു മൈലാടിയുടെ നേതൃത്വത്തിൽ ഹോട്ടലിനു മുന്നിൽ പ്രതിഷേധ ബോർഡ് സ്ഥാപിച്ചുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ ബോർഡ് അപ്രത്യക്ഷമായി. സിപിഐ നേതൃത്വം വിഷയത്തിൽ ഇടപെട്ടിരുന്നു എന്ന ആക്ഷേപവും ഇതിനേ തുടന്ന് ഉയർന്നിരുന്നു. ഈ വിഷയത്തിന്റെ നിജസ്ഥിതി അറിയാൻ ഇയാളെ നിരവധി തവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല . ശക്തമായ പ്രതിഷേധ സമരവുമായി നിന്ന റസിഡന്റ് അസോസിയേഷനും ഇപ്പോൾ സമര രംഗത്തില്ല .

ലീസർ പ്രോപ്പർട്ടീസ് & എസ്റ്റേറ്റ്സ്നു വേണ്ടി മുഹമ്മദ് അബ്ദുൾ കരീം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ 2018 ഡിസംബർ 18 ന് വന്ന ഹൈക്കോടതി വിധി എമറാൾഡിന് അനുകൂലമായിരുന്നു. എന്നാൽ തങ്ങൾ ഹോട്ടൽ നടത്തുന്നില്ലാ എന്നും അപ്പാർട്ട്മെന്റ് മാത്രമാണ് നടത്തുന്നതെന്നും ഹൈക്കോടതിയെ തെറ്റി ധരിപ്പിച്ചാണ് ഈ വിധി ഇവർ സമ്പാദിച്ചതെന്നാണ് നാട്ടുകാർ പറയുന്നത് . ഇതിനെ എതിർക്കാനോ സത്യാവസ്ഥ കോടതിയിൽ ബോധ്യപ്പെടുത്താനോ കോർപ്പറേഷന്റെ പണം പറ്റുന്ന വക്കീലന്മാർക്ക് കഴിയാതിരുന്നതാണ് വാദിക്ക് അനുകൂലമായി വിധി വരാൻ കാരണമായത് .

എന്നാൽ നവംബർ 2 ന് സൂര്യാ ടിവി സംപ്രേഷണം ചെയ്ത സൂപ്പർ ടേസ്റ്റ്, എന്ന കുക്കറി പരിപാടി എമറാൾഡ് ഹോട്ടലിലാണ് ഷൂട്ട് ചെയ്തത് സ്ഥാപനത്തിന്റെ റെസ്റ്റോറന്റും അടുക്കളയും ഷെഫിന്റെ അഭിമുഖവും കൂടാതെ തങ്ങൾക്ക് 25 ഹോട്ടലുകൾ വേറെയുമുണ്ടെന്ന ജനറൽ മാനേജരുടെ വിശദീകരണവും പരിപാടിയിലുണ്ട് ഇതൊന്നും കോർപ്പറേഷൻ അധികൃതർ കാണുന്നില്ല അവർക്ക് എമറാൾഡ് ഹോട്ടൽ ഇപ്പോഴും അപ്പാർട്ട്മെന്റ് മാത്രമാണ് .ഈ പരിപാടിയുടെ വീഡിയോ മാത്രം മതി കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്താനൈന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഹോട്ടലിലെ ജീവനക്കാരുടെ പിഎഫ് , ഇഎസ്ഐ വിഹിതങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി അടച്ചിട്ടില്ല. രണ്ടേകാൽ കോടിയിലധികം രൂപയാണ് ഹോട്ടലിന്റെ നികുതി ഇനത്തിൽ തന്നെ കോർപ്പറേഷന് നഷ്ടമായത്. ഇതിനേ സംബന്ധിച്ചുള്ള മറുനാടന്റെ ചോദ്യത്തിന് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ലാ എന്നും കൊമേഴ്സ്യൽ ടാക്സ് ഈടാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാമെന്നുമായിരുന്നു കോർപ്പറേഷൻ സെക്രട്ടറി പ്രതികരിച്ചത് .

സ്ഥാപനത്തിന് ബിൽഡിങ് പെർമിറ്റ് കൊടുക്കേണ്ട അസി എക്സി എൻജിനിയറായ ഗോപിനാഥനെന്ന ഉദ്യോഗസ്ഥനോട് വിവരം തിരക്കിയപ്പോൾ ക്ഷുഭിതനായി ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്. ഒപ്പം നാടു നന്നാക്കാനിറങ്ങിയിരിക്കുന്നു എന്ന കമന്റും . ഫോട്ടൽ ഉടമ ഫൈസലിന്റെ പിആർഒ ഷാജഹാൻ പറയുന്നത് സ്ഥാപനം നിലവിൽ ഹോട്ടലായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഒരു തമിഴ്‌നാട് ഗ്രൂപ്പിന് ലീസിനു നൽകിയിരിക്കുകയാണെന്നും ഹൈക്കോടതിയിലെ കേസോ മറ്റ് അനുമതികളെ സംബന്ധിച്ചോ അറിവില്ലാ എന്നുമാണ്. മാറി വന്ന എൽഡിഎഫ് , യുഡിഎഫ് നേതൃത്വവും ഉദ്യോഗസ്ഥ ലോബിയും സംയുക്തമായി നടത്തിയ അഴിമതിയുടെ ബാക്കിപത്രമാണ് എമറാൾഡ് ഹോട്ടൽ . ഇവർക്കെതിരെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കൊച്ചിയിലെ പരിസ്ഥിതി പ്രവർത്തകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP